മെറ്റ അവരുടെ AI ചാറ്റ്ബോട്ടിന് ഒരു പ്രത്യേക ആപ്പ് പുറത്തിറക്കാൻ പദ്ധതിയിടുന്നു. ഓപ്പൺഎഐയുടെ ChatGPT, ഗൂഗിൾ ജെമിനി, മൈക്രോസോഫ്റ്റ് കോപൈലറ്റ് എന്നിവയ്ക്ക് സമാനമായി മെറ്റയുടെ AI ചാറ്റ്ബോട്ടിനും പ്രത്യേക ആപ്പ് നിർമ്മിക്കും. പുതിയ ആപ്പ് ഈ വർഷത്തിൽ തന്നെ ലോഞ്ച് ചെയ്യും.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ, വാട്ട്സ്ആപ്പ് എന്നിവയിലുടനീളം മെറ്റ ഇതിനകം തന്നെ AI ചാറ്റ്ബോട്ട് കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഒരു ആപ്പ് ആയി മെറ്റ ലോഞ്ച് ചെയ്യുന്നത് ആ പ്ലാറ്റ്ഫോം ഇതുവരെ ഉപയോഗിക്കാത്ത ആളുകളിലേക്ക് എത്താൻ കമ്പനിയെ സഹായിക്കും.
മറ്റ് ചാറ്റ്ബോട്ടുകൾക്ക് സമാനമായി, മെറ്റ AI-ക്ക് ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഇമേജുകൾ സൃഷ്ടിക്കാനും ഫോട്ടോകൾ എഡിറ്റ് ചെയ്യാനും കഴിയും. മികച്ച റിസൾട്ടുകൾ നൽകുന്നതിന് അതിൻ്റെ “മെമ്മറി” ഉപയോഗിക്കാനുള്ള കഴിവും അടുത്തിടെ മെറ്റ നേടി.
കമ്പനിയുടെ AI മെച്ചപ്പെടുത്തുന്നതിനായി 65 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാനുള്ള പദ്ധതികൾ CEO മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചു. അതുകൊണ്ട് അടുത്ത മാസങ്ങളിൽ AI മേഖലയിൽ ശക്തമായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് മെറ്റ. ഏപ്രിൽ 29-ന് AI സംബന്ധിച്ച ഒരു ഇവൻ്റ് നടത്താനും കമ്പനി പദ്ധതിയിടുന്നു.