WhatsApp Image 2024-04-08 at 9.50.29 PM

10–ാം ക്ലാസില്‍ പഠനം നിര്‍ത്തിയവൻ ഇന്ന് ഇന്ത്യയിലെ പ്രായം കുറഞ്ഞ സമ്പന്നൻ

ഫോബ്സ് 2024 ലെ ശതകോടീശ്വരൻമാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ 200 ഇന്ത്യക്കാരാണ് പട്ടികയിൽ ഇടംപിടിച്ചത്. 200 ഇന്ത്യക്കാരിൽ നിന്ന് പ്രായം കുറഞ്ഞ കോടീശ്വരൻ 37 കാരനായ നിഖിൽ കാമത്താണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോക്കറേജ് സ്‌ഥാപനമായ സെരോദയുടെ സഹസ്‌ഥാപകനാണ് നിഖിൽ കാമത്തിൻ്റെ ഈ വളർച്ച സംരംഭം സ്വപ്നം കാണുന്ന ഏതൊരു യുവാവിനും കരുത്തേകുന്ന ഒന്നാണ്.
2024 ലെ ഫോബ്‌സ് പട്ടിക വച്ച് ഏകദേശം 310 കോടി ഡോളർ ആസ്‌തിയുള്ള വ്യക്തിയാണ് നിഖിൽ കാമത്ത്. ആഗോള സമ്പന്നരിൽ പട്ടികയിൽ 1,062-ാം സ്ഥാനമാണ് നിഖിലിനുള്ളത്. ഈ വിജയ കഥ കൂടുതൽ ആകർഷണീയമാക്കുന്നത് ഒരു പത്താം ക്ലാസിൽ പഠനം നിർത്തിയ വ്യക്തിയുടേത് ആണെന്നുള്ളതാണ്. പതിനേഴാം വയസ്സിൽ 8000 രൂപ ശമ്പളത്തിന് കോൾ സെൻററിൽ ജോലി ചെയ്തു തുടങ്ങിയ നിഖിൽ പിന്നീട് ചെന്നു നിന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ പട്ടികയിലാണ്.
2010ലാണ് സഹോദരൻ മിഥുൻ കാമത്തിനൊപ്പം നിഖിൽ ഒരു അസോസിയേറ്റ് തുടങ്ങുന്നത്. ഇതിലൂടെ പിന്നീട് ഡിസ്കൗണ്ട് ബ്രോക്കറേജ് സ്ഥാപനമായ സെരോദ ആരംഭിക്കുന്നു. നീണ്ട കഠിനപ്രയത്നത്തിലൂടെ 2023 സെരോത 2000 കോടി ലാഭത്തിലേക്ക് കുതിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സെരോദയ്ക്ക് ഏകദേശം 10 ദശലക്ഷം ഉപഭോക്താക്കളുണ്ട്. ഇന്ന് രാജ്യം കണ്ട ഏറ്റവും വലിയ ബ്രോക്കറെ സ്ഥാപനമാണ് സെരോത. ഒരാൾ ജീവിതവിജയം കൈവരിക്കുവാൻ പഠനത്തിനേക്കാൾ ആവശ്യം ആത്മവിശ്വാസവും ദൃഢമായ കഠിനാധ്വാനവും ആണ് എന്ന് തെളിയിച്ചിരിക്കുകയാണ് നിഖിൽ കാമത്ത്.

Category

Author

:

Amjad

Date

:

മെയ്‌ 1, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top