24 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ അറ്റാദായവും വരുമാനവും ഇടിഞ്ഞതിനാൽ, ഇന്ത്യയിലെ മുൻനിര ഐടി സേവന കമ്പനികളിലൊന്നായ വിപ്രോ സാമ്പത്തിക പ്രതിസന്തിയുമായി മല്ലിടുന്നത് തുടരുകയാണ്.
2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 2,835 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. ഇത് year on year (YoY) 7.7% ഇടിവോടെയാണ് വാർഷികാടിസ്ഥാനത്തിൽ കമ്പനിയുടെ വരുമാനം 4.2 ശതമാനം ഇടിഞ്ഞ് 22,208 കോടി രൂപയിലെത്തിയത്.
ഐടി സേവന ബിസിനസ്സ് വിഭാഗം $2,617 മില്യൺ മുതൽ $2,670 മില്യൺ വരെയുള്ള ശ്രേണിയിലായിരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു, ഇത് കോൺസ്റ്റന്റ് കറൻസി അടിസ്ഥാനത്തിലാണ് ( (-)1.5% മുതൽ +0.5% )
“2024 സാമ്പത്തിക വർഷം ഞങ്ങളുടെ വ്യവസായത്തിന് ഒരു വെല്ലുവിളി നിറഞ്ഞ വർഷമാണെന്ന് തെളിഞ്ഞു, മാക്രോ ഇക്കണോമിക് അന്തരീക്ഷം അനിശ്ചിതത്വത്തിലാണ്. എന്നിരുന്നാലും, വരാനിരിക്കുന്ന അവസരങ്ങളെക്കുറിച്ച് എനിക്ക് ശുഭാപ്തിവിശ്വാസമുണ്ട്. നമ്മൾ ഒരു വലിയ സാങ്കേതിക മാറ്റത്തിൻ്റെ വക്കിലാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഞങ്ങളുടെ ക്ലയൻ്റുകളുടെ ആവശ്യങ്ങളെ മാറ്റിമറിക്കുന്നു, അവർ മത്സര നേട്ടത്തിനും മെച്ചപ്പെട്ട ബിസിനസ്സ് മൂല്യത്തിനും വേണ്ടി AI പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നു” വിപ്രോ സിഇഒ ശ്രീനി പാലിയ പറഞ്ഞു
നാലാം പാദത്തിലെ പ്രവർത്തന ലാഭ മാർജിൻ 40 ബേസിസ് പോയിൻറ് ഉയർന്ന് 16.4 ശതമാനത്തിലെത്തി. 2024 സാമ്പത്തിക വർഷത്തിൻ്റെ നാല് പാദങ്ങളിലും വിപ്രോയുടെ പ്രകടനം മങ്ങിയതാണ്. FY23-ൻ്റെ നാലാം പാദത്തിൻ്റെ അവസാനത്തിൽ $2839.5 ദശലക്ഷം വരുമാനം രേഖപ്പെടുത്തിയ കമ്പനി FY24-ൻ്റെ നാലാം പാദത്തിൽ ഇത് 2657.4 ദശലക്ഷം ഡോളറായി കുറഞ്ഞു.
വിപ്രോയുടെ ഈ മോശം പ്രകടനം ജീവനക്കാരുടെ എണ്ണത്തിലും പ്രതിഫലിച്ചു, 2024 ഇൽ 24,516 പേര് കുറഞ്ഞ് ജീവനക്കാരുടെ എണ്ണം 2024 വർഷത്തിൽ 2,34, 054 ലേക്കെത്തി.
ഇന്ത്യൻ ഐടി വ്യവസായം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പ്രതിഫലനമാണ് ജീവനക്കാരുടെ എണ്ണത്തിലുള്ള ഈ കുറവ്; വിപ്രോയുടെ സമപ്രായക്കാരായ ടിസിഎസും ഇൻഫോസിസും ജീവനക്കാരുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ടിസിഎസിൻ്റെ ജീവനക്കാരുടെ എണ്ണം 13,249 ആയി കുറഞ്ഞപ്പോൾ ഇൻഫോസിസിൻ്റെ ജീവനക്കാരുടെ എണ്ണം 25,994 കുറഞ്ഞു.
വിപ്രോയുടെ വലിയ വെല്ലുവിളികൾ വലിയ വിപണിയായതും കൂടാതെ ബിസിനസ് വിഭാഗത്തിൽ നിന്നുമാണ്. വടക്കേ അമേരിക്കൻ ജോഗ്രഫിയിൽ നാലാം പാദത്തിൽ 5.7% കുറഞ്ഞു, അതേസമയം അതിൻ്റെ ഏറ്റവും വലിയ ബിസിനസ്സ് വിഭാഗമായ സാമ്പത്തിക സേവനങ്ങൾ 8.9% കുറഞ്ഞു.
എന്നിരുന്നാലും, 2024 സാമ്പത്തിക വർഷത്തിൽ വലിയ ഡീൽ ബുക്കിംഗുകൾ 4.6 ബില്യൺ ഡോളറായിരുന്നു, ഇത് ഇയർ ഓൺ ഇയറിൽ 17.4% വർദ്ധനവ് രേഖപ്പെടുത്തി.