ഇന്ത്യ AI മിഷന്റെ ഭാഗമായി വാട്ടർമാർക്കിംഗ്, ലേബലിംഗ്, എത്തിക്കൽ AI, റിസ്ക്ക് അസസ്സ്മെന്റ് തുടങ്ങിയ മേഖലകളിൽ രണ്ടാം ഘട്ട ബിഡുകൾ ക്ഷണിച്ച് സർക്കാർ. ബിഡ്ഡുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 9 ആണ്.
10,000-ലധികം GPU-കൾ ഉൾക്കൊള്ളുന്ന സൂപ്പർകമ്പ്യൂട്ടിംഗ് വാഗ്ദാനം ചെയ്യുന്ന ഒരു AI ഇക്കോസിസ്റ്റം സൃഷ്ടിക്കാനാണ് ഇന്ത്യ AI മിഷൻ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ ഐടി മന്ത്രാലയം ആരംഭിച്ച INR 10,372 Cr ഇന്ത്യ AI മിഷൻ്റെ ഭാഗമാണ് ഈ ബിഡുകൾ.
നിർണായക മേഖലകൾക്കായി AI ആപ്ലിക്കേഷനുകൾ വികസിപ്പിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ പ്രധാന വെല്ലുവിളികളെ നേരിടുക എന്നിവയാണ് മിഷന്റെ ലക്ഷ്യം.
പുതിയ ഇന്ത്യഎഐ ഇന്നൊവേഷൻ സെൻ്റർ സ്ഥാപിക്കുന്നതിനായി 1,971 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇന്ത്യ എഐ മിഷനുവേണ്ടി അനുവദിച്ച 10,371 കോടി രൂപയിൽ ഏകദേശം 200 കോടി രൂപ ഇന്ത്യഎഐ ഡാറ്റാസെറ്റ് പ്ലാറ്റ്ഫോമിനായി നീക്കിവച്ചിരുന്നു. അതേസമയം 689 കോടി രൂപ ഇന്ത്യ എഐ ആപ്ലിക്കേഷൻ ഡെവലപ്മെൻ്റ് സംരംഭത്തിനായി നീക്കിവച്ചിരിക്കുന്നുവെന്ന് ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി ജിതിൻ പറഞ്ഞു