സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, സെപ്റ്റോ, ഫ്ലിപ്കാർട്ട് മിനിറ്റ്സ്, ബിഗ്ബാസ്ക്കറ്റ് തുടങ്ങിയ ക്വിക് ഡെലിവറി ഭീമന്മാരോടൊപ്പം മത്സരിക്കാൻ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണും ചേരുമെന്ന് കമ്പനിയുടെ ക്വിക് ഡെലിവറി വിഭാഗമായ ആമസോൺ ഇന്ത്യ കൺട്രി മാനേജർ സമീർ കുമാർ പറഞ്ഞു.
കമ്പനിയുടെ പിവറ്റ് വിഭാഗം ഈ മാസം അവസാനത്തോടെ ബെംഗളൂരുവിൽ തുടങ്ങും. ആമസോൺ അതിൻ്റെ ക്വിക്ക് കൊമേഴ്സ് വിഭാഗത്തിനെ ടെസ് എന്ന് വിളിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും കമ്പനി ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ ദൈനംദിന അവശ്യവസ്തുക്കൾ 15 മിനിറ്റോ അതിൽ കുറവോ സമയത്തിനുള്ളിൽ ലഭിക്കുന്നതിനുള്ള ഒരു അവസരം നൽകുന്നതിന് ഞങ്ങൾ ഒരു പൈലറ്റ് ആരംഭിക്കുമെന്ന് ഡൽഹിയിൽ നടന്ന കമ്പനിയുടെ പ്രധാന ഇവൻ്റിൽ സംസാരിക്കവെ സമീർ കുമാർ പറഞ്ഞു.
ബാഗ്ലൂർ, ഡൽഹി പോലെയുള്ള പ്രധാന നഗരങ്ങളിൽ ഉപഭോക്താക്കൾക്ക് ക്വിക് ഡെലിവെറിയോടുള്ള താല്പര്യം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നിലവിലുള്ള ഇ കോമേഴ്സ് കമ്പനികളും ക്വിക് കൊമേഴ്സിലേയ്ക്ക് കടക്കുന്നത്.