ഒളിമ്പിക് ബാഡ്മിന്റൺ മെഡൽ ജേതാവായ സൈന നെഹ്വാൾ, നാരിക എന്ന മെൻസ്ട്രൽ കെയർ സ്റ്റാർട്ടപ്പിൽ നിക്ഷേപകയും ബ്രാൻഡ് അംബാസഡറുമായി. ഫ്രാൻസിൽ ആരംഭിക്കുകയും കർശനമായ ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ നാരിക, സ്ത്രീകൾക്ക് താങ്ങാനാവുന്നതും പരിസ്ഥിതി സൗഹൃദവുമായ ഓപ്ഷനുകളിലൂടെ സുസ്ഥിരമായ മെൻസ്ട്രൽ കെയർ സ്ത്രീകൾക്ക് ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു.
ഇന്ത്യയിലെ ആർത്തവമുള്ള സ്ത്രീകളിൽ പകുതിയോളം പേർക്ക് ഇപ്പോഴും ശരിയായ സാനിറ്ററി പ്രൊഡക്ടുകൾ ലഭ്യമല്ല. ഈ രംഗത്തെ മാർക്കെറ്റ് 2025-ഓടെ 522 മില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“നാരികയിൽ നിക്ഷേപകയായും ബ്രാൻഡ് അംബാസഡറായും പങ്കാളിയാകുന്നതിൽ ഞാൻ അഭിമാനിക്കുന്നു. നമ്മുടെ രാജ്യത്ത് പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു പ്രധാന വിഷയമാണ് ആർത്തവ ശുചിത്വം. ഈ സഹകരണത്തിലൂടെ, കൂടുതൽ അവബോധം സൃഷ്ടിക്കാനും സ്ത്രീകൾക്ക് അവർ അർഹിക്കുന്ന ഉയർന്ന നിലവാരമുള്ളതും സുസ്ഥിരവുമായ ഉത്പന്നങ്ങൾ ലഭ്യമാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഇതൊരു ബിസിനസ് നിക്ഷേപം മാത്രമല്ല, ശാക്തീകരണത്തിലേക്കും മാറ്റത്തിലേക്കുമുള്ള ഒരു ചുവടുവെപ്പാണ്,” സൈന നെഹ്വാൾ പറഞ്ഞു.
പരമ്പരാഗത പാഡുകൾക്ക് പകരമായി ജർമ്മൻ ലാബ് സാക്ഷ്യപ്പെടുത്തിയ ആന്റിബാക്ടീരിയൽ ബദൽ നൽകുന്ന ഇന്ത്യയിലെ ഏക ഉത്പന്നമാണ് നാരിക. ഫ്രാൻസിൽ വികസിപ്പിച്ചതും കർശനമായ ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ഈ ഉത്പന്നം, താങ്ങാനാവുന്നതും പരിസ്ഥിതി സൗഹൃദവുമായ ഓപ്ഷനുകളിലൂടെ സ്ത്രീകൾക്ക് സുസ്ഥിരമായ മെൻസ്ട്രൽ കെയർ നൽകാൻ ലക്ഷ്യമിടുന്നു