ഷാരൂഖ് ഖാൻ മുതൽ മോഹൻലാൽ വരെ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന സിനിമാ താരങ്ങളെ അറിയാം !

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ 2023-24 സാമ്പത്തിക വർഷത്തിൽ 92 കോടി രൂപയുടെ അഡ്വാൻസ് ടാക്സ് അടച്ച് സെലിബ്രിറ്റി നികുതിദായകരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഫോർച്യൂൺ ഇന്ത്യ മാസികയുടെ ‘ദി സ്റ്റാർ കാസ്റ്റ്’ ന്റെ നികുതി ദായകരായ സിനിമാക്കാരുടെ പട്ടികയിൽ തമിഴ് താരം വിജയ് രണ്ടാം സ്ഥാനത്തെത്തി

ചലച്ചിത്ര താരം സൽമാൻ ഖാൻ മൂന്നാം സ്ഥാനത്തും ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ നാലാം സ്ഥാനത്തുമാണ്. ക്രിക്കറ്റ് താരം വിരാട് കോഹ്ലി 2023-24 സാമ്പത്തിക വർഷത്തിൽ 66 കോടി രൂപയുടെ നികുതി അടച്ച് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ നികുതിദായകനായി.

വിജയ് 80 കോടി രൂപയുടെ അഡ്വാൻസ് ടാക്സ് അടച്ചപ്പോൾ, സൽമാൻ ഖാൻ 75 കോടി രൂപയും അമിതാഭ് ബച്ചൻ 71 കോടി രൂപയും അടച്ചു.

ആജയ് ദേവ്ഗൺ (42 കോടി), രൺബീർ കപൂർ (36 കോടി), ഹൃത്വിക് റോഷൻ (28 കോടി), കപിൽ ശർമ്മ (26 കോടി), കരീന കപൂർ (20 കോടി), ഷാഹിദ് കപൂർ (14 കോടി) തുടങ്ങിയ സിനിമാ താരങ്ങളും പ്രബല പട്ടികയിൽ ഇടം പിടിച്ചു.

മലയാള നടൻ മോഹൻലാലും തെലുങ്ക് താരം അല്ലു അർജുനും 14 കോടി രൂപ വീതം ടാക്സ് അടച്ചു, കിയാര ആഡ്‍വാനി 12 കോടി രൂപയും. കത്രീന കൈഫ്, പങ്കജ് ത്രിപാഠി എന്നിവർ 11 കോടി രൂപ വീതവും ആമിർ ഖാൻ 10 കോടി രൂപയും 2023-24 സാമ്പത്തിക വർഷത്തിൽ അടച്ചു.

ക്രിക്കറ്റ് ലോകത്ത്, എം എസ് ധോണി 38 കോടി രൂപ, സച്ചിൻ തെണ്ടുൽക്കർ 28 കോടി രൂപ, സൗരവ് ഗാംഗുലി 23 കോടി രൂപ എന്നിവരാണ് അഡ്വാൻസ് ടാക്സ് അടച്ചത്. ഹാർദിക് പാണ്ഡ്യ 13 കോടി രൂപയും, ഋഷഭ് പന്ത് 10 കോടി രൂപയും നികുതി അടച്ചു.

Category

Author

:

Jeroj

Date

:

നവംബർ 2, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top