രാജ്യത്തെ ഉയർന്ന വരുമാനമുള്ള 10% ജനങ്ങളെ ലക്ഷ്യമിട്ട് ഫസ്റ്റ്ക്ലബ് എന്ന ക്വിക് കൊമേഴ്സ് സ്റ്റാർട്ടപ്പ് ആശയവുമായി മുൻ ഫ്ലിപ്കാർട്ട് സീനിയർ വൈസ് പ്രസിഡൻ്റ് അയ്യപ്പൻ ആർ. 15 ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനമുള്ള മെട്രോ നഗരത്തിലെ ഭൂരിഭാഗം കുടുംബങ്ങളെ ലക്ഷ്യമിട്ടായിരിക്കും കമ്പനിയുടെ പ്രവർത്തനങ്ങൾ.
പാക്കേജുചെയ്ത ഭക്ഷണങ്ങൾ, ഫ്രഷ് ഫുഡ്സ്, ബേക്കറി, ഡയറി, പോഷകാഹാരം തുടങ്ങിയവ വിറ്റുകൊണ്ട് കമ്പനിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും. ആദ്യ 12 മാസത്തേക്ക് കമ്പനി ബെംഗളൂരുവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. ഡൽഹിയും മുംബൈയുമാണ് പിന്നീടുള്ള ലക്ഷ്യം.
സ്റ്റാർട്ടപ്പിന് പുതിയ ഫണ്ടിംഗിൽ $8 മില്യൺ സമാഹരിച്ചതായി റിപ്പോർട്ട് പറയുന്നു. നിക്ഷേപകരിൽ അക്സിൽ (Accel), ആർ ടി പി ഗ്ലോബൽ (RTP Global), ബ്ലൂമേ ഫൗണ്ടേഴ്സ് ഫണ്ട് (Blume Founders Fund), ക്വിറ്റ് ക്യാപിറ്റൽ (Quiet Capital), 2എഎം വി സി (2am VC) എന്നിവർ ഉൾപ്പെടുന്നു. ഫ്ലിപ്കാർട്ട് സഹസ്ഥാപകൻ ബിന്നി ബൻസാൽ, മിന്ത്ര സഹസ്ഥാപകൻ മുകേഷ് ബൻസാൽ, ഗ്രോവിൻ്റെ ലളിത് കേശ്രെ, ക്യൂർഫുഡ്സിൻ്റെ അങ്കിത് നാഗോരി എന്നിവരും ക്രെഡിൻ്റെ കുനാൽ ഷാ ഉൾപ്പെടെയുള്ളവരും കമ്പനിയിൽ നിക്ഷേപം നടത്തി.