മീഷോ സ്റ്റാർട്ടപ്പ് 2024 സാമ്പത്തിക വർഷത്തിൽ 32.7% വളർച്ച രേഖപ്പെടുത്തി. ഇതോടെ മീഷോ 2024 മാർച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ നഷ്ടം 53 കോടി രൂപയായി കുറഞ്ഞതായി റിപ്പോർട്ട് ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ചിലവുകൾ കുറച്ചതിന്റെ ഫലമായാണെന്ന് നഷ്ടം കുറച്ചതെന്ന് കമ്പനി വ്യക്തമാക്കി.
മുൻ സാമ്പത്തിക വർഷത്തിലെ 5,735 കോടി രൂപയിൽ നിന്ന് 2024 മാർച്ചിൽ (FY24) അവസാനിക്കുന്ന സാമ്പത്തിക വർഷത്തിലെ വരുമാനത്തിൽ 32.7% വർദ്ധനവോടെ 7,615 കോടി രൂപയായി.
ഇതോടെ സ്റ്റാർട്ടപ്പിന് FY24-ൽ നഷ്ടം 53 കോടി രൂപയായി കുറയ്ക്കാൻ കഴിഞ്ഞു, മുൻ സാമ്പത്തിക വർഷത്തിലെ 1,569 കോടി രൂപയിൽ നിന്ന് 96.6% കുറവ് കാണിച്ചു.
ഉപഭോക്താക്കളുടെ വർധനയും നിലവിലുള്ള ഉപഭോക്താക്കളിൽ നിന്നും ഓർഡറുകളുടെ ആവർത്തനവും ഈ ഉയർന്ന വരുമാനത്തിനും കുറഞ്ഞ നഷ്ടത്തിനും കാരണമായെന്ന് സ്റ്റാർട്ടപ്പ് വിശദീകരിച്ചു. FY23-ൽ 622 മില്യൺ ഓർഡറുകളിൽ നിന്ന് FY24-ൽ 843 മില്യൺ ഓർഡറുകളിലേക്ക് 36% വളർച്ച ഉണ്ടായി.