ഇന്ത്യയിൽ ബോട്ട് എന്ന ബ്രാൻഡിനെക്കുറിച്ച് അറിയാത്തവർ ഉണ്ടാകില്ല. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ വിജയം സ്വന്തമാക്കിയ ബ്രാൻഡുകളിലൊന്നാണ് boAt. വെറും 5 വർഷത്തിനുള്ളിൽ വിപണിയിൽ ശക്തമായ നിലപിടിച്ച boAt, അവരുടെ ബിസിനസ് തന്ത്രം കൊണ്ട് എല്ലാവരുടെയും മനം കവർന്നു.
2020-21 സാമ്പത്തിക വർഷത്തിൽ boAt-ന്റെ വരുമാനം ₹1500 കോടി കവിഞ്ഞു. മുൻ വർഷത്തിനെ അപേക്ഷിച്ച് ലാഭം 61% വരെ ഉയർന്നു. 2021-ലെ മൂന്നാം പാദത്തിൽ TWS (True Wireless Stereo) വിപണിയിലെ മാർക്കറ്റ് ഷെയർ നോക്കിയാൽ:
ബോൾട്ട് (Boult) – 5.3%
നോയ്സ് (Noise) – 7.7%
റിയൽമി (Realme) – 8.1%
ഇങ്ങനെയായിരുന്നു. എന്നാൽ ഇവയെക്കാളെല്ലാം വളരെ മുന്നിൽ നിന്ന് boAt 35.8% മാർക്കറ്റ് ഷെയർ നേടി.
ബോട്ടിന്റെ വിജയ രഹസ്യം
ബോട്ട് എന്ന ബ്രാൻഡ് ഇന്ത്യയിൽ വളരെ പെട്ടെന്ന് ജനപ്രിയമായതിന്റെ രഹസ്യം വളരെ ലളിതമാണ്: നല്ല ഉൽപ്പന്നങ്ങൾ, കുറഞ്ഞ വില, മികച്ച മാർക്കറ്റിംഗ്
- വിലക്കുറവുള്ള ഉൽപ്പന്നങ്ങൾ:
പ്രിമിയം ക്വാളിറ്റിയുള്ള ഉൽപ്പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകർഷിച്ചു. - മാർക്കറ്റിങ്:
മ്യൂസിക്, ഫിറ്റ്നസ്, സ്പോർട്സ് മേഖലകളിൽ പ്രശസ്തരായവരെ ഉപയോഗിച്ച് മാർക്കറ്റിങ് ചെയ്തു. ഇതിലൂടെ യുവാക്കൾക്ക് ഇഷ്ടപ്പെടുന്ന ബ്രാൻഡ് ഇമേജ് രൂപപ്പെടുത്താൻ അവർക്ക് സാധിച്ചു. - ഓൺലൈൻ സാന്നിധ്യം:
ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ വിൽക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാവും. - ഇൻഫ്ലുവൻസർ മാർക്കറ്റിങ്:
പ്രശസ്ത താരങ്ങളെയും ഇൻഫ്ലുവൻസർമാരെയും ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്തു. - ഉയർന്ന ഗുണമേന്മയും ആകർഷകമായ ഡിസൈനും: യുവാക്കൾക്ക് ഇഷ്ടമാകുന്ന തരത്തിലുള്ള ഡിസൈനും
ഗുണമേന്മയുമാണ് മറ്റൊരു കാരണം.
boAt-ന്റെ പൊസിഷനിംഗ്
2016-ൽ Apple AirPods അവതരിപ്പിച്ചതോടെ വയർലെസ് എയർഫോണുകളുടെ സാധ്യത വർധിച്ചു. അതേ സമയത്ത് Jio ഇന്ത്യയിൽ നിരക്കുകൾ കുറച്ച് ഡേറ്റാ ഉപയോഗവും വർധിപ്പിച്ചു.
2018-ൽ ബ്രാൻഡുകളുടെ വില നോക്കിയാൽ:
Bose – ₹17,000
Apple – ₹15,000
JBHi-Fi – ₹10,000-₹15,000
₹5,000-₹10,000 ഇടയിൽ പരിമിതമായ ഓപ്ഷനുകൾ മാത്രമായിരുന്നു. എന്നാൽ ₹5,000യിൽ താഴെ വലിയ ബ്രാൻഡുകൾ ഇല്ലായിരുന്നു. ഈ ശൂന്യത boAt ഉപയോഗപ്പെടുത്തി. കുറഞ്ഞ വിലയിൽ പ്രീമിയം അനുഭവം നൽകിയത് വലിയ വിജയം കണ്ടെത്താൻ boAt-നെ സഹായിച്ചു.
299 രൂപ വിലയുള്ള ബോട്ടിന്റെ എൻട്രി ലെവൽ പ്രോഡക്റ്റുകൾ ഒരു വിദ്യാർത്ഥിയെ എളുപ്പത്തിൽ ആകർഷിക്കുന്നു. 3 വർഷങ്ങൾക്കിപ്പുറം, സാമ്പത്തിക ശേഷി കൂടി വരുമ്പോൾ അവൻ വീണ്ടും ബോട്ടിന്റെ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്.
ഉൽപ്പന്നത്തിന്റെ മൂല്യം: രണ്ട് വശങ്ങൾ
ഒരു ഉൽപ്പന്നം വാങ്ങുമ്പോൾ രണ്ട് കാര്യങ്ങൾ നോക്കാറുണ്ട്:
യഥാർത്ഥ മൂല്യം: ഉൽപ്പന്നം എത്ര നന്നായി പ്രവർത്തിക്കുന്നു എന്നതാണ് യഥാർത്ഥ മൂല്യം.
ഉദാഹരണത്തിന്, ഒരു ഹെഡ്ഫോണിന്റെ ശബ്ദം എത്ര നല്ലതാണെന്നനുസരിച്ചിരിക്കും അതിന്റെ യഥാർത്ഥ മൂല്യം.
അനുഭവപ്പെടുന്ന മൂല്യം: ഒരു ഉൽപ്പന്നത്തെക്കുറിച്ച് നമുക്ക് എങ്ങനെ തോന്നുന്നു എന്നതാണ് അനുഭവപ്പെടുന്ന മൂല്യം.
ഉദാഹരണത്തിന്, ഒരു പ്രശസ്ത വ്യക്തി ആ ഉൽപ്പന്നം ഉപയോഗിക്കുന്നത് കണ്ടാൽ നമുക്ക് അത് വാങ്ങാൻ തോന്നിയേക്കാം.
ബോട്ട് എന്ന കമ്പനി ഇത് രണ്ടും നന്നായി ഉപയോഗിച്ചു. അവരുടെ ഉൽപ്പന്നങ്ങൾ നല്ലതായിരുന്നു. കുറഞ്ഞ വിലയിൽ നല്ല ഉത്പന്നങ്ങൽ ലഭിച്ചപ്പോൾ ആളുകൾ അത് സ്വീകരിച്ചു.
സെലിബ്രിറ്റി എൻഡോഴ്സ്മെന്റിന്റെ പ്രാധാന്യം
ബോട്ടിന്റെ വിജയത്തിൽ ഹാർദിക് പാണ്ഡ്യയുടെ പങ്ക് വളരെ വലുതാണ്. ക്രിക്കറ്റ് താരമായ ഹാർദിക് പാണ്ഡ്യ ബോട്ടിന്റെ ബ്രാൻഡ് അംബാസഡറായപ്പോൾ, ബോട്ടിന്റെ ഉൽപ്പന്നങ്ങൾ യുവാക്കളിൽ വളരെ പെട്ടെന്ന് ജനപ്രിയമായി. ഹാർദിക് പാണ്ഡ്യയെ പോലുള്ള പ്രശസ്ത വ്യക്തികൾ ഒരു ഉൽപ്പന്നം ഉപയോഗിക്കുന്നത് കാണുമ്പോൾ, ആ ഉൽപ്പന്നം നല്ലതായിരിക്കുമെന്ന് നമുക്ക് തോന്നും. ഇതാണ് സെലിബ്രിറ്റി എൻഡോഴ്സ്മെന്റിന്റെ ശക്തി
ഹാർദിക് പാണ്ഡ്യയെ തുടർന്ന് റിഷഭ് പന്ത്, ശിഖർ ധവാൻ, ജസ്പ്രീത് ബുമ്ര, പൃഥ്വി ഷാ എന്നിവരെയും 2019-ൽ ബ്രാൻഡിലേക്ക് ആകർഷിച്ചു. അതിനുശേഷം നെഹ കക്കർ, കിയാര അദ്വാനി, കാർത്തിക് ആര്യൻ എന്നിവരെയും ഉപയോഗിച്ച് ബോട്ട് മികച്ച രീതിയിൽ മാർക്കറ്റിങ് ചെയ്തു
ഇതുകൂടാതെ, സെലിബ്രിറ്റി ഡിസൈനർ മസാബ ഗുപ്തയുമായി ചേർന്ന് 2020 ലെ ലാക്മെ ഫാഷൻ വീക്കിൽ ബോട്ട് സ്റ്റൈലിഷ് ഹെഡ്ഫോൺ കളക്ഷൻ പുറത്തിറക്കി. ഇപ്പോൾ ബോട്ട്, ബീറാ പോലുള്ള മില്ലേനിയൽ ബ്രാൻഡുകളുമായി സഹകരിക്കുന്നു. സെലിബ്രിറ്റി എൻഡോഴ്സ്മെന്റുകൾ ചിലപ്പോൾ വൻ നിക്ഷേപമെന്നു തോന്നുന്നെങ്കിലും തിരക്കേറിയ വിപണിയിൽ ഇത് ഒരു ഗെയിംചേഞ്ചർ ആയേക്കാം.
ബോട്ട് സ്റ്റോൺ
ഇതിലുപരി, ബോട്ടിന്റെ വിജയത്തിന്റെ മറ്റൊരു പ്രധാന കാരണം അവരുടെ ബോട്ട് സ്റ്റോൺ എന്ന ഉൽപ്പന്നത്തിന്റെ കണ്ടുപിടുത്തമാണ്. സെലിബ്രിറ്റി എൻഡോഴ്സ്മെന്റ് കൂടാതെ, ബോട്ട് സ്റ്റോൺ അവരുടെ മികച്ച ടെക്നൊളജിയാൽ ജനപ്രിയമായി.
ബോട്ടിന്റെ വിജയം എന്ത് പഠിപ്പിക്കുന്നു?
- നല്ല ഉൽപ്പന്നങ്ങൾ: ഉപഭോക്താക്കൾക്ക് നല്ല ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇഷ്ടമാണ്.
- മാർക്കറ്റിംഗ്: നല്ല ഉൽപ്പന്നം ഉണ്ടായാൽ മതിയാകില്ല, ആളുകളിലേക്ക് എത്തിക്കാനുള്ള മികച്ച മാർക്കറ്റിംഗ് തന്ത്രങ്ങളും ആവശ്യമാണ്.
- ബ്രാൻഡ് അംബാസഡർമാർ: പ്രശസ്ത വ്യക്തികളെ ബ്രാൻഡ് അംബാസഡർമാരാക്കുന്നത് ബ്രാൻഡിന്റെ പ്രചാരണം വർദ്ധിപ്പിക്കാൻ സഹായിക്കും.
- ഉപഭോക്താക്കളെ മനസ്സിലാക്കുക: ഉപഭോക്താക്കൾ എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കി അതിനനുസരിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുക.
ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുക, വിപണിയിൽ പ്രവേശിക്കാൻ ഉചിതമായ സമയം തിരഞ്ഞെടുക്കുക, ലൈഫ്സ്റ്റൈൽ മാർക്കറ്റിംഗ് വഴി മറ്റു ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമാകുക തുടങ്ങിയ വഴികളിലൂടെ BoAt-നെ Hearable വിപണിയിലെ നേതാവാക്കി മാറ്റാൻ അമൻ ഗുപ്തയ്ക്കും സംഘത്തിനും സാധിച്ചു. ബോട്ടിന്റെ വിജയം നമ്മൾ എല്ലാവർക്കും പ്രചോദനമാകാം. ഒരു നല്ല ആശയവും കഠിനാധ്വാനവും ഉണ്ടെങ്കിൽ എന്തും സാധിക്കും എന്നതിന് ബോട്ട് ഒരു ഉദാഹരണമാണ്.