s51-01

10,000 കോടിയുടെ ബിസിനസ്സ് കെട്ടിപ്പടുത്ത ഇന്ത്യയുടെ ട്രാക്ടർ റാണി

സ്ത്രീ ശക്തി നാരി ശക്തി എന്നെല്ലാം കേട്ടുകേൾവി പോലും ഇല്ലാതിരുന്ന സമയത്ത് ഗ്ലോബൽ ബിസിനെസ്സിൽ ഇടം നേടിയ ഒരു വനിതെയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യയുടെ ട്രാക്ടർ റാണി എന്നറിയപ്പെടുന്ന മല്ലിക ശ്രീനിവാസനെ പരിചയപ്പെടാം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ട്രാക്ടർ നിർമ്മാതാവാക്കി തന്റെ കമ്പനിയെ വളർത്താൻ അവർക്കു സാധിച്ചു. ഒന്നും രണ്ടുമല്ല, 10,000 കോടി രൂപയുടെ സാമ്രാജ്യത്തിന്റെ അധിപയാണ് മല്ലിക ഇന്ന്. ഇന്ത്യൻ കോടീശ്വരൻ വേണു ശ്രീനിവാസന്റെ (Venu Srinivasan) ഭാര്യയാണ് മല്ലിക ശ്രീനിവാസൻ. നിലവിൽ ട്രാക്‌ടേഴ്‌സ് ആൻഡ് ഫാം എക്യുപ്മെന്റ് ലിമിറ്റഡിന്റെ (Tractors and Farm Equipment Limited) ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് അവർ.

1959 ൽ ജനിച്ച മല്ലിക ശ്രീനിവാസൻ പഠനത്തിൽ മിടുക്കിയായിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്നു ബിരുദം നേടി. തുടർന്ന് പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ സ്‌കൂളിൽ നിന്ന് എംബിഎ എടുത്തു. തുടർന്നാണ് 1986 -ൽ, അന്തരിച്ച പ്രശസ്ത വ്യവസായി എസ് അനന്തരാമകൃഷ്ണൻ (S Anantharamakrishnan) സ്ഥാപിച്ച കുടുംബ ബിസിനസിൽ മല്ലിക എത്തുന്നത്. ‘ഡിട്രോയിറ്റ് ഓഫ് ഇന്ത്യ (Detroit of India)’ എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് അനന്തരാമകൃഷ്ണൻ.

ഇന്ന് 64 വയസുള്ള മല്ലിക കോടികളുടെ നിർമ്മാണ സാമ്രാജ്യത്തിന്റെ ചുമതല വഹിക്കുന്ന ചുരുക്കം ചില വനിതാ വ്യവസായികളിൽ ഒരാളാണ്. മല്ലിക കമ്പനിയിൽ നടപ്പാക്കിയ സങ്കേതിക പരിവർത്തനത്തിനും, വളർച്ചയ്ക്കും പത്മശ്രീ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. ഇവരുടെ ഭരണത്തിനു കീഴിലാണ് ട്രാക്‌ടേഴ്‌സ് ആൻഡ് ഫാം എക്യുപ്മെന്റ് ലിമിറ്റഡ് ലോകത്തിലെ മൂന്നാമത്തെ വലിയ ട്രാക്ടർ നിർമ്മാതാവായി ഉയർന്നത്.

ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT), ഹൈദരാബാദിലെ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് (ISB), എജിസിഒ (AGCO), ടാറ്റ സ്റ്റീൽ (Tata Steel), ടാറ്റ ഗ്ലോബൽ ബിവറേജസ് (Tata Global Beverages) എന്നിവയുടെ ബോർഡുകളിലും മല്ലിക ശ്രീനിവാസൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്തിടെയാണ് അവർ സ്വിഗ്ഗി (Swiggy) ബോർഡിലെ സ്വതന്ത്ര ഡയറക്ടർ സ്ഥാനം ഉപേക്ഷിച്ചത്.

Category

Author

:

Jeroj

Date

:

June 16, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

Scroll to Top