ഇന്ത്യയിലെ ഇലക്ട്രിക് വാഹന മാർക്കറ്റിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി എലോൺ മസ്കിന്റെ ടെസ്ല ഇങ്ക് ഇന്ത്യയിൽ ഹയറിങ് ആരംഭിച്ചു. കമ്പനി അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ 13 ഓപ്പണിംഗുകൾ കൊടുത്തിട്ടുണ്ട്. ഇതിൽ വെഹിക്കിൾ സർവീസ്, സെയിൽസ്, ഓപ്പറേഷൻസ്, ബിസിനസ് സപ്പോർട്ട് തുടങ്ങിയ റോളുകൾ ഉൾപ്പെടുന്നു. ഈ ഒഴിവുകളെല്ലാം മുംബൈ കേന്ദ്രീകരിച്ചാണ് കൊടുത്തിരിക്കുന്നത്. കൂടാതെ, ലിങ്ക്ഡ്നിൽ ഒരു കസ്റ്റമർ എംഗേജ്മെന്റ് മാനേജർ ഒഴിവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ടെസ്ല ഇൻകോർപ്പറേറ്റ് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള കൃത്യമായ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും യുഎസിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള എലോൺ മസ്കിൻ്റെ കൂടിക്കാഴ്ചയുമായി ഈ മാറ്റം യോജിക്കുന്നു.
2023-ൽ, പൂനെയിൽ 5,850 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു ഓഫീസ് വാടകയ്ക്കെടുക്കുന്നതിന് ടേബിൾസ്പേസ് ടെക്നോളജീസുമായി കമ്പനി അഞ്ച് വർഷത്തെ പാട്ടക്കരാർ ഉണ്ടാക്കി. 3,000 മുതൽ 5,000 ചതുരശ്ര അടി വിസ്തീർണമുള്ള ഔട്ട്ലെറ്റുകൾ ന്യൂ ഡൽഹിയിലും മുംബൈയിലും ഷോറൂമുകൾ തുറക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ വർഷം മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
ടെസ്ല മുമ്പ് ഇന്ത്യൻ വിപണിയിൽ സ്ഥാനം പിടിക്കാൻ നോക്കിയിരുന്നങ്കിലും കുത്തനെയുള്ള ഇറക്കുമതി തീരുവ കാരണം ആ നീക്കം വേണ്ടന്ന് വെച്ചു. എന്നിരുന്നാലും, $40,000-ൽ കൂടുതൽ വിലയുള്ള ലക്ഷ്വറി ഇലക്ട്രിക് വാഹനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 110% എന്നതിൽ നിന്ന് 70% ആയി കുറയ്ക്കുന്നു എന്നതുൾപ്പെടെയുള്ള സമീപകാല നയ മാറ്റങ്ങൾ വാഹന നിർമ്മാതാക്കൾക്ക് ഇന്ത്യയെ കൂടുതൽ ആകർഷകമായ സ്ഥലമാക്കി മാറ്റിയിരിക്കുകയാണ്.
ടെസ്ലയിൽ ഇലക്ട്രിക് വാഹനങ്ങൾ, എനർജി സ്റ്റോറേജ് സൊല്യൂഷൻസ്, സോളാർ പ്രൊഡക്ടുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ വാഹന കളക്ഷനിൽ സൈബർട്രക്ക്, ടെസ്ല സെമി എന്നിവയ്ക്കൊപ്പം മോഡൽ എസ്, മോഡൽ 3, മോഡൽ എക്സ്, മോഡൽ വൈ എന്നിവയും ഉൾപ്പെടുന്നു. എനർജി സ്റ്റോറേജിനായി പവർവാൾ, പവർപാക്ക്, മെഗാപാക്ക് എന്നിവയും റിന്യൂവബിൾ എനർജി ഉൽപ്പാദനത്തിനായി സോളാർ പാനലുകളും സോളാർ റൂഫും കമ്പനി നൽകുന്നു.
