മുൻ സാമ്പത്തിക വർഷത്തിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2024 മാർച്ചിൽ (FY24) അവസാനിച്ച സാമ്പത്തിക വർഷത്തിൽ സെറോദയുടെ വരുമാനം 37.16% മായി ഉയർന്നു.കഴിഞ്ഞ വർഷത്തെ വരുമാനമായ 6,832.8 കോടി രൂപയിൽ നിന്ന് 9,372.1 കോടി രൂപയായി.
622.3 കോടിയുടെ മറ്റ് വരുമാനം ഉൾപ്പെടെ, സ്റ്റാർട്ടപ്പിൻ്റെ മൊത്തം വരുമാനം ഈ സാമ്പത്തിക വർഷത്തിൽ 9,994.5 കോടി രൂപയായി ഉയർന്നു. സെറോദയുടെ ചെലവുകൾ നിയന്ത്രിച്ചറ്റിലൂടെ മാർജിനുകളിൽ മെച്ചപ്പെടാൻ കാരണമായതാണ് വരുമാനം ഉയരാൻ പ്രധാന കാരണം.
സെറോദയുടെ സഹസ്ഥാപകനും സിഇഒയുമായ നിതിൻ കാമത്ത് അതിൻ്റെ മാനേജ്മെൻ്റിന് കീഴിലുള്ള മൊത്തം ആസ്തി 5.66 ലക്ഷം കോടി രൂപയായി ഉയർന്നതായി പ്രഖ്യാപിച്ചു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിർദ്ദേശിച്ച വിവിധ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നതിന് ശേഷം സ്റ്റാർട്ടപ്പിൻ്റെ വരുമാനവും ലാഭവും കുറയുമെന്ന് കാമത്ത് ഒരു പോസ്റ്റിലൂടെ പറഞ്ഞു.
നിഥിൻ കാമത്തും നിഖിൽ കാമത്തും ചേർന്ന് 2010-ൽ സ്ഥാപിച്ച സെറോദ ഉപയോക്താക്കളെ ഓഹരികൾ വാങ്ങാനും വിൽക്കാനും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാനും സഹായിക്കുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ഇൻവെസ്റ്റ് ടെക് സ്റ്റാർട്ടപ്പ് ബ്രോക്കറേജ് വിൽപ്പന, ഉപയോക്തൃ ഓൺബോർഡിംഗ് കളക്ഷനുകൾ, കൈറ്റ് കണക്ട് API പോലുള്ള സാങ്കേതിക ഉൽപ്പന്നങ്ങളുടെ വിൽപ്പന തുടങ്ങിയവയിലൂടെയെല്ലാം വരുമാനം ഉണ്ടാക്കുന്നു.