ബിസിനസ് തുടങ്ങി വിജയിപ്പിക്കുന്ന സ്റ്റോറിലൈനിലുള്ള നിരവധി സിനിമകൾ പല ഭാഷകളിലായി ഇറങ്ങിയിട്ടുണ്ട്. ബിസിനസുകാർ കണ്ടിരിക്കേണ്ട, അവർക്ക് ഉപകാരപ്രദമാകുന്ന 10 മികച്ച വെബ് സീരീസുകൾ നോക്കാം.
1. സിലിക്കൺ വാലി (2014–2019) – HBO
വിഭാഗം: കോമഡി, ഡ്രാമ | സീസണുകൾ: 6
പ്രഗത്ഭനായ പ്രോഗ്രാമർ റിച്ചാർഡ് ഹെൻഡ്രിക്സ് ഒരു വിപ്ലവകരമായ ഡാറ്റാ കംപ്രഷൻ അൽഗോരിതം വികസിപ്പിച്ച് പൈഡ് പൈപ്പർ എന്ന സ്റ്റാർട്ടപ്പ് തുടങ്ങുന്ന കഥയാണ് സിലിക്കൺ വാലി.
കാണേണ്ടത് എന്തിന്?
ടെക് സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കാം.
നിക്ഷേപത്തിലെ വെല്ലുവിളികൾ അറിയാം.
2.ഷാർക്ക് ടാങ്ക് (2009 മുതൽ) – സോണി എന്റർടൈൻമെന്റ്
വിഭാഗം: ബിസിനസ് റിയാലിറ്റി ഷോ
സംരംഭകർ അവരുടെ ബിസിനസ് ആശയങ്ങൾ വലിയ നിക്ഷേപകരുടെ മുന്നിൽ അവതരിപ്പിച്ച് നിക്ഷേപം നേടാൻ ശ്രമിക്കുന്നു.
കാണേണ്ടത് എന്തിന്?
ആശയങ്ങൾ എഫക്റ്റീവായി അവതരിപ്പിക്കാനും കഠിനമായ ചോദ്യങ്ങൾ കൈകാര്യം ചെയ്യാനും പഠിക്കാം.
സ്റ്റാർട്ടപ്പുകൾ എങ്ങനെ വിലമതിക്കപ്പെടുന്നു, ഓഹരി ഇടപാടുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നത് മനസ്സിലാക്കാം
നിക്ഷേപകരെ ആകർഷിക്കുന്ന ആശയങ്ങൾ ഏതൊക്കെയാണെന്നും അതെങ്ങനെ പ്രവർത്തിക്കുമെന്നും മനസ്സിലാക്കാം
3.ദി സോഷ്യൽ നെറ്റ്വർക്ക് (2010) – സിനിമ
വിഭാഗം: ജീവചരിത്രം, ഡ്രാമ | ഡയറക്ടർ: ഡേവിഡ് ഫിൻചർ
മാർക്ക് സുക്കർബർഗ് ഫേസ്ബുക്ക് ആരംഭിച്ച കഥയും തുടർന്ന് ഉണ്ടായ നിയമ പോരാട്ടങ്ങളും അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ഇത് .
കാണേണ്ടത് എന്തിന്?
വേഗത്തിൽ വളരുന്നതിന്റെ അപകടങ്ങളും പങ്കാളിത്തത്തിൽ വരുന്ന പ്രശ്നങ്ങളും മനസിലാക്കാം
ബിസിനസ്സിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം മനസിലാക്കാം.
വിജയത്തിന്റെയും വ്യക്തിപരമായ ബന്ധങ്ങൾക്കും ഇടയിലുള്ള സംഘർഷങ്ങൾ.
4.സ്റ്റാർട്ടപ്പ് (2016–2018) – Crackle/Netflix
വിഭാഗം: ക്രൈം, ഡ്രാമ, ത്രില്ലർ | സീസണുകൾ: 3
ഒരു ടെക് സംരംഭകൻ പല മാർഗ്ഗങ്ങളിലൂടെ ഡിജിറ്റൽ കറൻസി സ്റ്റാർട്ടപ്പ് ആരംഭിക്കുന്നു.
കാണേണ്ടത് എന്തിന്?
ഫണ്ടിംഗ് വെല്ലുവിളികൾ മനസിലാക്കാം
സ്റ്റാർട്ടപ്പ സമ്മർദ്ദത്തിനുള്ളിൽ വളരുന്നതിന്റെ സങ്കീർണതകൾ അറിയാം
5.ഹൗ ഐ മെയ്ഡ് മൈ മില്ലിയൻസ് (2011–2013) – CNBC
വിഭാഗം: ഡോക്യുമെന്ററി, ബിസിനസ് | സീസണുകൾ: 2
സാധാരണ ആശയങ്ങൾ കോടികൾ സമ്പാദിച്ച ബിസിനസുകളാക്കി മാറ്റിയ സംരംഭകരുടെ യഥാർത്ഥ കഥകൾ.
കാണേണ്ടത് എന്തിന്?
യഥാർത്ഥ വിജയകഥകൾ പഠിക്കാം
ചെറിയ ആശയങ്ങൾ എങ്ങനെ വലിയ കമ്പനിയാകുന്നു എന്നത് മനസ്സിലാക്കാം
സാമ്പത്തികവും മാർക്കറ്റ് വെല്ലുവിളികളും എങ്ങനെ നേരിടാമെന്ന് മനസിലാക്കാം
ചെറിയ ആശയങ്ങളിൽ പോലും കഠിനപ്രയത്നം കൊണ്ടും സമയോചിതമായ തന്ത്രങ്ങൾ കൊണ്ടും വലിയ വിജയങ്ങൾ നേടാം.
6.ഡ്രാഗൺസ് ഡെൻ (2005–ഇതുവരെ) – BBC
വിഭാഗം: റിയാലിറ്റി, ബിസിനസ് | സീസണുകൾ: 20+
ഷാർക്ക് ടാങ്കിനോട് സമാനമായി, സംരംഭകർ അവരുടെ ആശയങ്ങൾ സമ്പന്നരായ നിക്ഷേപകരുടെ മുന്നിൽ അവതരിപ്പിച്ച് ഫണ്ടിംഗ് നേടാൻ ശ്രമിക്കുന്നു.
കാണേണ്ടത് എന്തിന്?
നിക്ഷേപകർ ബിസിനസ്സിന്റെ സാധ്യതകൾ എങ്ങനെ വിലയിരുത്തുന്നു എന്നത് മനസ്സിലാക്കാം.
ആകർഷകമായ പ്രൊഫഷണൽ അവതരണത്തിലൂടെ എങ്ങനെ പിച്ചിങ് ചെയ്യാമെന്ന് പഠിക്കാം
ഡീലുകൾ എങ്ങനെ നടക്കുന്നു, ചർച്ച ചെയ്യപ്പെടുന്നു എന്നത് കാണാം.
7.ബില്ലിയൻസ് (2016–ഇതുവരെ) – ഷോ ടൈം
ജാനർ: ഡ്രാമ | സീസണുകൾ: 7
ന്യൂയോർക്ക് ഹൈ ഫിനാൻസ് ലോകത്തെ ഒരു ഹെഡ്ജ് ഫണ്ട് മാനേജരും ഒരു യുഎസ് അറ്റോർണിയും തമ്മിലുള്ള അധികാര പോരാട്ടങ്ങൾ പറയുന്ന കഥ
കാണേണ്ടത് എന്തിന്?
അപകടം ഏറ്റെടുക്കുന്നതും മത്സരം നേരിടുന്നതുമായ തന്ത്രങ്ങൾ മനസ്സിലാക്കാം.
ബന്ധങ്ങൾ, ബിസിനസ് തീരുമാനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് മനസ്സിലാക്കാം.
നിയമപരവും നിയമവിരുദ്ധവുമായ ബിസിനസ് പ്രവർത്തനങ്ങൾ മനസ്സിലാക്കാം.
8.ഡർട്ടി മണി (2018–2020) – നെറ്റ്ഫ്ലിക്സ്
വിഭാഗം: ഡോക്യുമെന്ററി, ക്രൈം | സീസണുകൾ: 2
ബാങ്കിങ് കുംഭകോണം മുതൽ പരിസ്ഥിതി കുറ്റകൃത്യങ്ങൾ വരെയുള്ള കോർപ്പറേറ്റ് തട്ടിപ്പുകൾ തുറന്ന് കാണിക്കുന്നു.
കാണേണ്ടത് എന്തിന്?
അനീതികരമായ ബിസിനസ് പ്രവർത്തനങ്ങൾ എങ്ങനെ ദോഷങ്ങൾ വരുത്തും എന്ന് മനസ്സിലാക്കാം.
കോർപ്പറേറ്റിന്റെ തെറ്റായ തീരുമാനങ്ങൾ വലിയ പരാജയങ്ങൾക്ക് ഇടയാക്കും.
ബിസിനസ്സിൽ വിശ്വാസത്തിന്റെ പ്രാധാന്യം.
9.TVF പിച്ചേഴ്സ് (2015–ഇതുവരെ) – TVF Play/YouTube
വിഭാഗം: കോമഡി, ഡ്രാമ | സീസണുകൾ: 2
നാല് സുഹൃത്തുക്കൾ ജോലി രാജിവച്ച് സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിന്റെ യാത്ര.
കാണേണ്ടത് എന്തിന്?
ഇന്ത്യയിൽ സ്റ്റാർട്ടപ്പ് തുടങ്ങുന്നവർ നേരിടുന്ന യാഥാർത്ഥ വെല്ലുവിളികൾ അറിയാം
ടീമിൽ സഹകരണവും പ്രശ്നപരിഹാരവും എങ്ങനെ നിർണായകമാണ് എന്ന് മനസിലാക്കാം
നിക്ഷേപകരെ മനസ്സിലാക്കാൻ എളുപ്പമല്ലെന്നത് കാണിക്കുന്നു.
10.ഹൗസ് ഓഫ് ലൈസ് (2012–2016) – ഷോ ടൈം
വിഭാഗം: കോമഡി, ഡ്രാമ | സീസണുകൾ: 5
പല തന്ത്രങ്ങൾ ഉപയോഗിച്ച് ക്ലയന്റുകളെ മാനിപ്പുലേറ്റ് ചെയ്ത് ഡീലുകൾ നേടുന്ന ഒരു മാനേജ്മെന്റ് കൺസൾട്ടന്റിന്റെ കഥ.
കാണേണ്ടത് എന്തിന്?
കോർപ്പറേറ്റ് കൺസൾട്ടിംഗിലും ഡീലുകൾ ഒപ്പിടുന്നതിലും മനസിലാക്കേണ്ട കാര്യങ്ങൾ അറിയാൻ
ഉന്നത ക്ലയന്റുകളുമായി എങ്ങനെ ഇടപഴകണം, ഡീലുകൾ എങ്ങനെ നടത്തണം എന്നറിയാൻ
ലാഭത്തിനും ധാർമ്മികതയ്ക്കുമിടയിലെ പ്രശ്നങ്ങൾ
ഇതുപോലെ തന്നെ ബിൽ ഗേറ്റ്സിന്റെ ചിന്തകളെയും പ്രശ്നപരിഹാരങ്ങളെയും കുറിച്ച് വിശദമായി പഠിക്കുന്ന ഇൻസൈഡ് ബിൽസ് ബ്രെയിൻ :ഡെക്കോഡിങ് ബിൽ ഗേറ്റ്സ് എന്ന നെറ്ഫ്ലിക്സ് ഷോയും മാർക്കസ് ലെമോനിസിന്റെ സാമ്പത്തികമായി തകർന്ന ബിസിനസുകൾ നിക്ഷേപം വഴി ഉയർത്തിക്കൊണ്ട് വരുന്ന ദി പ്രോഫിറ്റ് എന്ന CNBC ഷോയും ബിസിനസ് അടുത്തറിയാൻ സഹായിക്കുന്നു.
ഈ സീരീസുകളും ഡോക്യുമെന്ററികളും ബിസിനസ്സ് ലോകത്തേക്കുള്ള മികച്ച പഠനങ്ങളാണ്.