FMCG സെക്റ്ററിലെ ബിസിനസ് ഭീമനായ ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് (HUL) 2,955 കോടി രൂപയ്ക്ക് പ്രമുഖ സ്കിൻകെയർ ബ്രാൻഡായ മിനിമലിസ്റ്റിനെ ഏറ്റെടുത്തു. സമീപ വർഷങ്ങളിലെ ഡയറക്ട് ടു കൺസ്യൂമർ (D2C) മാർക്കറ്റിൽ നടന്ന ഏറ്റവും വലിയ ഡീലുകളിൽ ഒന്നാണിത്.
മിനിമലിസ്റ്റ് കമ്പനി ഓഹരികളുടെ 90.5% മാണ് ഇപ്പോൾ കമ്പനി ഏറ്റെടുത്തിരിക്കുന്നത്. കമ്പനി ഏറ്റെടുക്കുന്നതിനുള്ള ഷെയർ പർച്ചേസ് കരാറിലും HUL-ലെ ബോർഡ് ഒപ്പുവച്ചു.
ഇടപാട് 2026 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലും ശേഷിക്കുന്ന 9.5% ഷെയർഹോൾഡിംഗ് പൂർത്തിയായ തീയതി മുതൽ ഏകദേശം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സംരംഭകരായ മോഹിത്തും രാഹുൽ യാദവും ചേർന്ന് സ്ഥാപിച്ച മിനിമലിസ്റ്റ് കമ്പനി, സെറം, ടോണറുകൾ, മോയിസ്ചറൈസറുകൾ തുടങ്ങിയ പ്രൊഡക്ടുകൾ വാഗ്ദാനം ചെയ്യുന്ന ഒരു സ്കിൻ ഹെയർകെയർ ബ്രാൻഡാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ബ്രാൻഡിൻ്റെ ഏക വരുമാന സ്രോതസ്സ് ഈ ഉൽപ്പന്നങ്ങളുടെ വിൽപ്പനയായിരുന്നു.
സ്ഥാപകരായ ഇരുവരും അടുത്ത രണ്ട് വർഷത്തേക്ക് കമ്പനിയെ നയിക്കും. മിനിമലിസ്റ്റിൻ്റെ വരുമാനം 2023ലെ 184 കോടിയിൽ നിന്ന് 24ൽ 347 കോടിയായി ഉയർന്നു. ഉയർന്ന വിപണന ചെലവുകൾ ഉണ്ടായിരുന്നിട്ടും, 2024 സാമ്പത്തിക വർഷത്തിൽ ലാഭം ഇരട്ടിയായി 10.83 കോടി രൂപയായി. കമ്പനി പറയുന്നതനുസരിച്ച്, നാല് വർഷത്തിനുള്ളിൽ 500 കോടി രൂപ വാർഷിക വരുമാന റൺറേറ്റ് (ARR) മറികടക്കാൻ ബിസിനസ് അതിവേഗം സ്കെയിൽ ചെയ്തു.
27.9% ഓഹരിയുള്ള പീക്ക് XV നയിക്കുന്ന സീരീസ് എ റൗണ്ട് ഉൾപ്പെടെ മിനിമലിസ്റ്റ് 17 മില്യൺ ഡോളർ സമാഹരിച്ചു. സഹസ്ഥാപകരായ മോഹിത്തും രാഹുൽ യാദവുമാണ് കമ്പനിയുടെ 62%വും നിയന്ത്രിക്കുന്നത്. കമ്പനിയുടെ മൂല്യം കണക്കായിരിക്കുന്നത് 565 കോടി രൂപയാണ്.