ചൈനയുടെ AI കമ്പനിയായ ഡീപ്സീക്ക് (DeepSeek), യുഎസിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെടുന്ന സൗജന്യ ആപ്പ് എന്ന നിലയിൽ ChatGPT യ്ക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
2023ൽ ലിയാങ് വെൻഫെങ് ആണ് ഡീപ്സീക്ക് സ്ഥാപിച്ചത്. 40 കാരനായ ലിയാങ് ഒരു ചൈനീസ് ബിസിനസുകാരനാണ്. 2015-ൽ, സെജിയാങ് സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഹൈ-ഫ്ളയർ എന്ന ക്വാണ്ടിറ്റേറ്റീവ് ഹെഡ്ജ് ഫണ്ട് സ്ഥാപിച്ചു. ഹൈ-ഫ്ളയർ വഴി, മാർക്കറ്റ് ട്രെൻഡുകൾ പ്രവചിക്കാനും നിക്ഷേപപരമായ തീരുമാനങ്ങൾ എടുക്കാനും അദ്ദേഹം ട്രേഡിംഗ് തന്ത്രങ്ങൾക്കായി AI ഉപയോഗിച്ചു
2021-ൽ, ജോ ബൈഡൻ്റെ നേതൃത്വത്തിലുള്ള യുഎസ് സർക്കാർ AI ചിപ്പുകളുടെ ചൈനയിലേക്കുള്ള കയറ്റുമതി നിയന്ത്രിക്കുന്നതിന് മുമ്പ്, അദ്ദേഹം ആയിരക്കണക്കിന് എൻവിഡിയ ഗ്രാഫിക്സ് പ്രോസസറുകൾ AI സൈഡ് പ്രോജക്റ്റായി വാങ്ങാൻ തുടങ്ങി.
“ഞങ്ങൾ അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, സ്വന്തം മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി 10,000-ചിപ്പ് ക്ലസ്റ്റർ നിർമ്മിക്കുന്നതിനെക്കുറിച്ച് സംസാരിചിരുന്നു. പ്രത്യേക ഹെയർസ്റ്റൈലുള്ള വിരസനായ ഒരു വ്യക്തിയായിട്ടായിരുന്നു ഞങ്ങൾക്ക് തോന്നിയത്. അതുകൊണ്ട് അവനെ കാര്യമായി എടുത്തില്ല”, ”ലിയാങ്ങിൻ്റെ ബിസിനസ്സ് പങ്കാളികളിൽ ഒരാൾ പറഞ്ഞു.
“എനിക്ക് ഇത് നിർമ്മിക്കാൻ ആഗ്രഹമുണ്ട്, അത് ഒരു ഗെയിം ചെഞ്ചർ ആയിരിക്കും എന്ന് പറയുകയല്ലാതെ അദ്ദേഹം തൻ്റെ കാഴ്ചപ്പാട് വ്യക്തമാക്കിയില്ല. ബൈറ്റ്ഡാൻസ്, ആലിബാബ തുടങ്ങിയ ഭീമന്മാരിൽ നിന്ന് മാത്രമേ ഇത് സാധ്യമാകൂ എന്ന് ഞങ്ങൾ കരുതി,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഡീപ്സീക്കിനെ തുടക്കത്തിൽ ഒരു സൈഡ് പ്രോജക്റ്റായിട്ടാണ് കണ്ടിരുന്നതെങ്കിലും, കമ്പനിയിലും അതിൻ്റെ ഗവേഷണത്തിലും ലിയാങ് വ്യക്തിപരമായി ഏർപ്പെട്ടിരുന്നു. ചൈനീസ് സർവ്വകലാശാലകളിൽ നിന്ന് മികച്ച പ്രതിഭകളെ റിക്രൂട്ട് ചെയ്ത് മുൻനിര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ TikTok ൻ്റെ മാതൃ കമ്പനിയായ ByteDance-ൻ്റെ സ്കെയിലിൽ അവർക്ക് പണം നൽകി ഡീപ്സീക്കിനെ AI-യിൽ രാജ്യത്തെ ഒരു നേതാവാക്കാനും അദ്ദേഹം പദ്ധതിയിട്ടു.
യുഎസ് വിപണികളിൽ ഡീപ്സീക്ക് മാർക്കറ്റ് കൈയടക്കി. ലോഞ്ച് ചെയ്തതിന് ശേഷം, യുഎസ് മാർക്കറ്റ് തകർന്നു, പ്രത്യേകിച്ച് എൻവിഡിയ പോലുള്ള ബിഗ് ടെക് സ്റ്റോക്കുകൾ 17% ഇടിവ് റിപ്പോർട്ട് ചെയ്തു.നാസ്ഡാക്ക് കോമ്പോസിറ്റ് 3.1% വും ഇടിഞ്ഞു.
അതേസമയം ചൈനീസ് സ്റ്റാർട്ടപ്പായ ഡീപ്സീക്കിൻ്റെ ടെക്നോളജി അമേരിക്കൻ കമ്പനികൾക്ക് പ്രചോദനമാകണമെന്നും ചൈനയിലെ കമ്പനികൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വിലകുറഞ്ഞതും വേഗതയേറിയതുമായ രീതി ലോകത്ത് കൊണ്ടുവരുന്നത് നല്ലതാണെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ChatGPT പോലെയുള്ള സ്വാഭാവിക ഭാഷാ പ്രോസസ്സിംഗ്, ഡാറ്റ വിശകലനം, വിവിധ മെഷീൻ ലേണിംഗ് ആപ്ലിക്കേഷനുകൾ എന്നിവ പോലുള്ള ജോലികൾക്കായി അടുത്തിടെ സമാരംഭിച്ച AI- പ്ലാറ്റ്ഫോമാണ് DeepSeek ആപ്പ്.