ജോലിയോ ബിസിനസ്സോ ചെയ്ത് വരുമാനത്തിന്റെ ലോകത്തേക്ക് ആദ്യമായി ചുവടുവെക്കുന്ന ചെറുപ്പക്കാർക്ക് ആദായ നികുതിയെ കുറിച്ച് ഏറെ അറിവ് ഉണ്ടായിരിക്കണമെന്നില്ല. സമ്പാദ്യം പരമാവധിയാക്കുന്നതിനും സുരക്ഷിതമായ ഭാവി ഉറപ്പാക്കുന്നതിനുമുള്ള താക്കോലാണ് സജീവമായ സാമ്പത്തിക ആസൂത്രണം. നികുതി ലാഭിക്കുന്നത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്ന ഒന്നാണ്. ആദായ നികുതിയെ കുറിച്ചും നികുതി ഇളവുകൾ നേടാനുള്ള ചില വഴികളെ കുറിച്ചും ഈ ലേഖനത്തിലൂടെ കൂടുതൽ അടുത്തറിയാം .
ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ (ELSS)
ELSS മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് വഴി നിങ്ങൾക്ക് നികുതി ലഭിക്കാനാകും. ആദായനികുതി നിയമത്തിൻ്റെ പ്രസക്തമായ വ്യവസ്ഥകൾക്ക് കീഴിലുള്ള നികുതിയിളവുകൾ നേടിക്കൊണ്ട് വിവിധ ഇക്വിറ്റി മാർക്കറ്റുകളിൽ നിക്ഷേപിക്കാൻ ഈ സ്കീമുകൾ സഹായിക്കും. ദീർഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിനും നികുതി കാര്യക്ഷമതയ്ക്കും അനുയോജ്യമായ ഓപ്ഷനാണ് ഇത്.
ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ
ആരോഗ്യ ഇൻഷുറൻസ് എന്നത് മെഡിക്കൽ ചെലവുകളിൽ നിന്നും നിങ്ങളെ രക്ഷിക്കുക മാത്രമല്ല നികുതി ലാഭിക്കാനുള്ള ഒരു ഉപകരണം കൂടിയാണ്. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടിയുള്ള ആരോഗ്യ ഇൻഷുറൻസിന്റെ പ്രീമിയം തുക കഴിച്ചുള്ള വരുമാനത്തിന് മാത്രമാണ് നികുതി ഈടാക്കുക. നികുതിക്ക് വിധേയമായ വരുമാനം ഇതുവഴി കുറയുന്നു അതുവഴി നികുതിയും കുറയുന്നു.
നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ നേരത്തെ ആസൂത്രണം ചെയ്യുക
ഒരു സാമ്പത്തിക പദ്ധതി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ബാധ്യത കണക്കിലെടുക്കാതെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് ഒരു ഡോക്യുമെൻ്റഡ് സാമ്പത്തിക ചരിത്രം സൃഷ്ടിക്കാൻ സഹായിക്കുന്നു. ഇത് നിങ്ങൾക്ക് ഭാവിയിൽ നികുതി ലാഭിക്കാനുള്ള വഴികൾ കണ്ടെത്താൻ സഹായിക്കുന്നു.
വ്യക്തമായ നിക്ഷേപ ലക്ഷ്യങ്ങൾ സജ്ജമാക്കുക
ഇന്ന് നിക്ഷേപിക്കാൻ ഒരുപാട് വഴികളുണ്ട്. ഇതിൽ നികുതിയിളവ് ലഭിക്കുന്ന നിക്ഷേപങ്ങളുമുണ്ട്. ഒരു കാർ വാങ്ങുകയോ, ഒരു വീടിനായി ലാഭിക്കുകയോ അല്ലെങ്കിൽ ഒരു റിട്ടയർമെൻ്റ് കോർപ്പസ് നിർമ്മിക്കുകയോ അങ്ങനെ നിങ്ങളുടെ നിക്ഷേപങ്ങളുടെ ലക്ഷ്യം എന്തുമാകട്ടെ നികുതി ആനുകൂല്യങ്ങളും സാധ്യതയുള്ള റിട്ടേണുകളും വാഗ്ദാനം ചെയ്യുന്ന ഉപകരണങ്ങൾ തിരഞ്ഞെടുക്കുക.
നികുതി ആസൂത്രണം ചെയുക
സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ നിങ്ങളുടെ നികുതി ആസൂത്രണം ആരംഭിച്ച് അവസാന നിമിഷത്തെ തിരക്ക് കൂട്ടൽ ഒഴിവാക്കുക. അനുയോജ്യമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കാനും അറിവുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും ഈ സമീപനം നിങ്ങൾക്ക് ധാരാളം സമയം നൽകുന്നു.