web s523 (1)

സ്റ്റാർട്ടപ്പുകൾക്ക് എങ്ങനെയാണ് ഫണ്ട് ലഭിക്കുന്നത്? നിക്ഷേപകരെ ആകർഷിക്കാനുള്ള ചില രഹസ്യങ്ങൾ നോക്കാം !!!

ബിസിനസിനാവശ്യമായ മൂലധനം ഇല്ലാതെ ബിസിനസ് തുടങ്ങുന്ന നിരവധി ആളുകളുണ്ട്. ബിസിനസിന് ഒരു അടിത്തറയിട്ട് കഴിഞ്ഞാൽ എല്ലാവരുടെയും പ്രശ്നം ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഫണ്ട് ആണ്. ബിസിനസിന്റെ ഓരോ സ്റ്റേജിലും ഫണ്ട് ഒരു വലിയ വെല്ലുവിളിയായി മാറുന്നു. ഈ അവസരത്തിലാണ് സ്റ്റാർട്ടപ്പുകൾ നിക്ഷേപകരെ സമീപിക്കുന്നത്. എന്നാൽ ബിസിനസിലേക്ക് നിക്ഷേപകരെ ആകർഷിക്കാനും അവർ ബിസിനസിൽ പണം നിക്ഷേപിക്കാനും ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്. ചില പ്രധാനപ്പെട്ട കാര്യങ്ങൾ നോക്കാം.

നിക്ഷേപകർ പലവിധം

ഭാവിയുള്ള സ്റ്റാർട്ടപ്പുകളെ വളർത്തിയെടുക്കാനുള്ള ഒരു സിസ്റ്റം ഇന്ത്യയിൽ നിലവിലുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന,സാമ്പത്തിക വളർച്ചയെ സഹായിക്കുന്ന, സാമൂഹികമായ ഉത്തരവാദിത്തമുള്ള സ്റ്റാർട്ടപ്പുകളിൽ പണം നിക്ഷേപിക്കുന്ന പല വിധത്തിലുള്ള നിക്ഷേപകരും ഇന്ന് നിലവിലുണ്ട്. അതിൽ പ്രധാനികളായ 2 നിക്ഷേപകരെ പരിചയപ്പെടാം.

  • ഏഞ്ചൽ നിക്ഷേപകർ
    കമ്പനിയിലെ ഇക്വിറ്റിക്ക് പകരമായി മൂലധനം നൽകുന്ന, പുതിയതോ ചെറുകിടതോ ആയ ബിസിനസ്സിൽ നിക്ഷേപിക്കുന്ന ഉയർന്ന ആസ്തിയുള്ള വ്യക്തിയെയാണ് ഏഞ്ചൽ നിക്ഷേപകർ എന്ന് പറയുന്നത്. ബിസിനസിന്റെ ഒരു പ്രധാന ഘട്ടത്തിൽ പണം നിക്ഷേപിച്ച് ബിസിനസിന്റെ വളർച്ചയ്ക്ക് പ്രധാന പങ്കുവഹിക്കുന്നതിനാലാണ് ഇവരെ ഏഞ്ചൽ നിക്ഷേപകർ എന്ന് വിളിക്കുന്നത്.
  • വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകർ
    സ്വകാര്യമേഖലയുടെ ഭാഗമായ ഈ നിക്ഷേപകർ വളർച്ച സാധ്യതയുള്ള കമ്പനികളിൽ നിക്ഷേപിക്കാൻ താത്പര്യപ്പെടുന്നു. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കും. കമ്പനികൾക്ക് നിക്ഷേപം നൽകുന്നത് കൂടാതെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനും അവരെ സഹായിക്കുന്നു.

സ്റ്റാർട്ടപ്പിന് വേണ്ട പണം സ്വരൂപിക്കാൻ ഇതുകൂടാതെ ക്രൗഡ് ഫണ്ടിങ്, ബാങ്ക് ലോൺ, സ്റ്റാർട്ടപ്പ് സ്കീമുകൾ, ബൂട്സ്ട്രാപ്പിങ് തുടങ്ങി പല തരത്തിലുള്ള സംവിധാനങ്ങളും ഇന്ന് നിലവിലുണ്ട്.

നിക്ഷേപകരെ എങ്ങനെ കണ്ടെത്താം


നിക്ഷേപകരെ എങ്ങനെയാണ് കണ്ടെത്തുന്നത് എന്നത് ചിലരുടെയെങ്കിലും സംശയമാണ്. ബിസിനസിന്റെ പ്രൊജക്റ്റ് പ്ലാൻ തയ്യാറാക്കി കഴിഞ്ഞാൽ തുടക്ക നിക്ഷേപങ്ങൾക്കും അല്ലെങ്കിൽ ബിസിനസിന്റെ പല സ്റ്റേജുകളിലും നിക്ഷേപകരെ സമീപിക്കാവുന്നതാണ്. ടെക്‌നോളജി അനുദിനം വളരുന്ന ഇക്കാലത്ത് നിക്ഷേപകരെ കണ്ടെത്തുന്നതും നിസ്സാരമായി മാറി. നിങ്ങളുടെ സ്റ്റാർട്ടപ്പിനെ പിന്തുണയ്ക്കാൻ തയ്യാറായ നിക്ഷേപകരെ കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്ന ചില ടെക്നൊളജികൾ ചുവടെ കൊടുത്തിരിക്കുന്നു.

  • ഗസ്റ്റ് (Gust)
  • ക്രഞ്ച്ബേസ് പ്രോ (Crunchbase Pro)
  • ലിങ്ക്ഡ്ഇൻ (LinkedIn)
  • പിച്ച് ഇൻവെസ്റ്റേഴ്സ് ലൈവ് ആപ്പ് (Pitch Investors Live App)
  • വിഫൻഡർ (WeFunder)

നിക്ഷേപകരെ എങ്ങനെ ആകർഷിക്കാം

അനുയോജ്യമായ നിക്ഷേപകരെ കണ്ടെത്തിയാൽ അവരെ എങ്ങനെ സ്റ്റാർട്ടപ്പിലേയ്ക്ക് ആകർഷിക്കാൻ എന്നതാണ് അടുത്ത പ്രധാന കാര്യം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിക്ഷേപകരെ സ്വാധീനിക്കാം.

  • കൃത്യമായ ഒരു ബിസിനസ് പ്ലാൻ ഉണ്ടായിരിക്കണം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്. നമ്മുടെ കമ്പനിയെ സംബന്ധിച്ച കൃത്യമായതും ദീര്ഘവീക്ഷണമുള്ളതുമായ ഒരു ബിസിനസ് പ്ലാൻ തയ്യാറാക്കി അത് നിക്ഷേപകരുടെ മുന്നിൽ അവതരിപ്പിക്കണം. ബിസിനസ് പ്ലാൻ എത്ര നന്നാവുന്നുവോ അത്രയും നിക്ഷേപം ലഭിക്കാനുള്ള സാധ്യതയും വർധിക്കുന്നു.
  • കൃത്യമായി പറയാൻ സാധിക്കണം ബിസിനസിനെക്കുറിച്ച് മനസ്സിൽ നിരവധി കാര്യങ്ങൾ ഉണ്ടെങ്കിലും പലർക്കും പലപ്പോഴും പറഞ്ഞ് ഫലിപ്പിക്കാൻ സാധിക്കണമെന്നില്ല. ഇത്തരത്തിൽ ഉള്ള സാഹചര്യങ്ങളിൽ ടെക്നൊളജിയുടെയും ബിസിനസിലെ കൂട്ടാളികളുടേയുമെല്ലാം സഹായം തേടാവുന്നതാണ്.
  • പ്രശ്നം നിർവചിക്കുക നിങ്ങൾ കണ്ടെത്തിയ ബിസിനസിൽ സമൂഹത്തിലെ എന്ത് പ്രശ്നമാണ് പരിഹരിക്കപ്പെടാൻ പോകുന്നത് എന്നത് നിക്ഷേപകരെ ബോധ്യപ്പെടുത്തണം. നിങ്ങൾ വിൽക്കാനുദ്ദേശിക്കുന്ന പ്രശ്‌നവും അതിന്റെ പ്രാധാന്യവും വ്യക്തമായി വിശദീകരിക്കുക. നിങ്ങളുടെ ബിസിനസ് കേന്ദ്രീകരിക്കുന്ന സമൂഹത്തിലെ പ്രധാന പെയിൻ പോയിൻ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
  • എങ്ങനെ പരിഹാരമാകുമെന്ന് കാണിക്കുക
    നിങ്ങളുടെ ഉൽപ്പന്നമോ സേവനമോ എങ്ങനെ പ്രശ്‌നപരിഹാരത്തിന് കാരണമാകുമെന്നും നിലവിലുള്ള പരിഹാരങ്ങളേക്കാൾ എങ്ങനെയാണ് മികച്ചതാകുന്നതെന്നും വിശദീകരിക്കുക.
  • നിങ്ങളുടെ ടീമിനെ ഹൈലൈറ്റ് ചെയ്യുക
    നിക്ഷേപകർ ഉൽപ്പന്നങ്ങളിൽ നിക്ഷേപിക്കുന്നതുപോലെ തന്നെ ആളുകളിലും നിക്ഷേപിക്കുന്നു. ഈ ബിസിനസ്സ് വിജയകരമാക്കാൻ നിങ്ങൾക്കും നിങ്ങളുടെ ടീമിനും വൈദഗ്ധ്യവും ആവേശവും ഉണ്ടെന്ന് തെളിയിക്കുക.
  • ഭാവിയിലേക്കുള്ള കാഴ്ചപ്പാട്
    നിങ്ങളുടെ ബിസിനസിന്റെ ദീർഘകാല ലക്ഷ്യങ്ങളും നിങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിലുള്ള സ്വാധീനവും ഉയർച്ചകളുമെല്ലാം നിക്ഷേപകനുമായി പങ്കിടുക. നിങ്ങളുടെ കാഴ്ചപ്പാട് എത്രത്തോളം ഉയർന്നതാണോ അത്രയധികം നിക്ഷേപകർ സ്വാധീനിക്കപ്പെടും.

മനസ്സിൽ കരുതേണ്ട കാര്യങ്ങൾ

ഒരു സംരംഭകൻ എന്ന നിലയിൽ നിങ്ങളുടെ യാത്ര ആരംഭിക്കുമ്പോൾ അത് ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായിരിക്കും. ആ സമയങ്ങളിൽ നിങ്ങൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

  • സ്വയം വിശ്വസിക്കുക: നിങ്ങളുടെ ആശയത്തിലുള്ള നിങ്ങളുടെ അഭിനിവേശവും ആത്മവിശ്വാസവുമാണ് നിങ്ങളുടെ ഏറ്റവും വലിയ ശക്തി. നിങ്ങളുടെ കാഴ്ചപ്പാടിൽ പ്രതിബദ്ധത പുലർത്തുക, അത് നിങ്ങളെ ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകാൻ സഹായിക്കും.
  • വെല്ലുവിളികൾ സ്വീകരിക്കുക: ഓരോ തടസ്സവും പഠിക്കാനും വളരാനുമുള്ള അവസരമാണെന്ന് കരുതുക
  • സ്ഥിരത പുലർത്തുക: നിക്ഷേപകരെ കണ്ടെത്തുന്നതിന് സമയവും പരിശ്രമവും ആവശ്യമാണ്. നിക്ഷേപം കണ്ടെത്തുന്നതുവരെ ശ്രമിച്ചുകൊണ്ടേയിരിക്കുക.

Category

Author

:

Haripriya

Date

:

ഡിസംബർ 18, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top