S806-01-1024x1024

എന്താണ് ക്വിക്ക് കോമേഴ്‌സ്? ഇന്ത്യൻ മാർക്കറ്റിലെ ക്വിക്ക് കൊമേഴ്‌സ് ഭാവി സാധ്യതകൾ…

  • നഗരങ്ങളിൽ തിരക്കിട്ട ജീവിതം നയിക്കുന്ന ആളുകൾക്ക് കടകളിൽ പോയി സാധനങ്ങൾ വാങ്ങാൻ സമയം കുറവാണ്. അവർക്ക് പെട്ടെന്ന് സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ക്വിക്ക് കൊമേഴ്‌സ് വളരെ സൗകര്യപ്രദമാണ്.
  • ഇന്ത്യയിലെ നഗരങ്ങൾ വളരെ വലുതാണ്. അതിനാൽ ഡാർക്ക് സ്റ്റോറുകൾ സ്ഥാപിച്ചാൽ കൂടുതൽ ആളുകളിലേക്ക് വേഗത്തിൽ സാധനങ്ങൾ എത്തിക്കാൻ സാധിക്കും.
  • കൊറോണ സമയത്ത് ആളുകൾ ഓൺലൈൻ ഷോപ്പിംഗ് കൂടുതൽ ഉപയോഗിക്കാൻ തുടങ്ങി. ഇപ്പോൾ അവർക്ക് വേഗത്തിൽ സാധനങ്ങൾ കിട്ടുന്ന ക്വിക്ക് കൊമേഴ്‌സ് കൂടുതൽ ഇഷ്ടപ്പെടുന്നു.
  • യുവതലമുറക്ക് വേഗത്തിലും സൗകര്യത്തിലും സാധനങ്ങൾ വാങ്ങുന്നതിനോടാണ് താൽപ്പര്യം.
  • പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മരുന്നുകൾ, സെൽഫ് കെയർ പ്രൊഡക്ടുകൾ തുടങ്ങി വിവിധ തരത്തിലുള്ളവ ക്വിക്ക് കോമേഴ്‌സിലൂടെ ലഭ്യമാണ്.
  • ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഓർഡർ ചെയ്യാൻ സാധിക്കുന്ന യൂസർ-ഫ്രണ്ട്‌ലി ആപ്പുകൾ നിലവിലുണ്ട്.
  • റിയൽ-ടൈം ട്രാക്കിംഗിലൂടെ ഓർഡർ ചെയ്ത സാധനങ്ങൾ എവിടെയെത്തി എന്ന് തത്സമയം അറിയാൻ സാധിക്കുന്നു.

  • ഡൺസോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, സൊമാറ്റോ ബ്ലിങ്കിറ്റ്, ആമസോൺ ഫ്രഷ് തുടങ്ങിയ പല കമ്പനികളും ക്വിക്ക് കൊമേഴ്‌സ് രംഗത്ത് മത്സരിക്കുന്നുണ്ട്. അവർ കൂടുതൽ ആളുകളെ ആകർഷിക്കാൻ പല ഓഫറുകളും നൽകുന്നു.
  • ക്വിക്ക് കൊമേഴ്‌സിന് ചില വെല്ലുവിളികളുമുണ്ട്. ഡാർക്ക് സ്റ്റോറുകളിൽ കൂടുതൽ സാധനങ്ങൾ സൂക്ഷിക്കുകയും അതേസമയം ചിലവ് കുറയ്ക്കുകയും ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
  • നഗരങ്ങളിൽ വേഗത്തിൽ സാധനങ്ങൾ എത്തിക്കാൻ നല്ല ഡെലിവറി സംവിധാനം ആവശ്യമാണ്.
  • എത്തിക്കുന്ന സാധനങ്ങൾ നല്ല നിലവാരമുള്ളതായിരിക്കണം.
  • പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു.

Category

Author

:

siteadmin

Date

:

ഏപ്രിൽ 4, 2025

Share

:

Join our WhatsApp Group for more updates!

Recent Posts

ml_INMalayalam