web f228-01

വാടകയ്ക്ക്‌ താമസിക്കുന്നതാണോ സ്വന്തമായി ഒരു വീട് വാങ്ങുന്നതാണോ ലാഭകരം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

സ്വന്തമായി നല്ലൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പുതിയൊരു വീട് വാങ്ങാൻ സാമ്പത്തികമായി നല്ലൊരു തുക ആവശ്യമാണ്. ചില ആളുകൾ വീട് വാങ്ങാതെ വാടകയ്ക്ക് താമസിക്കുന്ന രീതിയും നിലവിലുണ്ട്. നിങ്ങൾക്ക് ഏറ്റവും മികച്ചത് എന്താണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനപ്പെട്ട ഒരു തീരുമാനമാണ്.

ഒരു വീട് വാങ്ങുന്നതിൻ്റെ ഗുണങ്ങളും ദോഷങ്ങളും

ഗുണങ്ങൾ

വീട് ഒരു സമ്പാദ്യം ആണ്. ഇത് നിങ്ങൾക്ക് സ്ഥിരത നൽകുകയും നിങ്ങളുടെ സമ്പത്തിന്റെ മൂല്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

വാടക വസ്‌തുവിൽ നിലനിൽക്കുന്ന കുടിയൊഴിപ്പിക്കൽ ഭയത്തിൽ നിന്ന് സ്വതന്ത്രരാകുന്നു.

ഭവനവായ്പ ഉപയോഗിച്ച് വീട് വാങ്ങുകയാണെങ്കിൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 24 ബി പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കും.

സ്വന്തം വീട് വേറൊരാൾക്ക് വാടകയ്‌ക്ക് നൽകുകയാണെങ്കിൽ വരുമാനം വർദ്ധിക്കുന്നു.

കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നു.

ദോഷങ്ങൾ

ലോൺ ആണെങ്കിൽ വർഷങ്ങളോളം നിശ്ചിത തുക ബാങ്കിൽ അടയ്‌ക്കേണ്ടി വരും.

ആഗ്രഹിക്കുന്ന സൗകര്യത്തിനനുസരിച്ച് വീട് ലഭിക്കാനുള്ള ബുദ്ധിമുട്ട്

ബാങ്കിലെ പലിശ അടച്ചില്ലെങ്കിൽ പലിശ കൂടി കൂടുതൽ പണം ചിലവാക്കേണ്ടി വരും.

വാടകയ്ക്ക് താമസിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും

ഗുണങ്ങൾ

കൂടുതൽ സൗകര്യമുള്ള സ്ഥലത്ത് താമസിക്കാനുള്ള ആഗ്രഹം സാധിക്കുന്നു.

ജോലി സ്ഥലത്തിനടുത്ത് താമസിക്കാനുള്ള സാഹചര്യം ഉണ്ടാവുന്നു.

വീടിന് ലോൺ എടുക്കേണ്ടി വരുന്നതുപോലെ വാടക വീട്ടിൽ താമസിക്കാൻ ലോൺ എടുക്കേണ്ടതില്ല.

ദോഷങ്ങൾ

സമ്പാദ്യം സേവ് ചെയ്യാനാവാതെ നിങ്ങളുടെ പ്രതിമാസ ബഡ്ജറ്റിൽ നിന്ന് ഒരു തുക ഓരോ മാസവും നൽകേണ്ടി വരും. വാർഷിക വർദ്ധനവും വഹിക്കേണ്ടിവരും.

11 മാസത്തെ വാടക കരാർ കഴിഞ്ഞ് ഭൂവുടമ കരാർ പുതുക്കിയില്ലെങ്കിൽ മറ്റൊരു സ്ഥലത്തേയ്ക്കൽ മാറേണ്ടി വരും.

സ്വന്തം വീടിനെ അപേക്ഷിച്ചു സ്വാതന്ത്ര്യം കുറവായിരിക്കും.

ഓരോരുത്തരുടെയും ആഗ്രഹങ്ങളും സാമ്പത്തിക സാഹചര്യങ്ങളും വ്യത്യസ്തമാണ്. അനുസരിച്ചാണ് ഓരോരുത്തരും അവർക്ക് അനുയോജ്യമായ തീരുമാനം എടുക്കേണ്ടത്.

Category

Author

:

Jeroj

Date

:

ഒക്ടോബർ 8, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top