ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റെ, സിഎംഒ ആയ, ജെസ്സിക്ക അപ്പോത്തെക്കെർ റ്റെഡ് ടോകിൽ നടത്തിയ സ്പീച്ചിലെ, പ്രധാന കാര്യങ്ങൾ ഉൾപ്പെടുത്തിയ ലേഖനം
ഒരു 30 വർഷം മുൻപ് ലോകം എങ്ങനെയായിരുന്നു എന്ന് ചിന്തിച്ചു നോക്കൂ…ഇക്കാലമത്രയും ടെക്നോളജിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇനിയങ്ങോട്ട് എഐയുടെ കാലമാണ്. എ ഐ ആണ് ടെക്നോളജി മേഖലയിലെ ഇപ്പോഴത്തെ വിപ്ലവം. ഈ സാഹചര്യത്തിൽ മനുഷ്യർക്ക് പല വെല്ലുവിളികളും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ മാർക്കറ്റിംഗിൽ എങ്ങനെയാണ് നമ്മുടെ പ്രൊഡക്ടിവിറ്റി കൂട്ടുന്നത്? എഐയിലൂടെ ഈ അവസരം എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് നോക്കാം.
മാർക്കറ്റിംഗ് കാലങ്ങളായി ക്രിയേറ്റിവ് ആയിട്ടുള ഒരു പ്രവർത്തനമായാണ് കണക്കാക്കുന്നത്. കഴിഞ്ഞ 15 വർഷമായി, ഡിജിറ്റൽ മാർക്കറ്റിംഗും അനലിറ്റിക്സും ഉപയോഗിച്ച്, മാർക്കറ്റിംഗ് നടക്കുന്നു. കാലങ്ങൾ കഴിയും തോറും ഈ മേഖലയിൽ വികാസങ്ങൾ ഉണ്ടായിരിക്കൊണ്ടേയിരിക്കുകയാണ്. ഇപ്പോൾ ജനറേറ്റീവ് AI വന്നിരിക്കുകയാണ്. ഇത് മാർക്കറ്റിങ്ങിനെ അടിമുടി മാറ്റിക്കൊണ്ടിരിക്കുകയാണ്.
ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് ഹാർവാർഡുമായി നടത്തിയ ഒരു സമീപകാല പഠനത്തിൽ, ചാറ്റ് ജിപിടി ഉപയോഗിച്ച് മാർക്കറ്റിംഗ് ചെയ്യുമ്പോൾ 40 ശതമാനം മെച്ചപ്പെടുത്തുന്നുവെന്ന് കണ്ടെത്തി. ഇനി ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ആ സംഖ്യ എന്തായിരിക്കുമെന്ന് സങ്കൽപ്പിക്കുക!
ഇതിനെ മറികടക്കാൻ കൂടുതൽ വ്യക്തിഗതമാക്കിയ മാർക്കറ്റിങ് തന്ത്രങ്ങൾ ഉപയോഗിക്കണം. ക്രിയേറ്റീവ് ആയ പുതിയ ആശയങ്ങൾ കൊണ്ടുവന്ന്, ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച രീതിയിൽ മാർക്കറ്റിംഗ് ചെയ്യണം. ഉദാഹരണത്തിന്, പ്രിയപ്പെട്ട ബ്രാൻഡിൽ നിന്ന് എല്ലാ ആഴ്ചയും ലഭിക്കുന്ന ആ ഇമെയിൽ 100 ശതമാനവും രൂപകല്പന ചെയ്തിരിക്കുന്നത് വ്യക്തികളുടെ താല്പര്യങ്ങൾക്കനുസരിച്ചാണെങ്കിൽ അവ വാങ്ങാനുള്ള സാധ്യത അധികമായിരിക്കും. എന്നാൽ ഇവിടെ മറ്റൊരു കാര്യമുണ്ട്. ഒരുപാട് കണ്ടന്റുകൾ പിന്നെയും പിന്നെയും അവരിലേക്ക് എത്തും. പലപ്പോഴും ഒരുപോലെ തോന്നിക്കുന്ന ഇത്തരം കണ്ടെന്റുകൾ വേട്ടയാടുന്നതുപോലെ ഉപയോക്താക്കൾക്ക് തോന്നും. ഇത് ഫലം കുറയ്ക്കാനിടയാക്കും.
ഇവിടെ മറ്റൊരു കാര്യം ചെയ്യാം. മികച്ച മാർക്കറ്റിംഗ് ഡാറ്റാ സയൻ്റിസ്റ്റുകളുടെ, മാർക്കറ്റിംഗ് ഡാറ്റാ എഞ്ചിനീയർമാർ തുടങ്ങിയവരുടെ ടീമുകളെ നിർമ്മിക്കുക, ശേഷം എഐ ഉപയോഗിച്ച്, എല്ലാ ഉപഭോക്താക്കളും ഓരോ ഉൽപ്പന്നവുമായി എങ്ങനെ ഇടപഴകുന്നുവെന്ന് മനസ്സിലാക്കാനും അതിനനുസരിച്ച് എഫ്ക്റ്റീവായ മാർക്കറ്റിങ് തന്ത്രങ്ങൾ കണ്ടെത്താനും ശ്രമിക്കുക.
ഉദാഹരണത്തിന്, ഓരോ മാർക്കറ്റിംഗ് പ്രവർത്തനത്തിന്റെയും ഫലം എന്തായിരിക്കുമെന്ന് പ്രവചിക്കാനും, ഓരോ ഉപഭോക്താവും ഓരോ ചാനലിലും എങ്ങനെ പ്രതികരിക്കുമെന്ന് മനസ്സിലാക്കാനും കൃത്രിമ ബുദ്ധിയെ ഉപയോഗിക്കുന്ന ഒരു സംവിധാനം ഞങ്ങൾ അവർക്കായി നിർമ്മിച്ചു. ഇത് ഓരോ മാർക്കറ്റിംഗ് ക്യാമ്പെയ്നിന്റെയും ഫലപ്രാപ്തി കൃത്യമായി അളക്കാൻ സഹായിക്കുകയും, ഭാവിയിലെ ക്യാമ്പെയ്നുകൾ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കുകയും ചെയ്തു. ഈ സംവിധാനത്തിലൂടെ, ഓർഗനൈസേഷനിലെ എല്ലാവർക്കും ഉൽപ്പന്നങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഉപഭോക്താക്കൾ എന്താണ് ആഗ്രഹിക്കുന്നതെന്നും നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു.
ടീം മാത്രമല്ല പ്രധാനം. പല കമ്പനികളും തങ്ങളുടെ നിലവിലുള്ള ഡാറ്റയും കണ്ടന്റും ഉപയോഗിച്ച് മാത്രമാണ് AI മോഡലുകൾ പരിശീലിപ്പിക്കുന്നത്. ഇത് വലിയൊരു പ്രശ്നമാണ്. എല്ലാ കമ്പനികളും പുതിയ ആശയങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുക, നിങ്ങളുടെ നേരിട്ടുള്ള ഇക്കോസിസ്റ്റത്തിന് പുറത്ത് ആരായിരിക്കും നിങ്ങൾക്ക് ഏറ്റവും പ്രസക്തമായ ഡാറ്റയും കണ്ടന്റും തരുന്നതെന്ന് ചിന്തിക്കുക. നിങ്ങളുടെ സാധ്യതയനുസരിച്ച്, നിങ്ങളുടെ ഇക്കോസിസ്റ്റത്തിന് പുറത്തേക്ക് പോകാം, ഉദാഹരണത്തിന്, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയുമായി ചേർന്ന് അവരുമായി ഒരു ഫെഡറേറ്റഡ് മോഡൽ സജ്ജീകരിക്കുക, അതിൽ അൽഗോരിതങ്ങൾ പരിശീലിപ്പിക്കുക, അത് നിങ്ങളെ പുതിയ ഉപഭോക്തൃ വിഭാഗത്തിലേക്ക് മാർക്കറ്റിംഗ് ചെയ്യുന്നതിന് സഹായിക്കും.
AI-ക്ക് മുഴുവൻ പ്രാധാന്യവും നൽകി മാർക്കറ്റിങ് ചെയ്യുമ്പോൾ നിങ്ങളുടെ യഥാർത്ഥ സർഗ്ഗാത്മകതയും ബ്രാൻഡ് ഐഡന്റിറ്റിയും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഹാർവാർഡ് ബിസിനസ് സ്കൂളുമായി നടത്തിയ ഒരു പഠനത്തിൽ, ജനറേറ്റീവ് AI-യിൽ അമിതമായി ആശ്രയിക്കുമ്പോൾ, ആശയങ്ങളുടെ വൈവിധ്യം 40% കുറയുന്നതായി കണ്ടെത്തി.
പരിഹാരം എന്താണ്?
നിങ്ങളുടെ ടീമിലെ ക്രിയേറ്റീവ് ആയ ആളുകളെയും വ്യത്യസ്ത ചിന്താഗതിയുള്ളവരെയും നൂതന ആശയങ്ങൾ ഉള്ളവരെ തിരിച്ചറിയുക. അവർക്കായി AI ഉപയോഗിക്കാനുള്ള പരിശീലനം നൽകുക. പുതിയ ആശയങ്ങൾക്ക് പ്രചോദനം നൽകാനും, ഫാസ്റ്റ് പ്രോട്ടോടൈപ്പുകൾ നിർമ്മിക്കാനും, നല്ല ആശയങ്ങൾ ഉണ്ടാക്കിയാൽ അവയുടെ സ്വാധീനം വർദ്ധിപ്പിക്കാനും അവരെ സഹായിക്കുക. എന്നാൽ AI ഉപയോഗിച്ച് യഥാർത്ഥ ആശയങ്ങൾ സൃഷ്ടിക്കാൻ അവരെ അനുവദിക്കരുത്. അതിന് അവർ തങ്ങളുടെ മനുഷ്യബുദ്ധി ഉപയോഗിക്കണം. ഈ സർഗ്ഗാത്മകത നിലനിർത്തുകയും നിങ്ങളുടെ ബ്രാൻഡിന്റെ ഐഡന്റിറ്റി സംരക്ഷിക്കുകയും ചെയ്യണം.
നിങ്ങളുടെ ശക്തി എന്താണെന്ന് തിരിച്ചറിയുക. നിങ്ങൾ ക്രിയേറ്റീവ് ആണോ? അങ്ങനെയെങ്കിൽ, അത് വളർത്തുക. നിങ്ങൾക്ക് ഡാറ്റ ഇഷ്ടമാണോ? വളരെ ഫാക്ട്-ബേസ്ഡ് ആണോ? എങ്കിൽ നിങ്ങൾ അതിൽ വിദഗ്ദ്ധരാകണം. ടെക്നിക്കൽ കഴിവുകൾ വികസിപ്പിക്കുക. അങ്ങനെ ഓരോ മാർക്കറ്ററും തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് അതിനെ വളർത്തണം. അതിലൂടെ കൂടുതൽ പ്രൊഡക്ടീവ് ആവുകയും പെട്ടന്ന് മാറുന്ന ലോകത്തിനൊത്ത് വളരുകയും ചെയ്യണം.