MBA ചായ്വാല എന്ന് കേട്ടിട്ടുണ്ടോ? വാലെന്റൈൻസ് ഡേയിൽ സിംഗിൾസിന് ചായ സൗജന്യമായി നൽകി സോഷ്യൽ മീഡിയയിൽ വൈറലായ MBA ചായ്വാല എന്ന ബ്രാൻഡിനെക്കുറിച്ച്, രസകരമായ ആ ബിസിനസ് വളർച്ചയെക്കുറിച്ച് അറിയണോ? MBA ചായ്വാല എന്താണ്? ബ്രാൻഡിന്റെ കഥ എന്താണ് എന്നെല്ലാം ഈ ലേഖനത്തിൽ അറിയാം.
എംബിഎ ചായ്വാല എന്ന പേര് ഇന്ന് ഇന്ത്യയിലെ യുവജനങ്ങൾക്കിടയിൽ പ്രചോദനത്തിന്റെ പ്രതീകമായ മാറിയിരിക്കുകയാണ്. ഈ കഥയിലെ പ്രധാന കഥാപാത്രം പ്രഫുൽ ബെല്ലോർ എന്ന യുവാവാണ്. ഒരു MBA ഡ്രോപ്പ് ഔട്ടിൽ നിന്ന് ഒരു വിജയകരമായ സംരംഭകനായി മാറിയതിന്റെ കഥയാണ് അദ്ദേഹത്തിന് പറയാനുള്ളത്. ഇത് ഒരു സാധാരണ ചായക്കടയുടെ കഥയല്ല ഒരു മറിച്ച് ഒരു സ്വപ്നത്തിന്റെയും ക്ഷമയുടെയും കഠിനാധ്വാനത്തിന്റെയും കഥയാണിത്.

എംബിഎ ചായ്വാലയുടെ സ്ഥാപകന്റെ യഥാർത്ഥ പേര് പ്രഫുൽ ബെല്ലോർ എന്നാണ്. മധ്യപ്രദേശിലെ ധാറിലാണ് പ്രഫുൽ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം ഐഐഎം അഹമ്മദാബാദിൻ്റെ എംബിഎ പ്രോഗ്രാമിൽ ചേർന്നുകൊണ്ട് പ്രമുഖ ബിസിനസ് സ്കൂളിൽ നിന്ന് എംബിഎ കരസ്ഥമാക്കാൻ തീരുമാനിച്ചു. MBA കോഴ്സിലുള്ള അവസരങ്ങളും ഉയർന്ന ശമ്പളവുമുള്ള ജോലിയും മാത്രം പരിഗണിച്ചായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാൽ രണ്ട് വർഷം CAT-ന് സൂക്ഷ്മമായി പഠിച്ചെങ്കിലും രണ്ട് തവണ പരീക്ഷയിൽ പരാജയപ്പെട്ടു. തൻ്റെ ബിസിനസ് സ്കൂൾ സ്വപ്നം പരാജയപ്പെട്ടുവെന്നത് അവനെ തകർത്തു.
ബിസിനസിന്റെ തുടക്കം
കോളേജ് ഡ്രോപ്പൗട്ടായതിന് ശേഷം പ്രഫുൽ ജോലിക്കായി പല സ്ഥലങ്ങളും അന്വേഷിച്ചു. അഹമ്മദാബാദിൽ സ്ഥിരതാമസമാക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് പ്രഫുൽ കുറച്ച് സ്ഥലങ്ങൾ സന്ദർശിക്കുകയും ജോലി അന്വേഷിക്കുകയും മക്ഡൊണാൾഡിൽ ക്ലീനിംഗ് സർവീസ് ഏജൻ്റായി ജോലിക്ക് കേറുകയും ചെയ്തു. ആരുടെയെങ്കിലും കീഴിൽ ജോലി ചെയ്യാതെ സ്വന്തമായി എന്തെങ്കിലും ചെയ്യാൻ പ്രഫുൽ ആഗ്രഹിച്ചു. തുടർന്ന് ഒരു ബിസിനസ്സ് ആരംഭിക്കാൻ അദ്ദേഹം തീരുമാനിച്ചു.
2017-ൽ ഏകദേശം 8000 രൂപ നിക്ഷേപിച്ച് ഒരു തെരുവിൽ ഒരു ചെറിയ ചായക്കടയുമായി കമ്പനി ആരംഭിച്ചു. താത്കാലിക ചായക്കട സ്ഥാപിച്ചെങ്കിലും ആദ്യ ദിവസം ഒരു ഉപഭോക്താവിനെപ്പോലും കിട്ടിയില്ല. അവൻ വീണ്ടും ശ്രമിക്കാൻ തീരുമാനിച്ചു. ആളുകളെ കടയിലേക്ക് ആകർഷിക്കാൻ പ്രഭുൽ ഒരു പുതിയ തന്ത്രം കണ്ടുപിടിച്ചു.
സൗഹൃദപരമായ സമീപനങ്ങൾ തത്രമാക്കാൻ സ്വീകരിച്ച അദ്ദേഹം രണ്ടാം ദിവസം തൻ്റെ ഇടപാടുകാരുമായി ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി. ഇംഗ്ലീഷ് സംസാരിക്കുന്ന ചായ്വാലയിൽ ആകൃഷ്ടരായ ആളുകൾ താമസിയാതെ ചായ പരീക്ഷിക്കാൻ അദ്ദേഹത്തെ സമീപിക്കാൻ തുടങ്ങി. ചായ ബിസിനസ്സ് വളർന്നപ്പോൾ, അദ്ദേഹം അതിൽ കൂടുതൽ സമയവും ഊർജവും ശ്രദ്ധയും നിക്ഷേപിച്ചു, അതിൻ്റെ ഫലമായി, നേട്ടങ്ങൾ കാണിക്കാൻ തുടങ്ങി. രണ്ട് വർഷം ചെലവഴിച്ച ശേഷം ഇന്ന് പ്രതിവർഷം 5 കോടി സമ്പാദിക്കുന്ന ഒരു കമ്പനി സിഇഒ ആയി അദ്ദേഹം മാറി.

എംബിഎ ചായ്വാല പെട്ടെന്ന് അസാധാരണ വിജയം നേടി. ബിസിനസ്സ് ലോകത്ത് പ്രഫുൽ കൂടുതൽ അറിയപ്പെടുന്ന പേരായി മാറി. 2022 ഡിസംബർ വരെ എംബിഎ ചായ്വാലയുടെ ആസ്തി 3.4 കോടിയായിരുന്നു. 2023 അവസാനത്തോടെ അദ്ദേഹത്തിൻ്റെ ആസ്തി മൂന്നിരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ബിസിനസുകാരൻ അല്ലാതെ പ്രഫുൽ ഒരു മോട്ടിവേഷണൽ സ്പീക്കറും കൂടിയാണ്. 2021-ൽ പ്രഫുൽ ബില്ലൂർ തൻ്റെ യൂട്യൂബ് ചാനൽ ആരംഭിച്ചു, അവിടെ അദ്ദേഹം ജീവിതത്തെക്കുറിച്ചുള്ള പ്രചോദനാത്മക വീഡിയോകൾ പോസ്റ്റ് ചെയ്തു. മാർക്കറ്റിംഗ് തന്ത്രങ്ങൾ ഉപയോഗിച്ച് ജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചു വാലന്റൈൻസ് ഡേയിൽ സിംഗിളുകൾക്ക് സൗജന്യമായി ചായ എന്ന ഓഫർ നൽകി. അത് സോഷ്യൽ മീഡിയയിൽ വൈറലായി ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഒരു ടേണിങ് പോയിന്റ് ആയി മാറി. സോഷ്യൽ മീഡിയകളിൽ ഇന്ന് ലക്ഷക്കണക്കിന് ആരാധകരുള്ള ബിസിനസുകാരനായി പ്രഫുൽ മാറി.
എംബിഎ ചായ്വാല എന്ന പേരിന്റെ ഫുൾഫോം Mr. Billore Ahmedabad Chaiwala എന്നാണ്. MBA പൂർത്തിയാക്കാൻ കഴിയാതെ വന്നപ്പോൾ സ്വപ്ന ബ്രാൻഡിന് ഈ പേര് ഇടുകയായിരുന്നു. എന്നാൽ ഈ ബ്രാൻഡ് ഒരുപാട് ശ്രദ്ധ നേടി
MBA ചായ്വാലയുടെ ഏറ്റവും വലിയ നേട്ടങ്ങൾ.
1.ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചായ ബ്രാൻഡ് ആയി മാറി
എംപിയെ ചായ്വാല എന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചായ ബ്രാൻഡുകൾ ഒന്നാണ്. പ്രഫുൽ തന്റെ ചായക്കടയെ ഒരു ബ്രാൻഡ് ആക്കി മാറ്റി ഇത് ഇന്ത്യയിലെ യുവജനങ്ങൾക്കിടയിൽ ഒരു ട്രെൻഡ് ആയി മാറി.
2.ഫ്രാഞ്ചൈസി വിപുലീകരണം
എംബിഎ ചായ്വാലക്ക് ഇന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നൂറിലധികം ഫ്രാഞ്ചൈസികൾ ഉണ്ട് ഇത് ഒരു ബ്രാൻഡിന്റെ വിപുലീകരണത്തിന് തെളിവാണ്. MBA ചായ് വാലയുടെ ഫ്രാഞ്ചൈസി ആരംഭിക്കാൻ 8 10 ലക്ഷം രൂപ വരെ നിക്ഷേപം ആവശ്യമാണ് ഇതിൽ ഒരു ലാഭകരമായ ബിസിനസ് ആയി കണക്കാക്കുന്നു 12 18 മാസത്തോളം നിങ്ങളുടെ നിക്ഷേപം തിരികെ ലഭിക്കുകയും ചെയ്യുന്നു.
3.യുവജനങ്ങൾക്ക് പ്രചോദനം
എംബിഎ ചായ്വാലയുടെ കഥ ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രചോദനമായിട്ടുണ്ട്. ഒരു എംബിഎ ഡ്രോപ്പൗട്ടിൽ നിന്ന് ഒരു വിജയകരമായ സംരംഭകനായി മാറിയത് യുവജനങ്ങൾക്ക് തങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരാനും പരാജയങ്ങളെ ഭയപ്പെടാതെ മുന്നോട്ടു പോകാനും പ്രേരണ നൽകുന്നു.
4.ബിസിനസ് മാതൃകയിലെ വിപ്ലവം
എംപിയെ ചായ്വാല ചായക്കട ഒരു സാധാരണ ബിസിനസ്സിൽ നിന്ന് ഒരു അനുഭവമായി മാറ്റി പ്രഫുൽ മാറ്റി ജഞങ്ങളെ കടയിലേക്ക് ആകർഷിച്ചു. ഇത് ബിസിനസിന്റെ വിജയത്തിന് കാരണമായി.
5.സോഷ്യൽ മീഡിയ ഉപയോഗം
സാമൂഹിക മാധ്യമങ്ങളിലെ വലിയ സ്വാധീനം എം പി എ ചായ്വാല സാമൂഹിക മാധ്യമങ്ങളിൽ വലിയ സ്വാധീനം നടത്തിയിട്ടുണ്ട്. പ്രഫുൽ തന്റെ ബ്രാൻഡ് പ്രമോട്ട് ചെയ്യുന്നതിന് സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയോഗിച്ചു. ഇത് ബ്രാൻഡിന് വലിയ പ്രചാരണം നൽകി ഇന്ത്യയിലെ യുവജനങ്ങൾക്കിടയിൽ വലിയ ആകർഷണം ഉണ്ടാക്കി.
