ഡീപ്സീക്ക്, ഗ്രോക്ക് 3 തുടങ്ങിയ AI കളുമായി ശക്തമായ മത്സരങ്ങൾ നടക്കുമ്പോഴും 400 മില്യൺ വീക്കിലി യൂസേഴ്സുമായി ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി തിളങ്ങി നിൽക്കുകയാണ്. ഡിസംബറിലെ 300 മില്യൺ ആയിരുന്ന യൂസേഴ്സിൽ നിന്നാണ് ഈ മത്സരങ്ങൾക്കിടയിലും ഇത്രയും വലിയ വർദ്ധനവ് ഉണ്ടായത്.
“ചാറ്റ്ജിപിടിയുടെ വളർച്ച സ്വാഭാവികമാണ്. കൂടുതൽ ആളുകൾ ചാറ്റ്ജിപിടിയെക്കുറിച്ച് കേൾക്കുകയും പരീക്ഷിക്കുകയും അത് ഉപയോഗപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്യുന്നു. അവരുടെ സുഹൃത്തുക്കൾ ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് അവർ കാണുന്നു, അതിലൂടെ അവരും അത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു,” ഓപ്പൺഎഐയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബ്രാഡ് ലൈറ്റ്കാപ്പ് പറഞ്ഞു.
വ്യക്തികൾ കൂടാതെ കമ്പനികളും ചാറ്റ്ജിപിടിഉപയോഗിക്കുന്നു. ഓപ്പൺ എഐക്ക് ഇപ്പോൾ തന്നെ ഏകദേശം 2 മില്യൺ കമ്പനി യൂസേഴ്സുണ്ട്. സെപ്റ്റംബർ മുതൽ ഇരട്ടിയായി. പല ജീവനക്കാരും ചാറ്റ്ജിപിടി വ്യക്തിപരമായി ഉപയോഗിച്ചാണ് ആരംഭിക്കുന്നത്, തുടർന്ന് അവരുടെ കമ്പനികളോടും ഉപയോഗിക്കാൻ ആവശ്യപ്പെടുന്നു. യൂബർ, മോർഗൻ സ്റ്റാൻലി, ടി-മൊബൈൽ തുടങ്ങിയ പ്രമുഖ കമ്പനികൾ ഓപ്പൺഎഐയുടെ യൂസേഴ്സിൽ ഉൾപ്പെടുന്നു.
കമ്പനിയുടെ ഡവലപ്പർ കമ്മ്യൂണിറ്റിയും വളരുകയാണ്. കൂടുതൽ ഡവലപ്പർമാർ സ്വന്തം അപ്ലിക്കേഷനുകൾക്കും സെർവീസുകൾക്കും ശക്തി പകരാൻ ഓപ്പൺഎഐയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ ഉപയോഗിക്കുന്നു. ലൈറ്റ്കാപ്പ് പറയുന്നതനുസരിച്ച്, ഡെവലപ്പർമാരിൽ നിന്നുള്ള ട്രാഫിക് ആറ് മാസത്തിനുള്ളിൽ ഇരട്ടിയായി, ഓപ്പൺഎഐയുടെ അഡ്വാൻസ്ഡ് റീസണിംഗ് മോഡലായ ഒ 3 യുടെ ഉപയോഗവും അഞ്ച് മടങ്ങായി വർദ്ധിച്ചു.
ചൈനീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഡീപ് സീക്ക് ജനുവരിയിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ഡീപ് സീക്ക് ശ്രദ്ധ നേടിയ ദിവസം, എൻവിഡിയയുടെ ഓഹരി 17% ഇടിഞ്ഞ് 600 ബില്യൺ ഡോളർ മൂല്യം ഇല്ലാതാക്കി. ഡീപ്സീക്ക് മോഡലുകൾ പകർത്തിയതായി ഓപ്പൺഎഐ ആരോപിച്ചു.
അതേസമയം, ഓപ്പൺഎഐ നിയമപോരാട്ടങ്ങളും നടത്തുന്നുണ്ട്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മോഡലിലേക്ക് മാറിയതിനെതിരെ സഹസ്ഥാപകനായ എലോൺ മസ്ക് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തു. ഏകദേശം 100 ബില്യൺ ഡോളറിന് ഓപ്പൺ എഐയുടെ ആസ്തികൾ വാങ്ങാൻ മസ്ക് ശ്രമിച്ചുവെങ്കിലും ഓപ്പൺഎഐ ഈ ഓഫർ നിരസിച്ചു.
AI മേഖലയിലെ കടുത്ത മത്സരം കാരണം കമ്പനി പ്ലാനുകൾ മാറ്റുന്നില്ല. “ക്ലൗഡ് കമ്പ്യൂട്ടിംഗ് പോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അത്യന്താപേക്ഷിതമാണ്, അതില്ലാതെ ബിസിനസുകൾ നടത്താൻ കഴിയില്ല.”അദ്ദേഹം പറഞ്ഞു”.
ഈ വെല്ലുവിളികൾക്കിടയിലും ഓപ്പൺഎഐ വളരെ ശക്തമായി തന്നെ തുടരുകയാണ്.
