ധനരമായ ശീലങ്ങൾ പാലിക്കുന്നതിൽ സ്ഥിരത കാണിക്കുക എന്നതാണ് ധനപരമായ വിജയത്തിന്റെ അടിസ്ഥാനം. ധനശാസ്ത്രപരമായ ശീലങ്ങൾ പിന്തുടരുന്നതിലൂടെ ചെലവുകൾക്ക് നിയന്ത്രണം വച്ച് ലക്ഷ്യങ്ങൾ എളുപ്പത്തിൽ നേടാൻ സഹായിക്കും.
ധനപരമായ വിജയത്തിന് ശീലിക്കേണ്ട പ്രധാനപ്പെട്ട 5 കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.
- സ്ഥിരത
സമയബന്ധിതമായും തുടർച്ചയായും പണം സേവ് ചെയ്യുകയും നിക്ഷേപിക്കുകയും ചെയ്യുന്നത് ധനപരമായ ഉയർച്ചയ്‌ക്കുള്ള സാധ്യത കൂട്ടുന്നു. നിക്ഷേപിക്കുമ്പോൾ പലിശയുടെ സഹായത്തോടെ പണം ഇരട്ടിക്കുന്നു.
- വേഗത്തിൽ തുടങ്ങുക
വേഗത്തിൽ ആരംഭിക്കുന്നതിലൂടെ ധനപരമായ ആസൂത്രണവും വളർച്ചയും വേഗത്തിലാകുന്നു. കൂടാതെ വിപണിയിലെ ഉയർച്ച-താഴ്ചകളെയും മറ്റ് അപ്രതീക്ഷിത ഭീഷണികളെയും നേരിടാനുമാകും. കുറഞ്ഞ പ്രയത്നത്തോടെ വലിയ ലക്ഷ്യങ്ങൾ നേടാനും ഇത് സഹായിക്കും. വിവാഹം, കുട്ടികൾ, വിരമിക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾക്കായി നിങ്ങൾക്ക് നേരത്തെ ആസൂത്രണം ചെയ്യാം.
- വിപണി മനസ്സിലാക്കുക
നിക്ഷേപ വിപണി എപ്പോഴും മാറ്റങ്ങളിലൂടെ കടന്നുപോകുന്നതാണ്. അതിനാൽ നിക്ഷേപം ശീലിക്കുമ്പോൾ തന്നെ തീരുമാനങ്ങൾ വേഗത്തിൽ എടുക്കാൻ സാധിക്കും. ഇത് നഷ്ടങ്ങൾ, ലാഭങ്ങൾ എന്നിവ തിരിച്ചറിയാൻ സഹായിക്കുകയും, നിക്ഷേപിക്കേണ്ട സമയവും മേഖലയുമെന്തെന്ന് തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യും.
- കൃത്യമായ ലക്ഷ്യങ്ങൾ കണ്ടെത്തുക
ലക്ഷ്യങ്ങൾ എന്താണെന്ന് കൃത്യമായി മനസ്സിലാക്കി അസൂത്രം ചെയ്യുക. അതിലൂടെ ധനപരമായ ലക്ഷ്യങ്ങളെ എളുപ്പത്തിൽ നേടുന്നതിന് സഹായകരമാകും. നിങ്ങളുടെ വരുമാനത്തിനനുസരിച്ച് നിക്ഷേപലക്ഷ്യങ്ങൾ ക്രമീകരിച്ച് അവയെ നിരന്തരമായി പരിശോധിക്കുകയും വരുമാനവർധനവോടൊപ്പം നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ നിക്ഷേപത്തിന്റെ പ്രകടനം നിരീക്ഷിക്കുക, എല്ലാ കാര്യങ്ങളും ഗുണപരമാണെങ്കിൽ ഒരു വലിയ ലക്ഷ്യം നിശ്ചയിക്കുക.
- കടം ഒഴിവാക്കുക
അധികമായ കടം നിങ്ങളുടെ സമ്പത്ത് നശിപ്പിക്കുകയും തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടാക്കുകയും ചെയ്യും. അതിനാൽ ആവശ്യമുള്ളതും നിങ്ങളുടെ ശേഷിക്കുള്ളതുമായതും മാത്രം കടം എടുക്കുക. വായ്പ തിരിച്ചടക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് നിങ്ങളുടെ ക്രെഡിറ്റിനെ ബാധിക്കും.