web s502-01

2025 ൽ മികച്ച സ്റ്റാർട്ടപ്പുകൾക്കായി കേരള ഏഞ്ചൽ നെറ്റ്‌വർക്ക് 6 കോടി രൂപ നിക്ഷേപിക്കുന്നു!

ഏഞ്ചൽ നിക്ഷേപകരുടെ ഇന്ത്യയിലെ മുൻനിര ശൃംഖലകളിലൊന്നായ കേരള എയ്ഞ്ചൽ നെറ്റ്‌വർക്ക് (KAN) 2024-2025 സാമ്പത്തിക വർഷത്തിൽ 6 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. സ്റ്റാർട്ടപ്പ് മേഖലയിൽ ഉയർന്ന സാധ്യതയുള്ള സ്റ്റാർട്ടപ്പുകളെ കേന്ദ്രീകരിച്ചാണ് നിക്ഷേപം.

സംസ്ഥാനത്തെ വ്യവസായ സംരംഭകർക്ക് വേണ്ടിയുള്ള പ്രധാന സമ്മേളനമായ ടൈക്കോൺ (TiEcon) 2024 ൻ്റെ സമാപന ദിനത്തിലായിരുന്നു പ്രഖ്യാപനം.

“ടൈ കേരളയുടെ ഫണ്ടിംഗ് വിഭാഗമെന്ന നിലയിൽ, പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനും മാർഗനിർദേശം നൽകാനും ഞങ്ങൾ ലക്ഷ്യമിടുന്നു. സ്ഥാപകരും പ്രൊഫഷണലുകളും ഫാമിലി ഓഫീസുകളും അടങ്ങുന്ന ഞങ്ങളുടെ 70+ അംഗ ശൃംഖല മെച്ചപ്പെട്ട ആശയങ്ങളെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധമാണ്,” കെഎഎൻ പ്രസിഡൻ്റ് രവീന്ദ്രനാഥ് കാമത്ത്, ഇന്നൊവേഷനും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നെറ്റ്‌വർക്കിൻ്റെ ദൗത്യത്തെ ഊന്നിപ്പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), സ്ത്രീകളുടെ ആരോഗ്യം, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ തുടങ്ങിയ ഉയർന്ന വളർച്ചാ മേഖലകളിൽ നിക്ഷേപം കേന്ദ്രീകരിക്കാൻ KAN പദ്ധതിയിടുന്നു. ഈ ഫണ്ടുകൾ സംരംഭകർക്കും നിക്ഷേപകർക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് വളർന്നുവരുന്ന വിപണി ആവശ്യങ്ങൾ പരിഹരിക്കാനും നവീകരിക്കാനും സ്റ്റാർട്ടപ്പുകളെ പ്രാപ്തരാക്കും.

വരും വർഷത്തിൽ, KAN ഏഴ് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി.

Category

Author

:

Haripriya

Date

:

ഡിസംബർ 9, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top