ഇന്ത്യയിലെ ഫുഡ് ഡെലിവറി രംഗം വ്യത്യസ്ത ബിസിനസ് മോഡലുകളാൽ മികവുറ്റതായി മാറുന്നു. വേഗം മാറുന്ന ഭക്ഷണ ശീലങ്ങളും, സാമ്പത്തിക വ്യവസ്ഥയും ടെക്നോളജിയും ഇന്ത്യൻ ഭക്ഷണ രംഗത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവന്നു. അത്തരത്തിൽ ഒരു മാറ്റമാണ് ക്ലൗഡ് കിച്ചനുകൾ.
സാധാരണ റെസ്റ്റോറന്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വ്യത്യസ്തമാണ് ക്ലൗഡ് കിച്ചനുകൾ. പാരമ്പര്യ രീതികളിൽ നിന്ന് വ്യത്യസ്തമായി ക്ലൗഡ് കിച്ചൻ ഓൺലൈൻ ഫുഡ് ഡെലിവറി മാത്രം നൽകുന്നു. കുറഞ്ഞ നിക്ഷേപവും വലിയ തടസ്സങ്ങൾ ഇല്ലാത്തതുമായ ഈ രംഗത്തിന്റെ വളർച്ച ഇന്ത്യയിൽ വളരെ വേഗത്തിലാണ് നടക്കുന്നത്. ക്ലൗഡ് കിച്ചൻ രംഗം 2031-ഓടെ ഇന്ത്യയിലെ വിപണി 3 ബില്യൺ ഡോളറിന്റെ വളർച്ചയിൽ എത്തിക്കുമെന്ന് കണക്കാക്കുന്നു.
ബിരിയാണി ബൈ കിലോ
2015-ൽ സ്ഥാപിതമായ ബിരിയാണി ബൈ കിലോ (ബിബികെ), ഹൈദരാബാദി, ലക്നൗവി, കൊൽക്കത്ത ബിരിയാണി തുടങ്ങിയ വിവിധ ക്ലാസിക് സ്റ്റൈൽ ബിരിയാണി ഓർഡറുകൾ ഡെലിവറി ചെയ്യുന്നു. രാജ്യത്തുടനീളം 100ഓളം ഔട്ട്‌ലെറ്റുകൾ ഇവർക്ക് ഉണ്ട്.
ക്യൂർഫുഡ്സ്
2020-ൽ ആങ്കിറ്റ് നാഗോരി സ്ഥാപിച്ച ക്യൂർഫുഡ്സിന് ഈറ്റ്‌ഫിറ്റ്, കേക്‌സോൺ, നോമാഡ് പിസ, ഷരീഫ് ബിരിയാണി, ഫ്രോസൺ ബോട്ടിൽ എന്നീ ബ്രാൻഡ് ഹൗസുകൾ ഉൾക്കൊള്ളുന്നു. 15 ഇന്ത്യൻ നഗരങ്ങളിലായി 200 ഓളം ക്ലൗഡ് കിച്ചനുകളാണ് ഇവർക്ക് ഉള്ളത്.
ഈറ്റ് ക്ലബ് ബ്രാൻഡുകൾ
മുൻപ് ബോക്സ്8 എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇത് 2021-ൽ ഇറ്റ് ക്ലബ് ബ്രാൻഡായി പുനർനാമകരണം ചെയ്യപ്പെട്ടു. മൂംബൈ, ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ്, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിലായി ഇവർക്ക് 300ഓളം കിച്ചണുകൾ ഉണ്ട്.
ഫ്രെഷ്‌മെനു
2014-ൽ റഷ്മി ഡഗാ സ്ഥാപിച്ച ഫ്രെഷ്‌മെനു, ബെംഗളൂരു, മുംബൈ, ഡൽഹി-എൻസിആർ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഭക്ഷണം ഡെലിവറി ചെയ്യുന്നു.
ഗോസ്റ്റ് കിച്ചൻസ്
2019-ൽ കരൺ ടന്നാ സ്ഥാപിച്ച ഗോസ്റ്റ് കിച്ചൻസ്, 15 സ്വയം ഉടമസ്ഥതയിലുള്ള ക്ലൗഡ് കിച്ചനുകൾക്ക് പുറമെ 40 നഗരങ്ങളിൽ 1200 ഓളം റെസ്റ്റോറന്റുകൾക്ക് പങ്കാളിത്തവും നൽകുന്നു.
കിച്ചൻസ്@
കിച്ചൻസ്@ ഭക്ഷണ ബ്രാൻഡുകൾക്കായി ഷെയർഡ് കിച്ചൻ സൗകര്യം വാഗ്ദാനം ചെയ്യുന്നു.
2018-ൽ ജുനൈസ് കിഴക്കയിൽ സ്ഥാപിച്ച ഈ സ്റ്റാർട്ടപ്പ് രാജ്യത്തുടനീളമുള്ള ടാക്കോ ബെൽ, സബ്‌വേ, നാൻഡോസ്, മെയിൻലാൻഡ് ചൈന, ഡോമിനോസ്, ബാർബിക്യൂ നേഷൻ, ചായോസ്, വൗ മോമോസ് തുടങ്ങിയ റെസ്റ്റോറൻ്റുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു
റിബൽ ഫുഡ്സ്
2011-ൽ ജെയ്‌ദീപ് ബർമാൻ, കല്ലോൾ ബാനർജി എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപിതമായ റിബൽ ഫുഡ്സ്
ഓൺലൈൻ റെസ്റ്റോറൻ്റുകളുടെ ഒരു ശൃംഖല പ്രവർത്തിപ്പിക്കുകയും സ്വന്തം ക്ലൗഡ് കിച്ചണുകൾ വഴിയും മൂന്നാം കക്ഷികളുടെ ഉടമസ്ഥതയിലുള്ളവ വഴിയും ഭക്ഷ്യ വസ്തുക്കളുടെ വിൽപ്പനയിൽ നിന്ന് വരുമാനം നേടുകയും ചെയ്യുന്നു.
സാലഡ് ഡേസ്
വരുൺ മദൻ 2013 ൽ സ്ഥാപിച്ച ഒരു ഭക്ഷണ വിതരണ ശൃംഖലയാണ് ഗുരുഗ്രാം ആസ്ഥാനമായുള്ള സാലഡ് ഡേയ്സ്. 21 ക്ലൗഡ് കിച്ചണുകൾ ഇതിൽ പ്രവർത്തിക്കുന്നു. ബെംഗളൂരുവിൽ അഞ്ച്, മുംബൈയിൽ നാല്, ഡൽഹിയിൽ 12 എന്നിങ്ങനെയാണ്. മിതമായ നിരക്കിൽ സലാഡുകൾ നൽകി വളരെ വേഗത്തിൽ വളർച്ച കൈവരിക്കുന്ന ബ്രാൻഡാണിത്.