2012-ൽ, പഠനം പൂർത്തിയാക്കിയ നെഹ്റാജ് തിവാരി ജോലിക്കായി ഒരുപാട് കഷ്ടപ്പെട്ടു. ആ വിഷമത്തിന്റെ ഫലമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് സമയം നഷ്ടപ്പെടുത്താതെ സ്വന്തമായി എന്തെങ്കിലും ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു.
ഈ തീരുമാനം ഹൈറ്റെക് ഹ്യൂമൻ ക്യാപിറ്റൽ ലിമിറ്റഡ് (HHCiL) എന്ന സ്ഥാപനത്തിന്റെ തുടക്കമാക്കി. ജോലി ലഭിക്കാത്തതിന്റെ നിരാശയിൽ ആരംഭിച്ച ഈ സംരംഭം, പിന്നീട് അനേകം ആളുകൾക്ക് അവസരങ്ങൾ നൽകുന്ന കമ്പനിയായി മാറി.
10 ജീവനക്കാർക്കും 50,000 രൂപയുടെ പ്രാരംഭ മൂലധനവുമായി തുടങ്ങിയ നെഹ്റാജ് ഒരുപാട് പ്രശ്നങ്ങൾ തുടക്കത്തിൽ നേരിട്ടു. കഠിനമായ മത്സരമുളള മേഖലയിൽ, പുതിയ കമ്പനിയെ വിശ്വാസിക്കാൻ ക്ലയന്റുകൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.
എന്നിരുന്നാലും നെഹ്റാജും അദ്ദേഹത്തിന്റെ ടീമും ഈ വെല്ലുവിളികളെ അവസരമായി മാറ്റി. ഗുണമേൻമയുള്ള സേവനം നൽകി സ്ഥാപനത്തിന് നല്ല പേരുണ്ടാക്കി. 2015-ഓടെ, HHCiL ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറി. 2018-ൽ, പെയ്റോൾ മാനേജ്മെന്റ് പോലുള്ള കൂടുതൽ സേവനങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു.
HHCiL സുരക്ഷാ പരിഹാരങ്ങൾ, സൗകര്യ സേവനങ്ങൾ, പെയ്റോൾ മാനേജ്മെന്റ്, അഗ്നി & സുരക്ഷാ പരിശീലനം, ഇലക്ട്രോണിക് പരിഹാരങ്ങൾ, കോർപ്പറേറ്റ് റിസ്ക് മാനേജ്മെന്റ് തുടങ്ങിയ സേവനങ്ങളാണ് കമ്പനി നൽകുന്നത്.
2023-ൽ, HHCiL ഒരു പൊതു ലിമിറ്റഡ് കമ്പനിയായി മാറി. വർഷം തോറും 38% വരുമാന വളർച്ചയും, 20% PAT ഉം കമ്പനി നിലനിർത്തുന്നു. 2027 മാർച്ച് 1,000 കോടി വരുമാന ലക്ഷ്യത്തോടെപ്രവർത്തിക്കുകയാണ് കമ്പനി ഇപ്പോൾ.