ലോകത്ത് ചരിത്രങ്ങൾ പിറക്കുന്നത് മനുഷ്യന്റെ ചിന്തകളിൽ നിന്നാണ്. ഏത് സാഹചര്യത്തിൽ നിന്നാണെങ്കിലും ചിലർ ആ ചിന്തകളെ വളർത്തി വലുതാക്കി ലോകത്തിൽ തന്നെ നെറുകയിൽ എത്തിക്കും. അത്തരത്തിൽ കഷ്ടപ്പാടിൽ നിന്ന് തുടങ്ങി പിന്നീട് വിജയിക്കുകയും ഇക്കാലം വരെ ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടുകയും ചെയ്‌ത ഒരു കമ്പനിയാണ് ആപ്പിൾ.
സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്ന്
ലോക വിഡ്ഢി ദിനമായ ഏപ്രിൽ 1 നാണ് ആപ്പിൾ ആരംഭിച്ചത്. ഈ സംരംഭം തുടങ്ങാനായി 21-ാം വയസ്സിൽ ജോബ്‌സ് തൻ്റെ ഫോക്‌സ്‌വാഗൺ ബസ് $1,500-ന് വിറ്റു. അതേസമയം വോസ്നിയാക് തൻ്റെ ഹ്യൂലറ്റ്-പാക്കാർഡ് കാൽക്കുലേറ്റർ $500-നും വിറ്റു. വില്പനകളിലൂടെ ലഭിച്ച തുക മൂലധനമായി ഉപയോഗിച്ച് ജോബ്‌സും വോസ്‌നിയാക്കും ആപ്പിൾ നിർമ്മിക്കാനൊരുങ്ങി.
1976 ഏപ്രിൽ ഫൂൾസ് ദിനത്തിൽ അവർ തങ്ങളുടെ ആപ്പിൾ ഐ അവതരിപ്പിച്ചു. കമ്പനിയുടെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ചുകൊണ്ട് പ്രദേശത്തെ ഒരു കമ്പ്യൂട്ടർ ഡീലർ 100 യൂണിറ്റ് കമ്പ്യൂട്ടറുകൾക്ക് 50,000 ഡോളർ എന്ന കണക്കിൽ ഡീൽ ഉറപ്പിച്ചു. ഈ ഓർഡർ പൂർത്തീകരിക്കാൻ ഒരു മാസത്തെ സമയപരിധി നൽകിക്കൊണ്ട് അവർ വായ്പയായി ചെറിയ തുക വാങ്ങി.
കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും പിന്തുണയോടെ അവർ ഓർഡർ പൂർത്തിയാക്കുകയും കമ്പ്യൂട്ടർ പാർട്‌സ് വിതരണക്കാർക്ക് പണം നൽകാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ അവരുടെ ആദ്യ വരുമാനം നേടുകയും ചെയ്തു.
ഫെയർചൈൽഡ് സെമികണ്ടക്ടർ ഇൻ്റർനാഷണലിൻ്റെയും ഇൻ്റലിൻ്റെയും മുൻ മാനേജരായിരുന്ന അർമാസ് ക്ലിഫോർഡ് മാർക്കുലയെ ജോബ്സും വോസ്‌നിയാക്കും പിന്നീട് കണ്ടുമുട്ടി. കമ്പനിയുടെ വികസനത്തിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് മാർക്കുല.
ഒരു ബിസിനസ് പ്ലാൻ തയ്യാറാക്കുന്നതിൽ മാർക്കുല സഹായിക്കുകയും $250,000 ക്രെഡിറ്റ് ലൈൻ തുക സ്വന്തമാക്കാനായി $92,000 രൂപ നിക്ഷേപിക്കുകയും ചെയ്തു. ആപ്പിൾ ഐ ഓരോന്നിനും $666.66 ഡോളറിന് വിപണനം ചെയ്ത കമ്പനിക്ക് ഏകദേശം $774,000 രൂപ ലാഭം കിട്ടി. ആപ്പിൾ ഐ ഐ പുറത്തിറക്കി മൂന്ന് വർഷത്തിന് ശേഷം ആപ്പിളിൻ്റെ വിൽപ്പന 139 മില്യൺ ഡോളറായി ഉയർന്നു.
1980-ൽ ആപ്പിൾ ഒരു പൊതു വ്യാപാര സ്ഥാപനമായി മാറിയതോടെയാണ് ആപ്പിൾ കമ്പനിയുടെ തലവര മാറി. വ്യാപാരത്തിൻ്റെ ആദ്യ ദിനത്തിൽ തന്നെ ആപ്പിളിൻ്റെ വിപണി മൂല്യം 1.2 ബില്യൺ ഡോളറിലെത്തി. ജോബ്‌സിൻ്റെ ഗാരേജിൽ ആരംഭിച്ച ആ കമ്പനിയുടെ വിപണി മൂലധനം ദിവസാവസാനമായപ്പോഴേക്കും 1.8 ബില്യൺ ഡോളറായി ഉയർന്നു.
പെപ്‌സി-കോളയിലെ ജോൺ സ്‌കല്ലിയെ 1983-ൽ, ജോബ്‌സ് ആപ്പിളിൻ്റെ സിഇഒ ആയി റിക്രൂട്ട് ചെയ്തു. തൊട്ടടുത്ത വർഷം അവർ മാക്കിൻ്റോഷ് പുറത്തിറക്കി വിപണനം ചെയ്തു.
ഐബിഎമ്മിൻ്റെ പിസികളേക്കാൾ മികച്ച പ്രകടനവും നല്ല വില്പനയും ഉണ്ടായിട്ടും
ഐബിഎം സിസ്റ്റങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചില കംബാറ്റിയബിലിറ്റി പ്രശ്നങ്ങൾ മാക്കിൻ്റോഷിനുണ്ടായിരുന്നു.
കമ്പനിയിലെ ആന്തരിക അഭിപ്രായവ്യത്യാസങ്ങൾ കാരണം ജോബ്സ് സഹസ്ഥാപിച്ച ആപ്പിളിൽ നിന്ന് പിന്മാറുകയും 1985 ൽ പുറത്തുപോകുകയും ചെയ്തു. എന്നാൽ 1997-ൽ ആപ്പിളിന്റെ സിഇഒ ആയി തിരിച്ചെത്തുകയും ചെയ്തു. പിന്നീട് സാമ്പത്തിക മാന്ദ്യം നേരിടുകയും പാപ്പരത്വത്തിൻ്റെ വക്കിലെത്തുകയും ചെയ്ത കമ്പനിയെ തിരിച്ചു കൊണ്ടുവരുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
കാലക്രമേണ, ആപ്പിൾ ഒരു പേഴ്‌സണൽ കമ്പ്യൂട്ടർ കമ്പനി എന്നതിൽ നിന്ന് മാറി അത്യാധുനിക ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ നേതാവെന്ന നിലയിലേക്ക് മാറി. 2011ൽ ജോബ്‌സിൻ്റെ മരണസമയത്ത് ആപ്പിൾ 391 ബില്യൺ ഡോളറിൻ്റെ വിപണി മൂല്യം നേടിയിരുന്നു.
കടപ്പാട്: ബെൻസിംഗ