സിസ്കോ സിസ്റ്റംസിന്റെ മുൻ എക്സിക്യൂട്ടീവ് ചെയർമാനും സി.ഇ.ഒയുമായിരുന്ന ജോൺ ചേംബേഴ്സ്, ഇന്ത്യയിലെ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തെ എ ഐ മാറ്റിമറിക്കുമെന്ന് അഭിപ്രായപ്പെട്ടു.
ആഗോള സാങ്കേതിക രംഗത്ത് ഇന്ത്യയുടെ വളർച്ചാ പ്രാധാന്യം ചൂണ്ടിക്കാട്ടി, “എ ഐ എല്ലാ ബിസിനസുകളേയും മാറ്റിമറിക്കാൻ ഒരുങ്ങുന്നുണ്ട്,” എന്നും കോഡിംഗ് മുതൽ കസ്റ്റമർ സപ്പോർട്ട് വരെ വ്യവസായങ്ങളെ വിപ്ലവകരമായി മാറ്റുമെന്ന് ചേംബേഴ്സ് പറഞ്ഞു. ഇന്ത്യ ഈ “എ ഐ അവസരങ്ങൾ” ഉപയോഗിക്കാൻ തയ്യാറായിരിക്കുകയാണ്, എന്ന് പറഞ്ഞു. ഈ സാങ്കേതികവിദ്യ പതിവ് ബിസിനസ് മോഡലുകൾക്ക് ദോഷമുണ്ടാക്കുന്നു എന്നും എ ഐ ഉപയോഗത്തിലൂടെ അമേരിക്കയിൽ ഇതുവരെ വൻ മാറ്റങ്ങൾ കണ്ടു എന്നും ഇന്ത്യയും അതിനു ഒരുങ്ങി നിൽക്കുകയാണ്,” എന്നും ചേംബേഴ്സ് പറഞ്ഞു. ഇന്ത്യയ്ക്ക് എ ഐ ഉപയോഗിച്ച് മത്സരാധിക്യം വർദ്ധിപ്പിക്കാൻ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ എ ഐ-യുടെ സ്വാധീനത്തെ കുറിച്ചും ചേംബേഴ്സ് ചർച്ച ചെയ്തു. എ ഐ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്ന സ്റ്റാർട്ടപ്പുകൾ വിദേശ നിക്ഷേപകരെ ആകർഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, 100 ബില്യൺ ഡോളർ വിദേശ നിക്ഷേപം (FDI) ലക്ഷ്യമിടുന്ന ഇന്ത്യക്ക്, അമേരിക്ക ഏറ്റവും കൂടുതൽ സംഭാവന നൽകുമെന്ന് ചേംബേഴ്സ് പ്രവചിച്ചു.
“പരാജയങ്ങളിൽ നിന്ന് പഠിക്കുകയും വീണ്ടും ശ്രമിക്കുകയും ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്ക് ഭാവിയിലെ വളർച്ചയും കൂടുതൽ FDI-യും കൈവരിക്കാൻ സഹായിക്കും,” എന്നും അദ്ദേഹം പറഞ്ഞു.
യു.എസ്.ഐ.എസ്.പി.എഫ് വാർഷിക ഇന്ത്യ ലീഡർഷിപ്പ് സമ്മിറ്റിൽ നടന്ന CNBC-TV18 ഫയർസൈഡ് ചാറ്റിന്റെ സമയത്താണ് ചേംബേഴ്സ് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കും എ ഐ നിർണ്ണായകമായ പങ്കുവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞത്.