ലോകമെമ്പാടും 230 മില്യണിലധികം സബ്സ്ക്രൈബർമാരുള്ള ഒരു ഗ്ലോബൽ സ്ട്രീമിംഗ് ഭീമനായി നെറ്ഫ്ലിക്സ് വളർന്നു പന്തലിച്ചു. കൃത്യമായ അപ്ഡേറ്റുകൾ, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, ഉയർന്ന നിക്ഷേപങ്ങൾ എന്നിവയുടെ സംയോജനമാണ് ഈ ബിസിനസ് മോഡലിന്റെ വിജയ കാരണം. ഉയർന്ന മത്സരാധിഷ്ഠിതമായ സ്ട്രീമിംഗ് മേഖലയിൽ നെറ്ഫ്ലിക്സിന്റെ നേതൃസ്ഥാനം ഉറപ്പിക്കുന്ന ഘടകങ്ങളെ നമുക്ക് വിശദമായി പരിശോധിക്കാം.
1.സബ്സ്ക്രിപ്ഷൻ അടിസ്ഥാനമായ വരുമാന മാതൃക
നെറ്റ്ഫ്ലിക്സിന്റെ വിജയത്തിന്റെ കാതൽ അതിന്റെ സബ്സ്ക്രിപ്ഷൻ അടിസ്ഥാനമാക്കിയുള്ള വരുമാന മാതൃകയാണ്. ഉപയോക്താക്കൾക്ക് മാസത്തിൽ പണം അടച്ചുകൊണ്ട് സിനിമകളും ടെലിവിഷൻ ഷോകളും ഒറിജിനൽ കണ്ടന്റുകളും കാണാൻ സാധിക്കുന്നു.
നെറ്ഫ്ലിക്സിന്റെ വിവിധ പ്ലാനുകൾ
ബേസിക് പ്ലാൻ: കുറഞ്ഞ നിരക്കിൽ കുറച്ച് മാത്രം ഫീച്ചറുകളുള്ള പ്ലാൻ.
സ്റ്റാൻഡേർഡ് പ്ലാൻ: എച്ച്ഡി സ്ട്രീമിംഗും മൾട്ടി-ഡിവൈസ് ആക്സസും ഉൾപ്പെടുന്ന പ്ലാൻ.
പ്രീമിയം പ്ലാൻ: അൾട്രാ എച്ച്ഡി സ്ട്രീമിംഗ്, കൂടുതൽ ഉപകരണങ്ങളിൽ ഒരേസമയം ഉപയോഗിക്കാനുള്ള സാധ്യതകൾ ഉൾപ്പെടുന്ന പ്ലാൻ.
2.ഒറിജിനൽ കണ്ടന്റ് ഫോക്കസ്
നെറ്റ്ഫ്ലിക്സിന്റെ ഒറിജിനൽ കണ്ടന്റ് നിർമ്മാണത്തിലുള്ള പ്രതിബദ്ധതയാണ് അതിനെ മത്സരാർത്ഥികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. “സ്ട്രേഞ്ചർ തിംഗ്സ്,” “ദി വിറ്റ്ചർ,” “ദി ക്രൗൺ” തുടങ്ങിയ ഒറിജിനൽ സീരീസുകളിലും ഡോക്യുമെന്ററികളിലും കമ്പനി നിക്ഷേപങ്ങൾ നടത്തുന്നു. ഇതുകൊണ്ട് മൂന്നാം കക്ഷി കണ്ടന്റ് ദാതാക്കളെ ആശ്രയിക്കേണ്ടതില്ല.
മത്സരത്തിൽ നിന്ന് വ്യത്യസ്തമാകുന്നു
നിലവിലുള്ള സബ്സ്ക്രൈബർമാരെ നിലനിർത്തുകയും പുതിയ ഉപഭോക്താക്കളെ ആകർഷിക്കുകയും ചെയ്യുന്നു. ഈ തന്ത്രം ബ്രാൻഡ് ലോയൽറ്റി വർദ്ധിപ്പിക്കുക മാത്രമല്ല, ഒരു പ്രമുഖ കണ്ടന്റ് നിർമ്മാതാവായി അതിന്റെ ഖ്യാതി ഉറപ്പിക്കുകയും ചെയ്യുന്നു.
3.ഡാറ്റാ-ഡ്രിവൻ കസ്റ്റമൈസേഷൻ
നെറ്റ്ഫ്ലിക്സ് ഉപയോക്താക്കളുടെ കാഴ്ചപ്പാടുകൾ, മുൻഗണനകൾ, മെട്രിക്സ് എന്നിവ വിശകലനം ചെയ്യുന്നതിന്, അത്യാധുനിക ഡാറ്റ അനലിറ്റിക്സ് ഉപയോഗിക്കുന്നു. അതനുസരിച്ച് കണ്ടന്റുകൾ മാറ്റുന്നു.
ഓരോ ഉപയോക്താവിനും അവരുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള ഷോകളും സിനിമകളും നൽകുന്നു. അതിലൂടെ അവരുടെ പ്ലാറ്റ്ഫോം ഉപയോഗം നിലനിർത്തുന്നു. മാത്രമല്ല കണ്ടന്റ് നിർമ്മിക്കുന്നത് പ്ലാൻ ചെയ്യുന്നതിന് ട്രെൻഡുകൾ നിർമ്മിക്കുകയും ചെയ്യുന്നു. ഉപഭോക്താക്കളുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള ഈ സമീപനം ആളുകൾ കൂടുതൽ സമയം നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നതിനും ചാർജ് നിരക്ക് കുറയ്ക്കുകയും ചെയ്യുന്നു.
4.ഗ്ലോബൽ വിപുലീകരണം
190-ലധികം രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് പ്രവർത്തിക്കുന്നു.
ലോക്കലൈസ്ഡ് കണ്ടന്റ്: വിവിധ സംസ്കാരങ്ങൾക്ക് അനുയോജ്യമായ കണ്ടന്റ് വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, ഇന്ത്യയിലെ നെറ്റ്ഫ്ലിക്സിന്റെ വിജയം ബോളിവുഡ് സിനിമകളിലും പ്രാദേശിക ഭാഷാ പരമ്പരകളിലുമുള്ള ജനങ്ങളുടെ താല്പര്യം മൂലമാണ്.
വില നിർണയം: എല്ലാ തരത്തിലുള്ള ആളുകൾക്കും അനുയോജ്യമായ രീതിയിൽ സബ്സ്ക്രിപ്ഷൻ നിരക്കുകൾ ക്രമീകരിക്കുന്നു.
പല ഭാഷകൾ: ഇംഗ്ലീഷ് സംസാരിക്കാത്ത ആളുകൾക്കായി വിവിധ ഭാഷകളിൽ സബ്ടൈറ്റിൽസും ഡബ്ബിംഗും നൽകുന്നു.
5.മൾട്ടി-ഡിവൈസ് ആക്സസ്സിബിലിറ്റി
സ്മാർട്ട്ഫോണുകൾ, ടാബ്ലറ്റുകൾ, സ്മാർട്ട് ടിവികൾ, ഗെയിമിംഗ് കൺസോളുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉപകരണങ്ങളിൽ നെറ്റ്ഫ്ലിക്സ് ലഭ്യമാണ്. ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ ഇന്റർഫേസ് ഉപയോഗിച്ച് വിവിധ ഉപകരണങ്ങളിലുടനീളം തടസ്സമില്ലാത്ത അനുഭവം നൽകുന്നു.
6.പരസ്യ-സഹായ സബ്സ്ക്രിപ്ഷൻ അവതരണം
ജനങ്ങൾക്ക് കുറഞ്ഞ സബ്സ്ക്രിപ്ഷൻ നിരക്കുകൾ അവതരിപ്പിച്ചുകൊണ്ട് പരസ്യ പങ്കാളിത്തങ്ങളിലൂടെ അധിക വരുമാന സ്രോതസ്സുകൾ കണ്ടെത്തി. ഈ നീക്കം കൂടുതൽ വിപുലമായ ജനസംഖ്യയിലേക്ക് നെറ്റ്ഫ്ലിക്സിനെ എത്താൻ സഹായിച്ചു.
7.ടെക്നോളജിയിലെ പുരോഗതി
നെറ്റ്ഫ്ലിക്സ് ടെക്നോളജിയിൽ വൻ പുരോഗതി ഉള്ള കമ്പനിയാണ്. വിവിധ ഇന്റർനെറ്റ് വേഗതകളുള്ള ഉപയോക്താക്കൾക്ക് വീഡിയോ ഗുണനിലവാരം ഒപ്റ്റിമൈസ് ചെയ്യുന്നതിനും, പാസ്വേഡ് പങ്കിടൽ തടയുന്നതിനും, ഉപഭോക്താക്കളുടെ നെറ്റ്ഫ്ലിക്സ് സമയം വർദ്ധിപ്പിക്കുന്നതിനും അത്യാധുനിക അൽഗോരിതങ്ങളും AI-യും ഉപയോഗിക്കുന്നു. ടെക്നോളജി സ്റ്റാക്ക് തുടർച്ചയായി മെച്ചപ്പെടുത്തുന്നതിലൂടെ നെറ്റ്ഫ്ലിക്സ് ഉപയോക്താക്കൾക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നു.
8.വെല്ലുവിളികളും മത്സരവും
- എതിരാളികൾ കുറഞ്ഞ വില ഓപ്ഷനുകളും എക്സ്ക്ലൂസീവ് കണ്ടന്റുകളും നൽകി വിപണി വിഹിതത്തിനായി മത്സരിക്കുന്നു.
- ഉയർന്ന നിലവാരമുള്ള ഉള്ളടക്കം നിർമ്മിക്കുന്നതിന്റെ വർദ്ധിച്ചുവരുന്ന ചെലവ് ലാഭത്തെ ബാധിക്കുന്നു.
- യുഎസ് പോലുള്ള മാതൃ വിപണികളിലെ വളർച്ച മന്ദഗതിയിലായി, ഇതുമൂലം നെറ്റ്ഫ്ലിക്സിനെ മറ്റ് ഉയർന്നുവരുന്ന വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കുന്നു.
ഡിസ്നി+, അമേസോൺ പ്രൈം വീഡിയോ, HBO Max തുടങ്ങിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുമായി കടുത്ത മത്സരം നേരിടുന്നുണ്ടെങ്കിലും മുൻപന്തിയിൽ ഇപ്പോഴും നെറ്റ്ഫ്ലിക്സ് തന്നെയാണ്.
ബ്രാൻഡ് ലോയൽറ്റി
സോഷ്യൽ മീഡിയ വഴി ഉപയോക്താക്കളുമായി ഇടപഴകുകയും, ജനപ്രിയ ഷോകളുമായി ബന്ധപ്പെട്ട് ആരാധക ഇടപെടലുകൾ സൃഷ്ടിക്കുകയും, എക്സ്ക്ലൂസീവ് ഇവന്റുകൾ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ട് നെറ്റ്ഫ്ലിക്സ് ഒരു ശക്തമായ സമൂഹത്തെ വളർത്തുന്നു. ഈ ശ്രമങ്ങൾ നെറ്റ്ഫ്ലിക്സിനെ ഇഷ്ട്ടപ്പെടുന്ന ഉപയോക്താക്കളെ കൂട്ടാൻ സഹായിക്കുന്നു.