ഫുഡ്-ടെക് ഭീമനായ സൊമാറ്റോ തങ്ങളുടെ പേര് ഔദ്യോഗികമായി “എറ്റേണൽ” എന്ന് മാറ്റുമെന്ന് പ്രഖ്യാപിച്ചു. പേരുമാറ്റം കമ്പനിക്ക് മാത്രമാണ് ബാധകമെന്നും ബ്രാൻഡിനോ അപ്ലിക്കേഷനോ അല്ലെന്നും സിഇഒ പറഞ്ഞു.
കമ്പനിയുടെ തന്നെ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റുമായായി സൊമാറ്റോയ്ക്ക് പുറത്തേക്ക് കമ്പനി വളർന്നുകൊണ്ടിരിക്കുമ്പോൾ കമ്പനിയുടെ പേര് പബ്ലിക് ആയി പുനർനാമകരണം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചെന്ന് സ്ഥാപകൻ ദീപീന്ദർ ഗോയൽ ഓഹരി ഉടമകൾക്ക് അയച്ച കത്തിൽ പറഞ്ഞു.
“ഞങ്ങളുടെ ബോർഡ് ഇന്ന് ഈ മാറ്റത്തിന് അംഗീകാരം നൽകി, ഈ മാറ്റത്തെ പിന്തുണയ്ക്കാൻ ഞങ്ങളുടെ ഓഹരി ഉടമകളോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഇത് അംഗീകരിക്കപ്പെടുമ്പോൾ, ഞങ്ങളുടെ കോർപ്പറേറ്റ് വെബ്സൈറ്റ് zomato.com നിന്ന് eternal.com മാറും. ഞങ്ങളുടെ സ്റ്റോക്ക് ടിക്കറും സൊമാറ്റോയിൽ നിന്ന് എറ്റേണലിലേക്ക് മാറ്റും, “അദ്ദേഹം പറഞ്ഞു.