2,000 രൂപയിൽ കൂടുതലുള്ള UPI ഇടപാടുകൾക്ക് GST ഉണ്ടെന്ന വാർത്ത സത്യമാണോ?

UPI

2,000 രൂപയിൽ കൂടുതലുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഇടപാടുകൾക്ക് ചരക്ക് സേവന നികുതി (GST) ചുമത്താൻ പദ്ധതിയിടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സർക്കാർ തള്ളിക്കളഞ്ഞു, അവ “തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണ്” എന്ന് സർക്കാർ വ്യക്തമാക്കി. “അത്തരമൊരു നിർദ്ദേശം പരിഗണനയിലില്ല,” സർക്കാർ ഒരു ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി. പ്രത്യേകിച്ച് വ്യാപാരികൾക്ക് നൽകുന്ന UPI പേയ്‌മെന്റുകൾക്ക് നിലവിൽ GST പോലുള്ള അധിക നിരക്കുകളൊന്നുമില്ല. കാരണം, 2020 ജനുവരിയിൽ തന്നെ അത്തരം ഇടപാടുകൾക്കായി സർക്കാർ മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR) […]