എഡ്ടെക് മേഖലയിലെ നിലവിലെ വെല്ലുവിളികൾക്കിടയിലും, എപിക് ക്യാപിറ്റൽ (Epiq Capital) നയിച്ച സീരീസ് ബി ഫണ്ടിംഗിൽ എഡ്ടെക് സ്റ്റാർട്ടപ്പായ ഭൻസു 139 കോടി (16.5 ദശലക്ഷം യുഎസ് ഡോളർ) നേടി. മുംബൈ ആസ്ഥാനമായുള്ള Z3പാർട്നേഴ്സ്, നിലവിലെ നിക്ഷേപകരായ ലൈറ്റ് സ്പീഡ് വെഞ്ചേഴ്സ്, എട്ട് റോഡ്സ് തുടങ്ങിയവരും ഈ റൗണ്ടിൽ പങ്കെടുത്തു.
ഈ നിക്ഷേപത്തിലൂടെ ഭൻസു അമേരിക്കയിൽ തന്റെ സാന്നിധ്യം വിപുലീകരിക്കാൻ ശ്രമിക്കും.
2020-ൽ നീലകണ്ഠ ഭാനു സ്ഥാപിച്ച ഭാൻസു വിദ്യാർത്ഥികളുടെ ഗണിതത്തിലെ മികവ് വർധിപ്പിക്കുന്നതിന് ഒരു പാഠ്യരീതി ഒരുക്കുന്നു. നാലു വർഷത്തിലധികം നീണ്ട റിസർച്ച്, ഡാറ്റാ ശേഖരണത്തിലൂടെ നിർമ്മിച്ച ആഴത്തിലുള്ള പാഠ്യരീതിയാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്.എ ഐ ഉപയോഗിച്ചുള്ള ഈ പഠനരീതി കുട്ടികൾക്ക് ഇന്ററാക്ടീവ് പ്രോഗ്രാമുകൾ വഴി പഠനം എളുപ്പമാക്കുന്നു.