അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാവായ ടെസ്ല ഇന്ത്യയിലെ ആദ്യ ഷോറൂം സ്ഥാപിക്കുന്നതിനായി ബാന്ദ്ര-കുർള കോംപ്ലക്സിലെ (BKC) 4,000 sq ft സ്ഥലം വാടകയ്ക്കെടുത്തതായി ബുധനാഴ്ച വെളിപ്പെടുത്തി. മാസം 35 ലക്ഷം രൂപയിലധികം കമ്പനി വാടക നൽകും.
ടെസ്ലയുടെ ലോഞ്ച് എല്ലാവരും വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. കൂടാതെ ഇതിന് ശേഷം ലോകത്തിലെ മുൻ നിര ഓട്ടോ കമ്പനികൾ ഇന്ത്യയിൽ നിർമ്മിക്കാനോ അസംബിൾ ചെയ്യാനോ ഉള്ള സാധ്യതയും വർദ്ധിക്കുന്നു.
മേക്കർ മാക്സിറ്റിയിലെ സ്ഥലത്തിന്റെ പാട്ടക്കരാർ അഞ്ച് വർഷത്തേക്കാണ്. പ്രതിമാസ വാടക പ്രതിമാസം ഏകദേശം 43 ലക്ഷം രൂപയായി ഉയരുമെന്നും രേഖകൾ പ്രകാരം പ്രതിവർഷം 5% വാടക വർദ്ധനവുണ്ടാകുമെന്നും റിപ്പോർട്ടുകൾ
ഫെബ്രുവരി 27 ന് യൂണിവ്കോയും പൂനെയിൽ ഓഫീസുള്ള ടെസ്ലയുടെ ഒരു ശാഖയും തമ്മിൽ ഒരു വാടക കരാർ രജിസ്റ്റർ ചെയ്തിരുന്നു. പ്രാരംഭ വാടകയിൽ ചതുരശ്ര അടിക്ക് പ്രതിമാസ വാടക 881 രൂപയാണ്, കൂടാതെ 2.11 കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചിട്ടുണ്ടെന്നും രേഖകൾ പറയുന്നു.
2021 ജനുവരിയിൽ ബെംഗളൂരുവിൽ തങ്ങളുടെ ഇന്ത്യൻ സ്ഥാപനമായ ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് രജിസ്റ്റർ ചെയ്തപ്പോഴാണ് ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം ആദ്യമായി റിപ്പോർട്ട് ചെയ്തത്