കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം നടത്തിയ തദ്ദേശീയ വെബ് ബ്രൗസർ ഡെവലപ്മെന്റ് മത്സരത്തിൽ സോഫ്റ്റ്വെയർ കമ്പനിയായ സൊഹോ വിജയിച്ചു. തദ്ദേശീയമായി വെബ് ബ്രൗസർ ഉണ്ടാക്കാനും ഡിജിറ്റൽ രംഗത്ത് സ്വയംപര്യാപ്തത നേടാനും പുതിയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനുമുള്ള കേന്ദ്രത്തിന്റെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായിരുന്നു മത്സരം.
മത്സരത്തിന്റെ നേതൃത്വം വഹിച്ചത് ബെംഗളൂരുവിലെ സെൻ്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (C-DAC) എന്ന സ്ഥാപനമായിരുന്നു. രാജ്യത്തെ വിവിധ സാങ്കേതിക വിദഗ്ദ്ധരും കമ്പനികളും ഈ മത്സരത്തിൽ പങ്കെടുത്തു.
മത്സരത്തിൽ പങ്കെടുത്തവർ വികസിപ്പിച്ചെടുത്ത വെബ് ബ്രൗസറുകൾ ഐഒസ് (iOS), വിൻഡോസ്, ആൻഡ്രോയ്ഡ് എന്നീ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്നവയായിരുന്നു. ഇത് കസ്റ്റമേഴ്സിന് കൂടുതൽ സൗകര്യപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തത്.
ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വിജയികളുടെ പേരുകൾ പ്രഖ്യാപിച്ചു. സോഹോ കമ്പനി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടീം പിംഗ് രണ്ടാം സ്ഥാനത്തും ടീം അജ്ന മൂന്നാം സ്ഥാനത്തും എത്തി. സോഹോയ്ക്ക് ഒരു കോടി രൂപയും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 75 ലക്ഷം, 50 ലക്ഷം രൂപ വീതവും സമ്മാനമായി ലഭിച്ചു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ വളർച്ചയുടെ പശ്ചാത്തലത്തിൽ, “ഇന്ത്യഎഐ മിഷൻ” വഴി തദ്ദേശീയമായി AI മാതൃകകൾ നിർമ്മിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. ഈ മിഷന് ഇതിനോടകം തന്നെ 180-ൽ അധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്