web s499-01

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് രാജ്യത്തെ പ്രശസ്ത നടൻ അമിതാഭ് ബച്ചൻ്റെ എഐ പവർ ഹോളോഗ്രാഫിക് ഡിജിറ്റൽ അവതാർ പുറത്തിറക്കി.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഇന്ത്യയിലെ പ്രഗത്ഭനും പ്രശസ്തനുമായ നടൻ അമിതാഭ് ബച്ചന്റെ എഐ സജ്ജമായ ഹോളോഗ്രാഫിക് ഡിജിറ്റൽ അവതാർ പുറത്തിറക്കി.

ഇതിലൂടെ നൂതനമായ ഈ ഹോളോഗ്രാഫിക് എക്സ്റ്റെൻഡഡ് റിയാലിറ്റി (HXR) ഡിവൈസിലൂടെ ബാങ്കിംഗ് ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇതിഹാസ നടൻ്റെ ഡിജിറ്റൽ പ്രാതിനിധ്യത്തോടെ ആക്സസ് ചെയ്യാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നു.

ഉപയോക്താക്കളുടെ ബാങ്കിങ് അനുഭവം കൂടുതൽ രസകരമാക്കാനും ടെക്‌നോളജിയുടെ സഹായത്തോടെ ബാങ്കിങ് വ്യവസായം വിപുലീകരിക്കാനും ഇതിലൂടെ സാധിക്കുന്നു.

ബാങ്കിങ് ടെക്‌നോളജിലെ ആദ്യ ചുവടുവയ്പ്പ്

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിൻ്റെ മുംബൈയിലെ ജുഹു ശാഖയിലാണ് ഈ ഉപകരണം ആദ്യമായി ലോഞ്ച് ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള മറ്റ് ഉയർന്ന ശാഖകളിലും മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളിലും സമാനമായ ഉപകരണങ്ങൾ രൂപീകരിക്കാനും ബാങ്ക് പദ്ധതിയിടുന്നു.

ഇകോൺസ് സ്റ്റുഡിയോസ് (Ikonz Studios)-നൊപ്പം ചേർന്ന് വികസിപ്പിച്ച ഈ ഉപകരണം, ടച്ച് എൻബിള്‍ഡ് ഇന്ററാക്ഷനുകൾ വഴി ഉപഭോക്താക്കൾക്ക് സീറോ ഫ്രീ (Zero Fee) ബാങ്കിംഗ്, ക്രഡിറ്റുകൾ, മൊബൈൽ ബാങ്കിംഗ്, തുടങ്ങിയ പ്രധാന സേവനങ്ങളെ കുറിച്ച് അന്വേഷിക്കാം. അടുത്ത ഘട്ടങ്ങളിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്താനും ബാങ്ക് പദ്ധതിയിടുന്നു.

Category

Author

:

Haripriya

Date

:

ഡിസംബർ 7, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top