ലെൻസ്കാർട്ടിന്റെ അഞ്ചിരട്ടി വരുമാനമുള്ള ഓഫ് ബിസിനസ് (Off Business) നെക്കുറിച്ച് എത്രപേർക്കറിയാം? 41,000 കോടി രൂപ മൂല്യമുള്ള ഈ സാമ്രാജ്യം B2B മേഖലയിൽ വിജയം കണ്ടെത്തിയത്തിയത് എങ്ങനെയാണെന്ന് നോക്കാം?
ഓഫ് ബിസിനസ് സ്ഥാപകനായ അശോക് മഹാപാത്ര ഐഐഎം-ബിയിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ ശേഷം മക്കിൻസിയിൽ കൺസൾട്ടന്റായി പ്രവർത്തിച്ചു. പിന്നീട് ലഭിച്ച മെട്രിക്സിലെ ഉന്നതമായ VC ജോലി രാജിവച്ചാണ് ഓഫ് ബിസിനസ് ആരംഭിച്ചത്. ഈ വർഷങ്ങളിലെല്ലാം അദ്ദേഹം നിരവധി കമ്പനികളെ വിശകലനം ചെയ്തു.അദ്ദേഹത്തെ ഏറെ ആകർഷിച്ചത് എംഎസ്എംഇ (MSMEs -Micro, Small and Medium Enterprises) മേഖല ആയിരുന്നു.
250 കോടി രൂപയിൽ താഴെ വരുമാനമുള്ള എംഎസ്എംഇ ഇന്ത്യൻ GDP-യുടെ 30% വരെ സംഭാവന ചെയ്യുകയും ഇന്ത്യയിലെ മൂന്നിലൊന്നിലധികം പേർക്ക് തൊഴിൽ നൽകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം മനസിലാക്കി. ഇതിൽ അശോകിനെ ഏറ്റവും ആകർഷിച്ചത് റോ മെറ്റീരിയൽസിന്റെ വിഭാഗമായിരുന്നു. മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് റോ മെറ്റീരിയൽസിന് ലാഭം കുറവാണ്. ഡിസ്ട്രിബ്യൂട്ടർമാരുടെ എണ്ണവും വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ പ്രവേശിക്കാൻ താരതമ്യേന എളുപ്പമാണെന് അദ്ദേഹം കണ്ടെത്തി. എന്നാൽ മേഖലയിൽ അശോക് ചില പ്രശ്നങ്ങൾ കണ്ടെത്തി. മറ്റ് നാല് സഹസ്ഥാപകരുടെ ഒരു ടീമിനെ ഒരുമിച്ചു കൂട്ടി അതിനൊരു പരിഹാരമായി ഓഫ് ബിസിനസ് സൃഷ്ടിച്ചു.
ക്രെഡിറ്റ് ലൈൻ പ്രവർത്തനം
റോ മെറ്റീരിയൽ നിർമ്മാണ കമ്പനിയും എസ്എംഇ കമ്പനിയും തമ്മിൽ നടക്കുന്ന B2B വ്യാപാരം ക്രെഡിറ്റ് ലൈൻ രീതിയിലൂടെയാണ്. എസ്എംഇ കമ്പനി റോ മെറ്റീരിയൽ നിർമ്മാണ കമ്പനിയിൽ നിന്ന് ഇപ്പോൾ വാങ്ങുക, പിന്നീട് പണം നൽകുക എന്ന രീതിയിലാണ് നടക്കുന്നത്. ആരും മുൻകൂർ പണം നൽകുന്നില്ല. അവർക്ക് 30 ദിവസത്തെ ക്രെഡിറ്റ് ലൈൻ ലഭിക്കും. കാരണം റോ മെറ്റീരിയലുകൾ ഉൽപ്പന്നമാക്കി മാറ്റി വിപണിയിൽ വിൽക്കേണ്ടതുണ്ട്. അതിനാൽ റോ മെറ്റീരിയൽസിന് മുൻകൂർ പണം നൽകാൻ കഴിയില്ല. ഐടിസി, ഡാബർ പോലുള്ള വലിയ കമ്പനികൾ പോലും ക്രെഡിറ്റ് സൈക്കിളിൽ പ്രവർത്തിക്കുന്നു. വിശ്വാസത്തെ അധിഷ്ഠിതമാക്കിയുള്ള ഈ പ്രവർത്തനത്തിന് ധാരാളം പ്രശ്ങ്ങളുണ്ട്.
വിതരണക്കാരുടെ പ്രശ്നങ്ങൾ
- കൃത്യ സമയത്ത് പണം ലഭിക്കാതിരിക്കുക
- എൻഡ് കസ്റ്റമേഴ്സിനെ മനസിലാക്കാൻ കഴിയാതെ വരുന്നു
- ഉപഭോക്താക്കളിലേക്ക് അക്സസ്സ് ഇല്ല
എസ്എംഇയുടെ പ്രശ്നങ്ങൾ
- ഡെലിവറി ട്രാക്ക് ചെയ്യാനുള്ള സംവിധാനങ്ങളില്ല
- ഗുണമേന്മയിലുണ്ടാകുന്ന പ്രശ്നങ്ങൾ
- വിലപേശലുകൾ ഉണ്ടാകുന്നില്ല
ഇവിടെ വിതരണക്കാർക്കും എസ്എംഇയ്ക്കും ഓഫ് ബിസിനസിന്റെ പ്രവർത്തങ്ങൾ ഗുണകരമായി മാറി. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഓക്സിസോ
30 ദിവസത്തെ ക്രെഡിറ്റ് എസ്എംഇക്ക് ഓഫ് ബിസിനസ്സ് നൽകും. 30 ദിവസത്തിലധികം ദിവസം കമ്പനി ക്രെഡിറ്റ് ആഗ്രഹിക്കുന്നുവെങ്കിൽ, ഓഫ് ബിസിനസിന്റെ തന്നെ മറ്റൊരു വിഭാഗവും ഒറ്റക്കമ്പനിയായി പ്രവർത്തിക്കുന്നതുമായ, ഓക്സിസോയിൽ നിന്ന് എടുക്കാം. ഓഫ് ബിസിനസിന്റെ ഈ പ്രവർത്തനം അവർക്ക് കൂടുതൽ ലാഭകരമാക്കി മാറ്റി. അവർ ഈ ക്ലയന്റുകൾക്ക് ഒന്നിലധികം വായ്പാ പരിഹാരങ്ങൾ നൽകുന്നതിന് ഓക്സിസോ എന്നറിയപ്പെടുന്ന ഒരു പ്രത്യേക എൻബിഎഫ്സി പോലും സൃഷ്ടിച്ചു. ഈ കമ്പനിക്ക് മാത്രമായി ഒരു ബില്യൺ ഡോളർ വിറ്റുവരവ് ഉണ്ട്.
എൻപിഎകൾ
എൻപിഎകൾ അടിസ്ഥാനപരമായി നോൺ-പെർഫോമിംഗ് ആസ്റ്റ്സാണ്. വായ്പയ്ക്ക് ശേഷം തിരിച്ചെടുക്കാൻ കഴിയാത്ത തുകയാണിത്. ഓഫ് ബിസിനസ്സ് കമ്പനിക്ക് റോ മെറ്റീരിയൽസ് നൽകുന്നതിന് ധനസഹായം നൽകിയാൽ, കമ്പനി തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്താനുള്ള സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ ഓഫ് ബിസിനസ്സിന് അവരുടെ പണം ലഭിക്കാതെ വരും. എൻപിഎകൾ കുറയ്ക്കാനായി അവർ മറ്റ് രണ്ട് മാർഗങ്ങൾ കണ്ടത്തി. അണ്ടർറൈറ്റിംഗും കളക്ഷനും.
അണ്ടർറൈറ്റിംഗ്
അണ്ടർറൈറ്റിംഗ് ലളിതമായി പറഞ്ഞാൽ, ആരെങ്കിലും ക്രെഡിറ്റ് യോഗ്യതയുള്ളതാണോ എന്ന് നിർണ്ണയിക്കുന്നതിനുള്ള ഒരു പൂർണ്ണമായ പ്രക്രിയയാണ്.
കളക്ഷൻ
വായ്പക്കാരിൽ നിന്ന് പേയ്മെന്റുകൾ തിരിച്ചുപിടിക്കുന്ന പ്രക്രിയയയെയാണ് കളക്ഷൻ എന്ന് പറയുന്നത്.
ഓഫ് ബിസിനസ്സ് ഇത് വളരെ നന്നായി കൈകാര്യം ചെയ്തു. കാരണം അവർ ഒരു നിശ്ചിത തോതിലുള്ള ക്രെഡിറ്റ് യോഗ്യതയില്ലാത്തതും 20 കോടി രൂപയിൽ താഴെ വരുമാനമില്ലാത്തതുമായ കമ്പനികൾക്ക് വായ്പ നൽകുന്നില്ല. ഓഫ് ബിസിനസ്സിൽ കളക്ഷൻസ് ഹെഡ് ആയ അശോക് ഭംഗിയായി വായ്പക്കാരിൽ നിന്ന് പേയ്മെന്റുകൾ തിരിച്ചുപിടിക്കുന്നു.
ബിഡ് അസിസ്റ്റ്
ഓഫ് ബിസിനസ്സിന്റെ ലക്ഷ്യ ശ്രേണി എസ്എംഇകളാണ്. ഈ കമ്പനികൾ സർക്കാരിന്റെ ടെൻഡർ കരാറുകൾ കിട്ടാനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. കാരണം ഈ കരാറുകൾ വളരെ ലാഭകരവുമാണ്. എന്നാൽ എല്ലാ ദിവസവും വിവിധ ടെൻഡറുകൾ വിശകലനം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവിടെയാണ് അശോകിന്റെ ബിഡ് അസിസ്റ്റ് എസ്എംഇകൾക്ക് ഗുണകരമാകുന്നത്. കമ്പനിക് ഒരു ടെൻഡർ അനുയോജ്യമാണോ ഇല്ലയോ എന്ന് മാത്രമല്ല, ടെൻഡർ ലഭിക്കാനുള്ള വിജയ സാധ്യതകളും ബിഡ് അസിസ്റ്റ് നൽകുന്നു. ഇത് ഒരു സൗജന്യ ഉപകരണമായതിനാൽ, എസ്എംഇകൾ അതിൽ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യുകയും അവരുടെ വിശദാംശങ്ങൾ നൽകുകയും ടെൻഡറുകളെക്കുറിച്ച് അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു.
ഇത് അവരുടെ ലീഡ് മാഗ്നറ്റായി മാറുന്നു. ഇത് അവർക്ക് 20 ലക്ഷം എസ്എംഇകളെ പ്ലാറ്റ്ഫോമിൽ നേടിക്കൊടുത്തു. ഇതവരുടെ ഫിനാൻസ് മേഖലയെ വളരെയധികം സഹായിച്ചു. കാരണം നിരവധി വിതരണക്കാർക്ക് അവരുടെ ക്ലയന്റുകൾ സമയത്ത് പണം നൽകാത്തതിൽ പ്രശ്നമുണ്ടായിരുന്നു. അതിനാൽ ഈ വിതരണക്കാർ ഓഫ് ബിസിനസ്സുമായി അവരുടെ ലീഡുകൾ ഷെയർ ചെയ്യാൻ താത്പര്യം കാണിച്ചു. കാരണം ഓഫ് ബിസിനസ്സ് ഈ എസ്എംഇകൾക്ക് ധനസഹായം നൽകാൻ സഹായിക്കും, വിതരണക്കാർക്ക് കൂടുതൽ വേഗത്തിൽ പണം ലഭിക്കുകയും ചെയ്യും.
B2B മേഖലയിൽ വിതരണക്കാർക്കും എസ്എംഇകൾക്കും പ്രയോജനകരമായ മാർഗങ്ങൾ കണ്ടെത്തിക്കൊണ്ട്
വാർഷിക വരുമാനമായി ₹463 കോടി നേടുകയും $5 ബില്യണിലധികം മൂല്യവുമുള്ള കമ്പനിയായി ഓഫ് ബിസിനസ് മാറി. വ്യത്യസ്തമായി ചിന്തിക്കുന്നവർക്ക് സ്വപ്നതുല്യമായ ബിസിനസ് വിജയം അപ്രാപ്യമല്ലെന്ന്