web f251-01

ഇലക്ട്രിസിറ്റി ബിൽ കുറയ്ക്കാൻ 14 എളുപ്പ വഴികൾ!

1000 ത്തിന് മുകളിലാണോ നിങ്ങളുടെ കറന്റ് ബിൽ? നിങ്ങളുടെ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ നിരവധി വഴികളുണ്ട്. കൂടുതൽ ലാഭവും പരിസ്ഥിതി സംരക്ഷണവും നേടാൻ ഈ മാർഗ്ഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1.ഊർജ-കാര്യക്ഷമമായ വീട്ടുപകരണങ്ങൾ തിരഞ്ഞെടുക്കുക:

5-സ്റ്റാർ BEE റേറ്റിംഗ് ഉള്ള ഉപകരണങ്ങൾക്ക് അമിതമായ കറന്റ് ആവശ്യമായി വരുന്നില്ല.

പുതിയ ഫാൻ വാങ്ങുമ്പോൾ 5-സ്റ്റാർ റേറ്റിംഗ് ഉള്ള ഫാനുകൾ തിരഞ്ഞെടുക്കുക. ഇത് വൈദ്യുതി ബിൽ കുറയ്ക്കുന്നതിൽ സഹായിക്കും.

2.എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിക്കുക:

എൽ.ഇ.ഡി. ലൈറ്റുകളിൽ മാറ്റം വരുത്തുന്നതിലൂടെ കുറഞ്ഞ വൈദ്യുതി ഉപയോഗവും, നീണ്ടു നിൽക്കുന്ന ലൈറ്റുകളും ചെലവും ലാഭിക്കുന്നു.

3.സ്മാർട്ട് ഓട്ടോമേഷൻ സ്വീകരിക്കുക:
സ്മാർട്ട് ഹോം അപ്ലയൻസുകൾ ഉപയോഗിച്ച് വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ സാധിക്കും. സ്മാർട്ട് ഫാനുകൾ ഉപയോഗിക്കുന്നത് വൈദ്യുതി ലാഭിക്കാൻ സഹായകമാണ്.

4.BLDC ഫാൻസുകൾ സ്ഥാപിക്കുക:
BLDC ഫാനുകൾ സാധാരണ ഫാനുകളേക്കാൾ 60% വരെ എനർജി ലാഭിക്കാൻ സഹായിക്കുന്നു. BLDC ഫാനുകളിൽ മാറ്റം വരുത്തുന്നത് കറന്റ്ലാഭവും നിയന്ത്രണവും നൽകുന്നു.

5.സോളാർ എനർജി പ്രയോജനപ്പെടുത്തുക:
സോളാർ ലൈറ്റുകൾ, സോളാർ ഫാനുകൾ എന്നിവ ഉപയോഗിച്ച് വൈദ്യുതി ചെലവ് കുറയ്ക്കാം. പുറത്തുള്ള സോളാർ ലൈറ്റുകൾ ഉപയോഗിക്കുന്നത് വൈദ്യുതി ബിൽ കുറയ്ക്കുന്നു.

6.എയർ കണ്ടീഷണർ സെറ്റിങ് പരിഷ്കരിക്കുക:
താപനില 24 ഡിഗ്രി സെൽഷ്യസിലേക്ക് സെറ്റ് ചെയ്താൽ ബിൽ കുറയ്ക്കാം. എസിയുടെ സെറ്റിംഗിൽ ചെറിയ മാറ്റം വരുത്തുന്നതിലൂടെ മികച്ച ലാഭം നേടാം.

7.സ്മാർട്ട് വൈഫൈ മീറ്ററുകൾ ഉപയോഗിക്കുക:

വൈദ്യുതി ഉപയോഗം മോണിറ്റർ ചെയ്യാൻ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുക. വൈദ്യുതി ഉപഭോഗത്തിലെ പാറ്റേണുകൾ മനസ്സിലാക്കുന്നതിലൂടെ കൂടുതൽ ലാഭം നേടാം.

8.ഉപകരണങ്ങൾ നേരത്തേ പരിശോധിക്കുക:
ഉപകരണങ്ങൾ നിരന്തരം പരിശോധനയിലൂടെ മികച്ച ഫലവും കൂടുതൽ കാലം ഉപയോഗിക്കാം. എക്സോസ്റ്റ് ഫാനുകൾ വൃത്തിയായി സൂക്ഷിക്കുന്നത് വൈദ്യുതി ലാഭത്തിന് സഹായകമാണ്.

9.എനർജി എഫിഷ്യന്റ് പാചക രീതികൾ സ്വീകരിക്കുക:
കറന്റ് ഉപയോഗിച്ചുള്ള അടുപ്പിന്റെ ഉപയോഗം കുറയ്ക്കുക. പെട്ടന്ന് ചൂട് പിടിക്കുന്ന പാത്രങ്ങൾ ഉപയോഗിക്കുന്നത് പാചകത്തിൽ എനർജി ലാഭിക്കുന്നു.

10.ഉപയോഗം കഴിഞ്ഞാൽ അൺപ്ലഗ് ചെയ്യുക:
ഉപകരണങ്ങൾ ഉപയോഗിക്കാത്തപ്പോൾ ഓഫ് ചെയ്യുന്നത് അനാവശ്യമായ വൈദ്യുതി ചെലവ് തടയുന്നു.

11.പവർ സ്ട്രിപ്പ് ഉപയോഗിക്കുക:
പവർ സ്ട്രിപ്പ് ഉപയോഗത്തിലൂടെ ഉപകരണങ്ങളെ ഒന്നിച്ച് ഓഫ് ചെയ്യാം. അങ്ങനെ അനാവശ്യ വൈദ്യുതി ഉപയോഗം ഒഴിവാക്കാം.

12.ഫ്രിഡ്ജിന്റെ ഉപയോഗം നിയന്ത്രിക്കുക:
ഫ്രിഡ്ജിന്റെ തണുപ്പ് ഏറ്റവും കൂടുതൽ ആക്കാതെ വെയ്ക്കാൻ ശ്രമിക്കുക. ചെറിയ മാറ്റങ്ങൾ പോലും എളുപ്പത്തിൽ വൈദ്യുതി ലാഭിക്കുന്നു.

13.വാഷിംഗ് മെഷീൻ ഉപയോഗം കുറയ്ക്കുക.

14.കുടുംബത്തിലുള്ള എല്ലാവരോടും കറന്റ് കൂടുതൽ ചെലവാക്കരുതെന്ന നിർദ്ദേശം വെയ്ക്കുക. കുടുംബം മുഴുവനും ചേർന്ന് എനർജി ലാഭത്തിൽ സഹകരിക്കുക.

Category

Author

:

Jeroj

Date

:

ഒക്ടോബർ 26, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top