ഇന്ത്യയുടെ വയർലെസ് ഇയർബഡ്സ് മാർക്കറ്റ് പിന്നെയും കീഴടക്കി ബോട്ട് കമ്പനി. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്പനിയുടെ വളർച്ച വേഗത കുറഞ്ഞിട്ടും ബ്രാൻഡിന് 33% മാർക്കറ്റ് ഷെയർ നിലനിർത്താൻ കഴിഞ്ഞു. ബോൾട്ട്, നോയിസ് എന്നീ കമ്പനികൾ ബോട്ടിന്റെ തൊട്ടുപുറകെയുണ്ട്
ഈ വർഷത്തിലെ ബോട്ടിന്റെ ഫെസ്റ്റിവൽ സെയിൽസ്, ബജറ്റ് ഫ്രണ്ട്ലി വില തുടങ്ങിയവയിലൂടെ മാർക്കറ്റ് 14% വളർച്ച രേഖപ്പെടുത്തി. എന്നാൽ കമ്പനിയുടെ വളർച്ചാവേഗത കുറയുന്നതിന്റെ അടയാളങ്ങളും കാണിക്കുന്നു. പുതിയ ഉൽപ്പന്നങ്ങളുടെ എണ്ണം കുറഞ്ഞു വരികയും ആദ്യമായി വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു വരികയും ചെയ്യുന്നതായി കാണുന്നു.
ബഡ്ജറ്റ് ഫ്രണ്ട്ലി ആയ ഇയർ ബഡ്സുകൾക്കാണ് ഡിമാൻഡ് കൂടുതൽ. 1500 രൂപ മുതൽ 2000 വരെയുള്ള വിലയുള്ള ഇയർബഡ്സ് 52% വാർഷിക വളർച്ച രേഖപ്പെടുത്തി. എച്ച്പി, പോക്കോ, വിവോ, തുടങ്ങിയ ബ്രാൻഡുകളും ഈ വിഭാഗത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ചൈനീസ് ബ്രാൻഡുകളുടെ വിൽപ്പന 33% വർദ്ധിച്ചിട്ടുണ്ട്. ഓഫ് ലൈൻ സ്റ്റോറുകൾ ഇപ്പോഴും മൊത്തം വില്പനയുടെ 75% ആണ്.
ഓൺലൈൻ ഡിമാൻഡ് സ്ഥിരം ആകുമ്പോൾ ബ്രാൻഡുകൾ ചെറിയ നഗരങ്ങളിലെ ഫിസിക്കൽ സ്റ്റോറുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വലിയ റീട്ടെയിൽ ഔട്ട്ലെറ്റുകൾ വാങ്ങുന്നവരെ ആകർഷിക്കുന്നു. ഫെസ്റ്റിവൽ ഡിസ്കൗണ്ടുകൾ ബണ്ടിലുകൾ ബാങ്ക് ഓഫറുകൾ എന്നിവ ഉപയോഗിച്ച് വലിയ റീറ്റെയിൽ ഔട്ട്ലെറ്റുകൾ വാങ്ങുന്നവരെ ആകർഷിക്കുന്നു.