WhatsApp Image 2024-05-01 at 12.36.04

ഫോബ്സ് ശതകോടീശ്വര പട്ടികയിലെ ആദ്യ മലയാളി വനിത ; സാറാ ജോർജ് മുത്തൂറ്റ്

ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി വനിത ഫോബ്‌സ് ശതകോടീശ്വര പട്ടികയിൽ ഇടം പിടിച്ചു. സാറ ജോർജ് മുത്തൂറ്റ് എന്ന 63കാരി മറ്റ് 13 മലയാളികൾക്കൊപ്പം ആണ് ലിസ്റ്റിൽ ഇടം നേടിയത്. ഒരു മലയാളി വനിത ഫോബ്സിന്റെ അതിസമ്പന്ന പട്ടികയിൽ പേര് കുറിക്കുന്നത് ഇതാദ്യമാണ്. ആഗോളതലത്തിൽ 2287 -ാം സ്ഥാനമാണ് സാറാ ജോർജ് കരസ്ഥമാക്കിയത്. 130 കോടി ഡോളർ അഥവാ 10790 കോടി രൂപയാണ് സാറ ജോർജിന്റെ ആസ്തി. പൊതുവേ ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ വനിതകളുടെ എണ്ണം താരതമ്യേന കുറവാണ്, ഇങ്ങനെ ഒരു സ്ഥിതിയിൽ സാറാ ജോർജിന്റെ ഈ നേട്ടം ആയിരക്കണക്കിന് സ്ത്രീകൾക്ക് പ്രചോദനം നൽകുന്ന ഒന്നാണ്.
അതേസമയം അതിസമ്പന്നപട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാനായ എം എ യൂസഫലി തന്നെയാണ് മുൻപിൽ.

Category

Author

:

Amjad

Date

:

May 6, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

Scroll to Top