Company Growth

71 ഇന്ത്യന്‍ കമ്പനികള്‍ ഹൈ ഗ്രോത്ത് റാങ്കിംഗില്‍

ദി ഫിനാന്‍ഷ്യല്‍ ടൈംസും (എഫ്ടി) ഡാറ്റാ കമ്പനി സ്റ്റാറ്റിസ്റ്റയും ഒരുമിച്ച് പുറത്തിറക്കിയ ‘ഹൈ ഗ്രോത്ത് കമ്പനികളുടെ ഏഷ്യ-പസഫിക് 2024’ ആറാമത് വാർഷിക റിപ്പോർട്ട് റാങ്കിങ്ങിൽ 71 ഇന്ത്യൻ കമ്പനികൾ ഇടം നേടി. ഇലക്ട്രിക്-വെഹിക്കിള്‍ പ്ലാറ്റ്ഫോം-സിപ്പ് ഇലക്ട്രിക് ഒന്നാം സ്ഥാനവും അഗ്രിടെക് സ്ഥാപനം- ബിഗ്ഹാറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 123 സ്ഥാപനങ്ങൾ ഉയർന്ന വളർച്ച രേഖപ്പെടുത്തിയ ദക്ഷിണ കൊറിയ കമ്പനികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് എത്തി. ജപ്പാൻ 101 കമ്പനികളും, സിംഗപ്പൂർ 93 കമ്പനികളുമായി യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് എത്തിയപ്പോൾ ഇന്ത്യ നാലാം സ്ഥാനം അലങ്കരിച്ചു.

പട്ടികയിൽ പ്രധാനമായും ഇടം നേടുന്നത് 15.1 ശതമാനം കുറഞ്ഞ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) പ്രകടിപ്പിക്കുന്ന കമ്പനികളാണ്. 2017 സ്ഥാപിതമായി 2019 മുതൽ 2022 വരെ ശ്രദ്ധേയമായി നിൽക്കുകയും ചെയ്ത സിപ്പ് ഇലക്ട്രിക്, 396 ശതമാനം സിഎജിആര്‍ നേടി ഇന്ത്യയിൽ നിന്നും മുന്നിലെത്തി. അതോടൊപ്പം 2015 ല്‍ സ്ഥാപിതമായ ബിഗ് ഹാറ്റ്,304 ശതമാനം സിഎജിആര്‍ കരസ്ഥമാക്കുകയും ചെയ്തു. മൂന്നാം സ്ഥാനം നേടിയ സിംഗപ്പൂർ ആസ്ഥാനമായുള്ള ലോജിസ്റ്റിക്സ് കമ്പനി-ഐഎസ്ഒ ടാങ്ക് മാനേജ്‌മെന്റ് 286 ശതമാനം സിഎജിആറോടെയാണ് മുന്നേറിയത്. റാങ്കിംഗില്‍ 30 ശതമാനം കമ്പനികളുമായി ഐടി, സോഫ്റ്റ് വെയര്‍ മേഖല ഇൻഡസ്ട്രി റെപ്രസന്റേഷനിൽ ആധിപത്യം നിലനിർത്തി. തൊട്ടുപിന്നാലെ ആദ്യ 100 റാങ്കുകളില്‍ നിരവധി ഇന്ത്യൻ കമ്പനികളായ- ഫിന്‍ടെക്, സാമ്പത്തിക സേവനങ്ങള്‍, ഇന്‍ഷുറന്‍സ് മേഖലകള്‍(എട്ട് ശതമാനം), സേഫ്‌ഗോള്‍ഡ് (റാങ്ക് 9), റെസിക്കല്‍ (12), സഫെക്‌സ് പേ (21), സ്‌കേലര്‍ (22), സ്വമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (26), എം2പി ഫിന്‍ടെക് (27), എയ്‌സ് ടെക്‌നോളജീസ് തുടങ്ങിവ ഇടം പിടിച്ചു.

2019ല്‍ കുറഞ്ഞത് 100,000 ഡോളര്‍ വരുമാനം നേടുക, 2022-ല്‍ ഒരു മില്യണ്‍ ഡോളറെങ്കിലും വരുമാനം നേടുക, 2019-നും 2022-നും ഇടയില്‍ പ്രാഥമികമായി ഓര്‍ഗാനിക് വരുമാന വളര്‍ച്ച പ്രകടമാക്കുക, നിശ്ചിത 13 പ്രദേശങ്ങളില്‍ ഒന്നില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുക എന്നിവയാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്താനുള്ള പ്രധാന മാനദണ്ഡങ്ങൾ. ഓസ്‌ട്രേലിയ, ഹോങ്കോങ്, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്‍, മലേഷ്യ, ന്യൂസിലാന്‍ഡ്, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്വാന്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവയായിരുന്നു 13 പ്രദേശങ്ങള്‍. അതിവേഗം വളരുന്ന പല കമ്പനികളും സാമ്പത്തിക വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുന്നതിനാല്‍ റാങ്കിംഗ് കറക്റ്റ് ആയിരിക്കില്ലെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് വെളിപ്പെടുത്തി. കൂടാതെ, ഡാറ്റ പരിശോധിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കാരണം ചൈനീസ് കമ്പനികളെ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല.

Category

Author

:

siteadmin

Date

:

April 23, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

Scroll to Top