നിങ്ങളൊരു സ്മാൾ ബിസിനസ് ഓണർ ആണോ? നിങ്ങളുടെ സമയം എങ്ങനെയാണ് മാനേജ് ചെയ്യുന്നത്? നിങ്ങൾക്കത് സാധിക്കുന്നുണ്ടോ? സ്മാൾ ബിസിനസ് ഓണർമാർക്ക് സമയം മാനേജ് ചെയ്യുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. അവരുടെ ബിസിനസ്, കുടുംബം, സ്വകാര്യ ജീവിതം എന്നിവയ്ക്കിടയിൽ ബാലൻസ് നിലനിർത്താൻ പലപ്പോഴും ബുദ്ധിമുട്ടാണ്. ഈ ലേഖനത്തിൽ, സ്മാൾ ബിസിനസ് ഓണർമാർക്ക് സമയം ഫലപ്രദമായി മാനേജ് ചെയ്യാനും വർക്ക്-ലൈഫ് ബാലൻസ് നിലനിർത്താനും സഹായകരമായ ടിപ്പുകൾ പറയാം.
1.പ്രാധാന്യമുള്ള കാര്യങ്ങൾ ആദ്യം ചെയ്യുക (Prioritize Tasks)
ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യറാക്കുക. ശേഷം അതിനനുസരിച്ച് പ്ലാൻ ചെയ്യുക. പ്ലാൻ തയ്യാറാക്കാനും നടത്താനും എക്സൽ സോഫ്ട്വെയർ ഉപയോഗിക്കാം. ദിവസം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ലിസ്റ്റ് ചെയ്യുക. ഇത് നിങ്ങളുടെ ഫോക്കസ് നിലനിർത്താനും പ്രധാനപ്പെട്ട കാര്യങ്ങൾ വേഗത്തിൽ ചെയ്ത് തീർക്കാനും സഹായിക്കും.
80/20 നിയമം
ഏറ്റവും പ്രധാനപ്പെട്ട 20% പ്രവർത്തനങ്ങൾ ആദ്യം ചെയ്യുന്നത് 80% ഫലം നൽകുന്നു. അതുകൊണ്ട് ആദ്യം ഏറ്റവും പ്രധാനപ്പെട്ട 20% ടാസ്ക്കുകൾ പൂർത്തിയാക്കുക.
ഉദാഹരണം: ഒരു ബിസിനസ് ഓണർ ആണെങ്കിൽ, ക്ലയൻ്റുമാരുമായുള്ള മീറ്റിംഗുകൾ, ഫിനാൻഷ്യൽ പ്ലാനിംഗ് എന്നിവ പോലുള്ള കാര്യങ്ങൾ ആദ്യം ചെയ്യുക.

2.ടൈം ബ്ലോക്കിംഗ് (Time Blocking)
ഓരോ ടാസ്ക്കിനും ഒരു നിശ്ചിത സമയം നീക്കിവെക്കുക. ഇത് നിങ്ങളെ സമയത്ത് ടാസ്ക്കുകൾ ചെയ്ത് തീർക്കാനും ഫോക്കസ് ചെയ്യാനും സഹായിക്കും. അതുപോലെ ഓരോ ടാസ്ക്കിനും ഇടയിൽ ചെറിയ ബ്രേക്കുകളും എടുക്കുക. ഇത് നിങ്ങളുടെ ഊർജ്ജം നിലനിർത്താൻ സഹായിക്കും.
ഉദാഹരണം: 9:00-10:00 AM – ഇമെയിലുകൾ പരിശോധിക്കുക, 10:00-11:00 AM – ക്ലയൻ്റ് മീറ്റിംഗ്, 11:00-11:15 AM – ബ്രേക്ക്.
3.ടീമിനെ ഉപയോഗിക്കുക
പല കാര്യങ്ങളും ചെയ്യാൻ നിങ്ങളുടെ ടീമിനെ ഉപയോഗിക്കാം. ബിസിനസ് ഉടമകൾക്ക് എല്ലാ കാര്യങ്ങളും സ്വയം ചെയ്യാൻ കഴിയില്ല. ടീമിലെ മറ്റുള്ളവർക്ക് പല ടാസ്ക്കുകളും ഏൽപ്പിക്കാം. അവരെയും ഈ ലേർണിംഗ് പ്രോസസ്സിൽ ഉൾപ്പെടുത്തി ജോലി ഭാരം കുറയ്ക്കുകയും സ്കിൽഡ് ആയ എംപ്ലോയീസിനെ വളർത്തിയെടുക്കുകയും ചെയ്യാം.
ഔട്ട്സോഴ്സിംഗ്
ചിലപ്പോൾ ഒരുപാട് ലോഡ് ജോലികൾ വരുമ്പോൾ ടീമിനും മാനേജ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകും. ഈ സാഹചര്യങ്ങളിൽ ടാസ്ക്കുകൾ ഔട്ട്സോഴ്സ് ചെയ്യുക. ഉദാഹരണത്തിന്, അക്കൗണ്ടിംഗ്, മാർക്കറ്റിംഗ് എന്നിവ.
4.ടെക്നോളജി കൂടുതൽ ഉപയോഗിക്കുക (Use Technology)
പ്രോഡക്ടിവിറ്റി ടൂളുകളായ ട്രെല്ലോ, ആസാന, സ്ലാക്ക് തുടങ്ങിയ ടൂളുകൾ ഉപയോഗിച്ച് ടാസ്ക്കുകൾ മാനേജ് ചെയ്യുക. AI ഉപയോഗിച്ച് പല കടുപ്പമുള്ള ജോലികളും എളുപ്പത്തിൽ പൂർത്തിയാക്കാൻ ഇന്ന് സാധിക്കും. അത്തരം അഡ്വാൻസ്ഡ് ടെക്നോളജികളിൽ കമ്പനി അപ്ഡേറ്റ് ആവുകയും അവ ആവശ്യാനുസരണം ഉപയോഗിച്ച് ടൈം മാനേജ് ചെയ്തുകൊണ്ട് പ്രൊഡക്ടിവിറ്റി വർധിപ്പിക്കുക.
ഓട്ടോമേഷൻ
ആവർത്തിച്ചുള്ള ടാസ്ക്കുകൾ ഓട്ടോമേറ്റ് ചെയ്യുക. ഉദാഹരണത്തിന്, സോഷ്യൽ മീഡിയ പോസ്റ്റിംഗ്, ഇമെയിൽ മാർക്കറ്റിംഗ് എന്നിവ.
5.വർക്ക്-ലൈഫ് ബാലൻസ് നിലനിർത്തുക (Maintain Work-Life Balance)
ബിസിനസ് വളരെ പ്രധാനമെങ്കിലും നിങ്ങൾക്ക് വേണ്ടി കുറച്ച് പേർസണൽ സമയം മാറ്റിവെയ്ക്കേണ്ടത് അനിവാര്യമാണ്. ഇത് നിങ്ങളുടെ മെന്റൽ ഹെൽത്ത് മെച്ചപ്പെടുത്തുന്നതിനും ബിസിനസിൽ മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനും സഹായിക്കും.
ഫാമിലി ടൈം
ബിസിനസ് നടത്തുമ്പോൾ ചില സാഹചര്യങ്ങളിൽ കൂടുതൽ സമയം ബിസിനസിൽ ചിലവഴിക്കെണി വന്നേക്കാം. എങ്കിലും ഇടയ്ക്കുള്ള ഫാമിലി ടൈമിനും ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത്തിനും സമയം മാറ്റിവെയ്ക്കുക.
6.സ്റ്റ്രെസ് മാനേജ്മെൻ്റ് (Stress Management)
സ്ട്രെസ് കൂടുന്നത് നിങ്ങളുടെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ കൂടുന്നതിന് കാരണമാകും. ഇത് ബിസിനസിന്റെ വളർച്ചയ്ക്ക് ആവശ്യമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കാതെ വരും. ഇത്തരം സാഹചര്യങ്ങളിൽ മെഡിറ്റേഷൻ & യോഗ എന്നിവയെല്ലാം ചെയ്യുന്നത് സ്റ്റ്രെസ് കുറയ്ക്കാൻ സഹായിക്കും.
ഉദാഹരണം: ദിവസവും 15 മിനിറ്റ് മെഡിറ്റേഷൻ ചെയ്യുക, ഒരു ഹോബി ആയി ഗാർഡനിംഗ് ചെയ്യുക.
7.ലക്ഷ്യങ്ങൾ പ്ലാൻ ചെയ്യുക (Set Goals)
ബിസിനസിലേക്കുള്ള നിങ്ങളുടെ ഷോർട്ട്-ടേം & ലോംഗ്-ടേം ആയിട്ടുള്ള ഗോളുകൾ പ്ലാൻ ചെയ്യുക. ദിവസം, ആഴ്ച, മാസം എന്നിങ്ങനെ ടൈം അനുസരിച്ചുള്ള ലക്ഷ്യങ്ങൾ പ്ലാൻ ചെയ്യുക.
ഉദാഹരണം: “ഈ മാസം 10% വരുമാനം വർദ്ധിപ്പിക്കുക” എന്ന ലക്ഷ്യം സജ്ജമാക്കുക.
സ്മാൾ ബിസിനസ് ഓണർമാർക്ക് സമയം മാനേജ് ചെയ്യുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്, പക്ഷേ ശരിയായ സ്ട്രാറ്റജികൾ ഉപയോഗിച്ചാൽ ഇത് സാധ്യമാണ്. പ്രാധാന്യമുള്ള കാര്യങ്ങൾ ആദ്യം ചെയ്യുക, സമയം ബ്ലോക്ക് ചെയ്യുക, ടീമിനെ ഉപയോഗിക്കുക, ടെക്നോളജി ഉപയോഗിക്കുക എന്നിവ പോലുള്ള ടിപ്പുകൾ പാലിച്ചാൽ നിങ്ങൾക്ക് സമയം ഫലപ്രദമായി മാനേജ് ചെയ്യാനും വർക്ക്-ലൈഫ് ബാലൻസ് നിലനിർത്താനും കഴിയും.
