നമ്മുടെ ആധാർ കാർഡിൻ്റെ സേവനങ്ങൾ ഇനി ശബ്ദം ഉപയോഗിച്ച് ചെയ്യാൻ സാധിക്കും. ഇതിനായി “യുഐഡിഎഐ” എന്ന സർക്കാർ സ്ഥാപനം “സർവം എഐ” എന്ന കമ്പനിയുമായി ചേർന്ന് പ്രവർത്തനം ആരംഭിച്ചു. സർവം എഐ എന്ന കമ്പനി നിർമ്മിച്ച ഒരു പ്രത്യേക തരം കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്.
നമ്മൾ സംസാരിക്കുന്നതിനനുസരിച്ച് ഈ പ്രോഗ്രാം പ്രവർത്തിക്കും. ആധാർ എടുക്കുമ്പോൾ കൂടുതൽ പണം വാങ്ങിയോ എന്ന് അറിയാനും ആധാർ വിവരങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോന്ന് അറിയാനും ഇത് സഹായിക്കുന്നു.
ആധാർ ഉപയോഗിച്ച് ആരെങ്കിലും തട്ടിപ്പ് നടത്താൻ ശ്രമിച്ചാലും ഉടൻ അറിയാൻ സാധിക്കും.
സാധാരണക്കാർക്കും ടെക്നോളജിയെക്കുറിച്ച് കൂടുതൽ അറിയാത്തവർക്കും ആധാർ സേവനങ്ങൾ എളുപ്പത്തിൽ ചെയ്യാൻ ഇതിലൂടെ സാധിക്കും. തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാനും ആധാർ സേവനങ്ങൾ വേഗത്തിൽ ചെയ്യാനും സാധിക്കുന്നു
തുടക്കത്തിൽ 10 ഭാഷകളിൽ ഇത് ലഭ്യമാണ്. മലയാളം ഉൾപ്പെടെയുള്ള ഭാഷകൾ ഉണ്ട്. ഭാവിയിൽ കൂടുതൽ ഭാഷകൾ ചേർക്കാനാണ് പദ്ധതി. ഈ സംവിധാനം യുഐഡിഎഐയുടെ സുരക്ഷിതമായ സ്ഥലത്താണ് പ്രവർത്തിക്കുന്നത്. അതിനാൽ വിവരങ്ങൾ പുറത്തുപോകില്ല.
ഈ സംവിധാനം യുഐഡിഎഐയുടെ സ്വന്തമാണ്. സർവം എഐ കമ്പനി ഇതിനുവേണ്ട ടെക്നിക്കൽ സഹായം മാത്രമാണ് നൽകുന്നത്. തുടക്കത്തിൽ ഒരു വർഷത്തേക്കാണ് കമ്പനിയുമായുള്ള കരാർ. പിന്നീട് വേണമെങ്കിൽ ഒരു വർഷം കൂടി കൂട്ടാം.