നിങ്ങളുടെ മനസ്സിലെ ഒരു ഐഡിയ വീഡിയോ ആയി മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ എങ്ങനെയുണ്ടാകും? നിങ്ങളുടെ വാക്കുകൾ ജീവൻ പിടിച്ച് അത് സ്ക്രീനിൽ നൃത്തം ചെയ്യുന്നത് സങ്കൽപ്പിച്ച് നോക്കൂ…
ഓപ്പൺ എഐയുടെ ടൂളായ സോറ, ഇത്തരത്തിലുള്ള ടെക്സ്റ്റ് പ്രോംപ്റ്റുകളെ അടിസ്ഥാനമാക്കി വീഡിയോകൾ സൃഷ്ടിക്കാൻ സഹായിക്കുന്നു. വേഗതയേറിയതും കൂടുതൽ കാര്യക്ഷമവുമായ സോറയിലൂടെ യുസേഴ്സിന് വളരെ എളുപ്പത്തിൽ AI വീഡിയോകൾ ജനറേറ്റ് ചെയ്യാൻ കഴിയും. ടെക്സ്റ്റ് ടു വീഡിയോ കൺവെർഷൻ ടെക്നോളജിയിലെ ഈ പുതിയ നേട്ടം ക്രിയേറ്റീവ് മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്നു.
ഉദാഹരണത്തിന്, ഒരു മലയുടെ മുകളിൽ സൂര്യ അസ്തമയം എന്ന് ടൈപ്പ് ചെയ്താൽ, സോറ അതിനനുസരിച്ച് ഒരു വീഡിയോ സൃഷ്ടിക്കും.

സോറ എങ്ങനെ പ്രവർത്തിക്കുന്നു
ഒരു ഡിഫ്യൂഷൻ മോഡലാണ് സോറ. ഇതിനർത്ഥം വീഡിയോയുടെ ഓരോ ഫ്രെയിമും സ്റ്റാറ്റിക് നോയിസ് ഉപയോഗിച്ചാണ് ആരംഭിക്കുന്നത്. തുടർന്ന് മെഷീൻ ലേർണിങ് ഉപയോഗിച്ച് ഈ നോയ്സ് ഇമേജുകൾ നൽകിയ വിവരണവുമായി പൊരുത്തപ്പെടുന്ന വീഡിയോ ഫ്രെയിമുകളാക്കി മാറ്റുന്നു. ഉയർന്ന നിലവാരമുള്ള ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാനുള്ള കഴിവിന് പേരുകേട്ട ഒരു ഡിഫ്യൂഷൻ മോഡൽ ഉപയോഗിച്ച്, അപൂർണമായ ഡാറ്റയെ വ്യക്തവും യോജിച്ചതുമായ വീഡിയോ കണ്ടന്റ് ആക്കി മാറ്റുന്നതിൽ സോറ മികച്ചുനിൽക്കുന്നു.
ഈ ടൂൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് സോറ ആക്സസ് ചെയ്യാനും AI വീഡിയോകൾ സൃഷ്ടിക്കാനും എങ്ങനെ കഴിയുമെന്ന് നോക്കാം. സോറ ആക്സസ് ചെയ്യുന്നതിന് നിങ്ങൾക്ക് പണമടച്ചുള്ള ചാറ്റ്ജിപിടി അക്കൗണ്ട്, പ്ലസ് അല്ലെങ്കിൽ പ്രോ എന്നിവ ആവശ്യമാണ്.
സോറ ഉപയോഗിക്കുന്നതെങ്ങനെ
1.ഓപ്പൺ എഐ അക്കൗണ്ടിൽ ആദ്യം സൈൻ അപ്പ് ചെയ്യുക.
2.ടെക്സ്റ്റ് ഇൻപുട്ട് :നിങ്ങൾക്ക് വീഡിയോ ആക്കേണ്ട ടെക്സ്റ്റ് ടൈപ്പ് ചെയ്യുക (ഉദാഹരണം :”ഒരു മരത്തിൽ കിളി ഇരിക്കുന്നു”)
3.വീഡിയോ ജനറേഷൻ : സോറ ഡിഫ്യൂഷൻ മോഡൽ ഉപയോഗിച്ച് വീഡിയോയുടെ ഓരോ ഫ്രെയിമും സൃഷ്ടിക്കുന്നു.
4.ഔട്ട്പുട്ട് : ഒരു മിനിറ്റ് വരെ നീളമുള്ള ഒരു വീഡിയോ നിങ്ങൾക്ക് ലഭിക്കും.
5.ഡൗൺലോഡ് ചെയ്യുക : വീഡിയോ ഡൗൺലോഡ് ചെയ്യുക.

മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും എളുപ്പമുള്ള ഒരു ഫോർമാറ്റിലേക്ക് വിഷ്വൽ ഡാറ്റാ വിവർത്തനം ചെയ്യുന്ന ഒരു നൂതന രീതിയിലാണ് സോറ പ്രവർത്തിക്കുന്നത്. ഈ പരിവർത്തന പ്രക്രിയയിൽ വീഡിയോ ഡാറ്റയെ കൂടുതൽ കൈകാര്യം ചെയ്യാവുന്ന സെഗ്മെൻ്റുകളിലേക്കോ പാച്ചുകളിലേക്കോ സോറ കംപ്രസ്സു ചെയ്യുന്നു. പുതിയ വീഡിയോകൾ നിർമ്മിക്കാൻ സോറയ്ക്ക് മാറ്റാൻ കഴിയുന്ന മോഡുലാർ ഘടകങ്ങളായി ഇത് പ്രവർത്തിക്കുന്നു. ആഴത്തിലുള്ള പഠനം, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, കമ്പ്യൂട്ടർ വിഷൻ എന്നിവ സംയോജിപ്പിച്ചാണ് സോറ പ്രവർത്തനക്ഷമത കൈവരിക്കുന്നത്.
ഡീപ് ലേണിംഗ് ഡാറ്റയ്ക്കുള്ളിലെ സങ്കീർണ്ണമായ പാറ്റേണുകൾ മനസിലാക്കാനും സൃഷ്ടിക്കാനും സോറയ്ക്ക് സാധ്യമാകുന്നു. വിഷ്വൽ കണ്ടന്റ് കൃത്യമായി മനസ്സിലാക്കാനും സൃഷ്ടിക്കാനും കമ്പ്യൂട്ടർ വിഷൻ സോറയെ സഹായിക്കുന്നു.
ടെക്സ്ച്വൽ ഇൻപുട്ടിനെ അടിസ്ഥാനമാക്കി വീഡിയോ കണ്ടന്റ് സൃഷ്ടിക്കുന്നതിന് സ്കേലബിളും പൊരുത്തപ്പെടുത്താവുന്നതുമായ ഒരു രീതി സോറ വാഗ്ദാനം ചെയ്യുന്നു.
സോറയുടെ സവിശേഷതകൾ
1.ടെക്സ്റ്റ് ടു വീഡിയോ കൺവെർഷൻ : ടെക്സ്റ്റ് പ്രോപ്റ്റുകൾ ഉപയോഗിച്ച് വീഡിയോകൾ സൃഷ്ടിക്കാം
2.60 സെക്കൻഡ് വീഡിയോകൾ: 60 സെക്കൻഡ് വരെ നീളമുള്ള വീഡിയോകൾ സൃഷ്ടിക്കാൻ കഴിയും.
3.റിയൽ വേൾഡ് മോഷൻ :റിയൽ വേൾഡ് മോഷൻ മനസ്സിലാക്കി അത് വീഡിയോയിൽ പ്രതിഫലിപ്പിക്കുന്നു.
4.ക്രിയേറ്റീവ് മേഖലയിലെ ഉപയോഗങ്ങൾ: ഫിലിംമേക്കർമാർ, ഡിസൈനർമാർ മാർക്കറ്റർമാർക്ക് തുടങ്ങിയവർക്ക് സോറ ഉപയോഗപ്രദമാണ്.
ഓപ്പൺഎഐ സോറ, ടെക്സ്റ്റ് ടു വീഡിയോ കൺവെൻഷൻ വഴി ഐ ക്രിയേറ്റീവ് മേഖലകളിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് ഫിലിം മേക്കിങ് അഡ്വർടൈസിങ് വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതകളാണ് തുറന്നുവരുന്നത്. ഇത് ഉപയോഗിക്കാൻ എളുപ്പമാണ്, കൂടാതെ ഇതിന്റെ സവിശേഷതകൾ ഇതിനെ ഒരു ശക്തമായ ടൂളാക്കി ആക്കി മാറ്റുന്നു.