മുംബൈ ആസ്ഥാനമായുള്ള വീഫിൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് അടുത്തിടെ നടത്തിയ ഫണ്ടിംഗ് റൗണ്ടിൽ 136 കോടി രൂപ സമാഹരിച്ചു. 2025 ജനുവരിയോടെ 155 കോടി അധികം ഫണ്ട് സമാഹരിക്കുന്നതിനുള്ള പദ്ധതികളും കമ്പനി ആവിഷ്കരിച്ചിട്ടുണ്ട്.
ലഭിച്ച ഫണ്ട് പ്രോഡക്റ്റ് ഡെവലപ്മെന്റ്, അക്വിസിഷൻ, കമ്പനിയുടെ ഗ്ലോബൽ എസ്പാൻഷൻ തുടങ്ങിയ കാര്യങ്ങൾക്ക് ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. വീഹിൻ ഗ്രൂപ്പ് അടുത്തിടെ ഏറ്റെടുത്ത കമ്പനികളിലുടനീളം വേഗത്തിലുള്ള ബിസിനസ്സ് വിപുലീകരണത്തിനും ഫണ്ടുകളുടെ ഒരു ഭാഗം ഉപയോഗിക്കും.
അടുത്തിടെ 125 കോടി രൂപ മൂല്യമുള്ള ബാങ്കിംഗ് കേന്ദ്രീകൃത സോഫ്റ്റ്വെയർ സൊല്യൂഷൻസ് കമ്പനിയായ എപിക്ഇൻഡിഫി (EpikIndifi) ഈയിടെ ഗ്രൂപ്പ് ഓഫ് സ്വന്തമാക്കിയിരുന്നു. ജിഎസ്ടി കംപ്ലയൻസ് ആൻഡ് ഓട്ടോമേഷൻ പ്ലാറ്റ്ഫോമായ റെജിം ടാക്സ് സൊല്യൂഷൻസും ജൂണിൽ വീഫിൻ ഏറ്റെടുത്തു. കൂടാതെ ഓഗസ്റ്റിൽ, നിത്യോ ഇൻഫോടെക് (Nityo Infotech) എന്ന സ്ഥാപനവും കമ്പനി ഏറ്റെടുത്തിരുന്നു.
ഈ ഏറ്റെടുക്കലുകൾ അതിൻ്റെ ടെക്നോളജി വളർത്തുന്നതിനും വിവിധ മേഖലയിലേക്ക് ക്ലയന്റുകളെ വളർത്തുന്നതിനും കമ്പനിയെ സഹായിക്കുന്നു. ഇൻഡസ്ഇൻഡ് ബാങ്ക്, യെസ് ബാങ്ക്, കൂടാതെ 12 പൊതുമേഖലാ ബാങ്കുകളും തുടങ്ങി നിരവധി സ്വകാര്യ ബാങ്കുകളും കമ്പനിയുടെ ക്ലയൻ്റുകളാണ്.