10 മിനിറ്റിനുള്ളിലെ പ്രൊഡക്ടുകളുടെ എക്സ്ചേഞ്ചും റിട്ടേണുകളും ആരംഭിച്ചതായി ഇ കൊമേഴ്സ് യൂണികോൺ പ്ലാറ്റ്ഫോമായ സെപ്റ്റോ വ്യാഴാഴ്ച അറിയിച്ചു. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, സ്പോർട്സ്, അടുക്കള ഉപകരണങ്ങ, ഇലക്ട്രോണിക്സ്, തുടങ്ങിയ തെരഞ്ഞെടുത്ത വിഭാഗങ്ങൾക്ക് ഈ സേവനം ലഭ്യമാകും. ഓരോ വിഭാഗവും അനുസരിച്ച് ഉപഭോക്താക്കൾക്ക് 1, 3, 7 ദിവസങ്ങൾക്കുള്ളിൽ ഇനങ്ങൾ തിരികെ നൽകാനോ എക്സ്ചേഞ്ച ചെയ്യാനോ സാധിക്കും.
നിലവിൽ, ഈ സേവനം ഡൽഹി-എൻസിആർ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ ലഭ്യമാണ്, കൂടുതൽ നഗരങ്ങളിലേക്ക് ഉടൻ വ്യാപിപ്പിക്കാനും പദ്ധതിയിടുന്നു.
ഫ്ലിപ്കാർട്ടിലും ആമസോണിലും ഉള്ളപോലെ വൻ തോതിലുള്ള റിട്ടേൺ സർവീസുകൾ ക്വിക്ക് ഡെലിവറി പ്ലാറ്റുഫോമുകൾക്ക് അവരുടെ പെട്ടന്നുള്ള ടൈംലൈനുകൾ കാരണം വേണ്ടിവരികയില്ല. ഉപഭോക്താവ് വീട്ടിലില്ലാത്തപ്പോൾ സാധാരണയായി സംഭവിക്കുന്ന റിട്ടേണുകളൊക്കെ ഇതിനുണ്ടാവാറില്ല. എന്നാൽ പുതിയ സർവീസ് കൂട്ടിച്ചേർക്കുന്നതോടെ ക്വിക്ക് ഡെലിവറി സർവീസിലുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യത ഇരട്ടിക്കും.
സോമാറ്റോയുടെ ബ്ലിങ്കിറ്റ് 2024 ഒക്ടോബറിൽ 10 മിനിറ്റിനുള്ളിലെ റിട്ടേണുകളും എക്സ്ചേഞ്ചുകളും അവതരിപ്പിച്ചു.