പ്രശാന്ത് രംഗനാഥന്റെ ഫിൻടെക് സ്റ്റാർട്ടപ്പായ സിങ്ക് ഏകദേശം 214 കോടി രൂപ സമാഹരിച്ചു!

പേസെൻസ് സഹസ്ഥാപകനും മുൻ പേയു ക്രെഡിറ്റ് സിഇഒയുമായ പ്രശാന്ത് രംഗനാഥന്റെ ഫിൻടെക് സ്റ്റാർട്ടപ്പായ സിങ്ക് (Zinc), നെക്സസ് വെഞ്ചർ പാർട്ണേഴ്സിന്റെ നേതൃത്തിൽ ഏകദേശം 214 കോടി രൂപ (25.5 മില്യൺ യുഎസ് ഡോളർ) സമാഹരിച്ചു.

ഇതോടെ കമ്പനി അവരുടെ രഹസ്യ സ്വഭാവത്തിൽ നിന്ന് പുറത്തുകടക്കുകയും പുതിയ തലത്തിലേയ്ക്ക് നീങ്ങാൻ ഒരുങ്ങുകയും ചെയ്തു. സ്റ്റാർട്ടപ്പ് ഉൽപ്പന്നം സൃഷ്ടിക്കൽ, എഐ ടൂൾസ് വികസിപ്പിക്കൽ, സേവനവിപുലീകരണം എന്നിവയ്ക്കായി ഈ ഫണ്ട് ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.

“വിദേശ വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക സമ്മർദ്ദങ്ങളെ കുറച്ച്, കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ആത്മവിശ്വാസത്തോടെ നിക്ഷേപം നടത്താൻ ഇന്ത്യൻ രക്ഷിതാക്കൾക്ക് സഹായകരമായ സേവനങ്ങൾ നൽകാനാണ് ഞങ്ങളുടെ സംരംഭം ലക്ഷ്യമിടുന്നത്,” സിങ്ക് സ്ഥാപകനും സിഇഒയുമായ രംഗനാഥൻ പറഞ്ഞു.

2023-ൽ രംഗനാഥൻ സ്ഥാപിച്ച സിങ്ക് ഒരു എഡ്യു-വെൽത്ത് സ്റ്റാർട്ടപ്പാണെന്ന് അവകാശപ്പെടുന്നു. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകുകയും വിദേശ വിദ്യാഭ്യാസത്തിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി ഇന്ത്യൻ കുടുംബങ്ങൾക്ക് സമഗ്രമായ പരിഹാരങ്ങൾ നൽകുകയും ചെയ്യുന്ന ഒരു “ഫുൾ-സ്റ്റാക്ക് ക്രോസ്സ്-ബോർഡർ ഫിനാൻഷ്യൽ സർവീസ് പ്ലാറ്റ്‌ഫോം” ആക്കുകയാണ് സിങ്കിന്റെ ലക്ഷ്യം.

Category

Author

:

Jeroj

Date

:

ഒക്ടോബർ 30, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top