പരമ്പരാഗത സെർച്ച് എഞ്ചിനുകളിൽ നിന്ന് വ്യത്യസ്തമായി, സെക്കൻഡുകൾക്കുള്ളിൽ ഒന്നിലധികം സോഴ്സുകളിൽ നിന്ന് വസ്തുതാപരമായതും കൃത്യവുമായ വിവരങ്ങൾ നൽകുന്ന ഒരു സ്മാർട്ട് ടൂളാണ് പെർപ്ലക്സിറ്റി. ചാറ്റ്ജിപിടിയും ഗൂഗിളും കൂടി ചേർന്ന ഒരു വേർഷൻ എന്ന് വേണമെങ്കിൽ പറയാം. ആളുകൾക്ക് അവർക്ക് ആവശ്യമുള്ള കൃത്യമായ വിവരങ്ങൾ വളരെ പെട്ടന്ന് കിട്ടുന്നതോടൊപ്പം ആഴത്തിലുള്ള വിവര ശേഖരത്തിനായി ബന്ധപ്പെട്ട ലിങ്കുകൾ കൂടി പെർപ്ലക്സിറ്റി സജസ്റ്റ് ചെയ്യുന്നു.
ലൈവ് ഇവന്റുകൾ ട്രാക്കുചെയ്യുന്നത് മുതൽ എസ്ഇഒ ഒപ്റ്റിമൈസേഷനും അതിനപ്പുറവും വരെ പെർപ്ലക്സിറ്റി ഉപയോഗിച്ച് സാധിക്കും.
എന്തുകൊണ്ട് പെർപ്ലക്സിറ്റി: ഇത് റിയൽ ടൈം ആയതും ഫാക്ടുകളുടെ അടിസ്ഥാനത്തിലുള്ളതുമായ ഉത്തരങ്ങൾ പെട്ടന്ന് നൽകി മണിക്കൂറുകൾ ലാഭിക്കുന്നു.
പെർപ്ലക്സിറ്റി AI എന്താണ്? എങ്ങനെ ഉപയോഗിക്കാം?
ആദ്യ പടി
പെർപ്ലക്സിറ്റി AI സെർച്ച് ചെയ്ത് എടുക്കുക. ശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. അല്ലെങ്കിൽ നിങ്ങളുടെ ഡിഫോൾട്ട് സേർച്ച് എൻജിൻ ആയി പെർപ്ലക്സിറ്റി മാറ്റുക.
സൗജന്യമായും പണമടച്ചും പെർപ്ലസിറ്റി വളരെ എളുപ്പത്തിൽ ഉപയോഗിക്കാം.
1.സെർച്ച് ചെയ്യാനുള്ള മികച്ച ഓപ്ഷൻ
കുത്യമായതും വിശ്വസനീയമായതുമായ റിസൾട്ട് കണ്ടെത്താൻ ഒന്നിലധികം സെർച്ച് എഞ്ചിനുകളിൽ തിരഞ്ഞ് ഇനി സമയം കളയണ്ട. നന്നായി ഗവേഷണം ചെയ്തതും കൃത്യവുമായ ഉത്തരങ്ങൾ പെർപ്ലെക്സിറ്റി നൽകുന്നു.
എങ്ങനെ ഉപയോഗിക്കാം?
ചോദ്യം ചോദിക്കുക, കൃത്യമായ ഉത്തരം ലഭിക്കും. സോഴ്സുകൾ പരിശോധിച്ച് നിങ്ങൾക്ക് ഡാറ്റ വിശകലനം ചെയ്യാവുന്നതാണ്.
ഉദാഹരണം: പ്രോംപ്റ്റ്: “ധ്യാനത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ്?” മെഡിക്കൽ ജേണലുകൾ, വിദഗ്ദ്ധരുടെ ആർട്ടിക്കിളുകൾ, ഗവേഷണ പഠനങ്ങൾ എന്നിവയിൽ നിന്നുള്ള റഫറൻസുകൾ ഉപയോഗിച്ച് പെർപ്ലക്സിറ്റി ഒരു റിസൾട്ട് നൽകും
2.അപ്ടുഡേറ്റ് ആയിരിക്കാൻ സഹായിക്കുന്നു
സ്റ്റോക്ക് മാർക്കറ്റ് ട്രെൻഡുകൾ, തിരഞ്ഞെടുപ്പ് അല്ലെങ്കിൽ സ്പോർട്സ് ഫലങ്ങൾ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ പെർപ്ലക്സിറ്റി നൽകുന്നു. ബ്രേക്കിംഗ് ന്യൂസുകൾ നൽകി നിങ്ങളെ അപ് ഡേറ്റുചെയ്യുന്നു.
എങ്ങനെ ഉപയോഗിക്കാം?
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഇവന്റിനെക്കുറിച്ച് തത്സമയ അപ്ഡേറ്റുകൾക്കായി ചോദിക്കുക
നിങ്ങൾക്ക് ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾക്കായി തിരയുക
ഉദാഹരണം പ്രോംപ്റ്റ്: “ടെസ്ലയുടെ ഇന്നത്തെ സ്റ്റോക്ക് പ്രകടനത്തെക്കുറിച്ച് ഏറ്റവും പുതിയ വാർത്ത എന്താണ്?” സാമ്പത്തിക വാർത്താ സ്ഥാപനങ്ങളിൽ നിന്നുള്ള സോഴ്സുകൾക്കൊപ്പം പെട്ടന്ന് ഡാറ്റ നൽകും.
3.മികച്ച ഡീലുകൾ കണ്ടെത്തുക
ഒരേ ഐറ്റത്തിന് പല വെബ്സൈറ്റുകളിലും പല വിലയായിരിക്കും. അതിൽ നിന്ന് നിങ്ങൾക്കായി ഏറ്റവും മികച്ച വില കണ്ടെത്താൻ പെർപ്ലക്സിറ്റി സഹായിക്കും.
എങ്ങനെ ഉപയോഗിക്കാം?
ഒന്നിലധികം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലുടനീളമുള്ള വിലകൾ താരതമ്യം ചെയ്യാൻ പെർപ്ലക്സിറ്റിയോട് ചോദിക്കുക.
ഏത് സൈറ്റ് മികച്ച ഡീൽ വാഗ്ദാനം ചെയ്യുന്നുവെന്ന് അന്നേരം തന്നെ അറിയുന്നു. അതിനാൽ ഓരോ സൈറ്റും സ്വമേധയാ പരിശോധിക്കേണ്ടതില്ല.
ഉദാഹരണം പ്രോംപ്റ്റ്: “ഏറ്റവും പുതിയ ഐഫോണിനുള്ള മികച്ച വില എനിക്ക് എവിടെ കണ്ടെത്താൻ കഴിയും?” ആമസോൺ, ബെസ്റ്റ് ബൈ, മറ്റ് റീട്ടെയിലർമാർ എന്നിവരിൽ നിന്ന് വില ലഭിക്കും.

4.ലേഖനങ്ങളും വെബ് പേജുകളും സംഗ്രഹിക്കുന്നു
നീണ്ട ലേഖനങ്ങളും താല്പര്യമില്ലാത്ത ഗവേഷണ പ്രബന്ധങ്ങളും നിർബന്ധപൂർവം വായിക്കേണ്ടി വരുന്ന അവസരങ്ങളിൽ പെർപ്ലസിറ്റി വളരെ ഉപകാരപ്രദമാകും. നിമിഷങ്ങൾക്കുള്ളിൽ പ്രധാന പോയിന്റുകൾ പെർപ്ലക്സിറ്റിയിലൂടെ വേർതിരിച്ചെടുക്കാൻ കഴിയും.
എങ്ങനെ ഉപയോഗിക്കാം?
ഒരു ലിങ്ക് അല്ലെങ്കിൽ ഇൻപുട്ട് ടെക്സ്റ്റ് പേസ്റ്റ് ചെയ്യുക, പെർപ്ലസിറ്റി ഒരു സംഗ്രഹം നൽകും
പ്രധാനപ്പെട്ട വിശദാംശങ്ങൾ നഷ്ടപ്പെടാതെ ബുള്ളറ്റ്-പോയിന്റുകൾ നേടാം.
ഉദാഹരണം പ്രോംപ്റ്റ്: “ലീഡർഷിപ്പിനെക്കുറിച്ചുള്ള ഈ ഹാർവാർഡ് ബിസിനസ് റിവ്യൂ ലേഖനം സംഗ്രഹിക്കുക. പെർപ്ലക്സിറ്റി അതിനെ എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന ഫോർമാറ്റിലേക്ക് ചുരുക്കും.
5.നിക്ഷേപങ്ങൾ എളുപ്പത്തിൽ ട്രാക്കുചെയ്യാം
സ്റ്റോക്ക് മാർക്കറ്റും ഫിനാൻഷ്യൽ റിസർച്ചും അനലൈസ് ചെയ്ത് സ്റ്റോക്ക് വിലകൾ, സാമ്പത്തിക റിപ്പോർട്ടുകൾ, വിപണി പ്രവണതകൾ എന്നിവ തത്സമയം ട്രാക്കുചെയ്യാൻ പെർപ്ലസിറ്റിയ്ക്ക് കഴിയും. വ്യാപാരികൾക്കും നിക്ഷേപകർക്കും വളരെ ഉപകാരപ്രദമാകും.
എങ്ങനെ ഉപയോഗിക്കാം?
ഒരു കമ്പനിയുടെ നിലവിലെ സ്റ്റോക്ക് വില, വരുമാന റിപ്പോർട്ട് അല്ലെങ്കിൽ കോംപിറ്റീറ്റർ അനലൈസ് എന്നിവയ്ക്കായി പെർപ്ലക്സിറ്റിയോട് ചോദിക്കുക.
കമ്പനികളെയും വ്യവസായങ്ങളെയും ഒറ്റനോട്ടത്തിൽ താരതമ്യം ചെയ്യുക.
ഉദാഹരണം പ്രോംപ്റ്റ്: “ആപ്പിളിന്റെ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ട് എന്താണ്?” പെർപ്ലക്സിറ്റി വരുമാന അപ്ഡേറ്റുകൾ, ലാഭവിഹിതം എന്നിവ നൽകും.
6.എസ്ഇഒ ഒപ്റ്റിമൈസേഷൻ: ഗൂഗിളിൽ ഉയർന്ന റാങ്ക്
ഉയർന്ന റാങ്ക് നേടാൻ സഹായിക്കുന്നതിന് എസ്ഇഒ-സൗഹൃദ കീവേഡുകൾ, ടോപ്പിക്ക് ക്ലസ്റ്ററുകൾ, കോൺടെന്റ് ഐഡിയകൾ എന്നിവ സൃഷ്ടിക്കാൻ പെർപ്ലക്സിറ്റിയ്ക്ക് കഴിയും.
എങ്ങനെ ഉപയോഗിക്കാം?
നിങ്ങളുടെ വിഷയത്തെ അടിസ്ഥാനമാക്കി കീവേഡ് സൃഷ്ടിക്കുന്നതിന് പെർപ്ലക്സിറ്റിയോട് ചോദിക്കുക.
ഒപ്റ്റിമൈസ് ചെയ്ത തലക്കെട്ടുകൾ, മെറ്റാ വിവരണങ്ങൾ, കണ്ടന്റ് ബ്രീഫ് എന്നിവയ്ക്കുള്ള നിർദ്ദേശങ്ങൾ നേടുക.
ഉദാഹരണം പ്രോംപ്റ്റ്: “റിമോട്ട് ജോലിയെക്കുറിച്ചുള്ള ഒരു ബ്ലോഗിനായി കീവേഡുകളുടെ ഒരു ലിസ്റ്റ് നൽകുക
7.ക്രിയേറ്റീവ് റൈറ്റിംഗ് ആൻഡ് കണ്ടന്റ് ജനറേഷൻ
ബ്ലോഗ് പോസ്റ്റുകൾ, മാർക്കറ്റിംഗ് കോപ്പി, സ്ക്രിപ്റ്റുകൾ, സോഷ്യൽ മീഡിയ കണ്ടന്റ് എന്നിവ നല്കാൻ പെർപ്ലക്സിറ്റി സഹായിക്കും.
എങ്ങനെ ഉപയോഗിക്കാം?
കണ്ടന്റ് തയ്യാറാക്കാനുള്ള ആശയങ്ങൾ, ഔട്ട്ലൈനുകൾ, ഡ്രാഫ്റ്റുകൾ എന്നിവ നിർമിക്കാൻ പെർപ്ലക്സിറ്റിയോട് ചോദിക്കുക
നിങ്ങളുടെ എഴുത്ത് ശൈലിയുമായോ ടാർഗറ്റ് ഓഡിയൻസുമായി പൊരുത്തപ്പെടുന്നതിന് റിസൾട്ടുകൾ മികച്ചതാക്കുക.
ഉദാഹരണം പ്രോംപ്റ്റ്: “പേർസണൽ ബ്രാൻഡിംഗിനെക്കുറിച്ചുള്ള 5 ബ്ലോഗ് പോസ്റ്റ് ഐഡിയകൾ എനിക്ക് നൽകുക.” പെർപ്ലസിറ്റി ആകർഷകവും എസ്ഇഒ സൗഹൃദവുമായ ആശയങ്ങൾ നൽകും.