ഒരു ബിസിനസ് വിജയിപ്പിക്കാൻ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. അതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് പ്രൊഡക്റ്റിന്റെയോ സെർവീസിന്റെയോ വില നിർണയം. ബിസിനസിലെ ശരിയായ വില നിർണയം ഉപഭോക്താക്കളെ ആകർഷിക്കുകയും വിൽപ്പന വർദ്ധിപ്പിക്കുകയും ലാഭം ഉറപ്പാക്കുകയും ചെയ്യുന്നു.
പ്രൊഡക്റ്റിന്റെ ഗുണനിലവാരം, മത്സരം, മാർക്കറ്റ് സാഹചര്യം, ആവശ്യകത എന്നിവയെ ആശ്രയിച്ചാണ് ഒരു പ്രൊഡക്ടിന്റെ വില നിശ്ചയിക്കുന്നത്. മാർക്കറ്റ് സാഹചര്യം അനുസരിച്ച് ബിസിനസുകൾക്ക് മുന്നിൽ നിന്ന് വിജയിക്കാൻ ഫലപ്രദമായ ചില വില നയങ്ങൾ രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ഇവിടെ ചില പ്രധാന വില നയങ്ങൾ കൊടുത്തിരിക്കുന്നു. എന്തൊക്കെയാണെന്ന് നോക്കാം.
1.സൈക്കോളജിക്കൽ പ്രൈസിംഗ് (Psychological Pricing):
കസ്റ്റമേഴ്സിന്റെ മനഃസ്ഥിതിയെ ലക്ഷ്യം വച്ചുള്ള വില നിർണായമാണിത്. ഉദാഹരണത്തിന്, ₹999 എന്ന വില ₹1000-ൽ കുറവാണെന്ന് ഉപഭോക്താക്കൾക്ക് തോന്നാം.
2.ബണ്ടിൽ പ്രൈസിംഗ് (Bundle Pricing):
നിരവധി ഉൽപ്പന്നങ്ങളെയോ സേവനങ്ങളെയോ ഒരു പാക്കേജാക്കി കുറഞ്ഞ വിലയിൽ വിൽക്കുന്ന രീതിയാണ് ഇത്.
3.പ്രമോഷണൽ പ്രൈസിംഗ് (Promotional Pricing):
താൽക്കാലിക വിലക്കുറവുകളോ ഓഫറുകളോ ഉപയോഗിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്ന രീതിയാണ് ഇത്.
4.ജിയോഗ്രാഫിക്കൽ പ്രൈസിംഗ് (Geographical Pricing):
വ്യത്യസ്ത പ്രദേശങ്ങളിലെ വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വില മാറ്റങ്ങൾ നടത്തുന്ന രീതിയാണ് ഇത്.

5.വില സ്കിമ്മിംഗ് (Price Skimming):
പുതിയ പ്രൊഡക്റ്റുകൾ വിപണിയിൽ പ്രവേശിക്കുമ്പോൾ ആദ്യം ഉയർന്ന വില നിശ്ചയിച്ച്, പിന്നീട് മത്സരം വർദ്ധിക്കുമ്പോൾ വില കുറയ്ക്കുന്ന രീതിയാണ് ഇത്. പുതിയ ടെക്നോളജിയോ പ്രത്യേക ഫീച്ചറുകളോ ഉള്ള ഉൽപ്പന്നങ്ങൾക്ക് ഇത് അനുയോജ്യമാണ്.
6.മാർക്കറ്റ് പെനിട്രേഷൻ പ്രൈസിംഗ് (Market Penetration Pricing):
വിപണിയിൽ പ്രവേശിക്കുമ്പോൾ കുറഞ്ഞ വില നിശ്ചയിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്ന രീതിയാണ് ഇത്. പിന്നീട്, വിശ്വസ്ത ഉപഭോക്താക്കൾ വർധിച്ച ശേഷം വില വർദ്ധിപ്പിക്കാം.
7.പ്രീമിയം പ്രൈസിംഗ് (Premium Pricing):
ഉയർന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്കോ സേവനങ്ങൾക്കോ ഉയർന്ന വില നിശ്ചയിച്ച് ഒരു പ്രീമിയം ഇമേജ് സൃഷ്ടിക്കുന്ന രീതിയാണ് ഇത്. ഉപഭോക്താക്കൾ ഗുണനിലവാരത്തിന് കൂടുതൽ നൽകാൻ തയ്യാറാകുമ്പോൾ ഇത് ഫലപ്രദമാകുന്നു.
8.ഇക്കണമി പ്രൈസിംഗ് (Economy Pricing):
കുറഞ്ഞ വിലയും കുറഞ്ഞ മാർജിനും ഉപയോഗിച്ച് വലിയ ഉപഭോക്തൃ അടിസ്ഥാനത്തെ ലക്ഷ്യമിടുന്ന രീതിയാണ് ഇത്. ബജറ്റ്-സൗഹൃദ പ്രൊഡക്ടുകൾക്കോ സേവനങ്ങൾക്കോ ഇത് അനുയോജ്യമാണ്.
9.വാല്യു-ബേസ്ഡ് പ്രൈസിംഗ് (Value-Based Pricing):
ഉപഭോക്താക്കൾക്ക് ഉൽപ്പന്നം നൽകുന്ന മൂല്യത്തെ അടിസ്ഥാനമാക്കി വില നിശ്ചയിക്കുന്ന രീതിയാണ് ഇത്. ഉൽപ്പന്നത്തിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് എത്രത്തോളം മൂല്യവത്താണെന്നതാണ് ഇവിടെ പ്രധാനം.
10.കമ്പറ്റിറ്റീവ് പ്രൈസിംഗ് (Competitive Pricing):
മത്സരാടിസ്ഥാനത്തിൽ വില നിശ്ചയിക്കുന്ന രീതിയാണ് ഇത്. മത്സരിക്കുന്ന മറ്റുള്ളവരുടെ വില നിരക്കുകളെ അടിസ്ഥാനമാക്കി വില മാറ്റങ്ങൾ നടത്തുന്നു.
വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വില നയങ്ങൾ പരിഷ്കരിക്കുന്നത് ബിസിനസിന് നിർണായകമാണ്.