ടിക് ടോക് ഫേസ്ബുക്കിന്റെ പ്രധാന എതിരാളിയാണ്. എന്നാൽ ടിക് ടോക് സിഇഒ തന്റെ കരിയറിന്റെ തുടക്കം കുറിച്ചത് ഈ ഫേസ്ബുക്കിൽ നിന്ന് തന്നെയാണ്. ടിക് ടോക് സിഇഒ ഷൂ സി ച്യൂ മാർക്ക് തൻ്റെ കരിയർ ആരംഭിച്ചപ്പോൾ ഫേസ്ബുക്കിന്റെ ഇൻ്റേൺ ആയി മാർക്ക് സക്കർബർഗിനു വേണ്ടി ജോലി ചെയ്തു.
സിംഗപ്പൂരിൽ ജനിച്ച ചു, യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയ ശേഷം, ഹാർവാർഡ് ബിസിനസ് സ്കൂളിൽ MBA പഠിച്ചു. ഹാർവാർഡിൽ പഠിക്കുന്ന സമയത്താണ് പുതിയ കമ്പനി ആയ ഫേസ്ബുക്കിൽ ഇന്റേൺ ആയി കേറുന്നത്.
ഫേസ്ബുക്കിൽ നിന്ന് തന്റെ ടെക്ക് കരിയർ ആരംഭിച്ച ചു പിന്നീട് ലണ്ടൻ, സിംഗപ്പൂർ, ഹോങ്കോങ്ങ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. അവസാനം അദ്ദേഹം ബീജിംഗിൽ എത്തി. 2015-ൽ, ചു ചൈനീസ് ടെക്ക് കമ്പനിയായ ഷാവോമിയിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി (CFO) ചേർന്നു. 2018-ൽ, ഷാവോമിയെ പബ്ലിക് ആയി മാറ്റുന്നതിൽ ചുവിന് പ്രധാന പങ്ക് ഉണ്ടായിരുന്നു.
2021-ൽ ചു ടിക്ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് (ByteDance)-ലാണ് ആദ്യമായി CFO ആയി ചേർന്നത്. പിന്നീട് അതേ വർഷം, അദ്ദേഹം ടിക് ടോക്കിന്റെ CEO ആയി മാറി. ഒരു സമയത്ത്, ചു ബൈറ്റ്ഡാൻസിന്റെ CFOയുടെയും ടിക്ടോക്കിന്റെ CEOയുടെയും പദവികൾ ഒരുമിച്ച് വഹിച്ചുവെങ്കിലും, പിന്നീട് അദ്ദേഹം ടിക്ടോക്കിലേക്കാണ് മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചത്.
അമേരിക്കയിൽ മാത്രം 150 മില്യൺ ആക്റ്റീവ് യൂസർമാരും, ലോകവ്യാപകമായി 1 ബില്യൺ യൂസർമാരും ഉള്ള ടിക്ടോക് സുക്കർബർഗിന്റെ നിയന്ത്രണത്തിൽ അല്ലാത്ത അപൂർവമായ ഒരു പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ്.
2016-ൽ മാർക്ക് സുക്കർബർഗ് മ്യൂസിക്കൽ.ലി എന്ന ആപ്പിനെ സ്വന്തമാക്കാൻ ശ്രമിച്ചു. ഈ ആപ്പ് അമേരിക്കയിൽ പ്രചാരമുള്ള ഒരു സോഷ്യൽ മീഡിയ ആപ്പായിരുന്നു. പിന്നീട ബൈറ്റ്ഡാൻസ് 2017-ൽ $800 മില്യൺ ചെലവഴിച്ച് മ്യൂസിക്കൽ.ലി ഏറ്റെടുത്തു. ബൈറ്റ്ഡാൻസ് പിന്നീട് മ്യൂസിക്കൽ.ലിയെ ടിക്ടോക്കി ലേക്ക് ലയിപ്പിച്ചു, തുടർന്ന് ഈ സോഷ്യൽ നെറ്റ്വർക്ക് ഗംഭീരമായ വളർച്ച കൈവരിച്ചു.
മെറ്റാ 2018-ൽ ടിക്ടോക്കിന് പകരമായി ലാസ്സോ എന്ന ആപ്പ് പുറത്തിറക്കിയെങ്കിലും, അത് ഒരു വിജയമാക്കാനായില്ല. 2020-ൽ, ആ ആപ്പ് അടച്ചുപൂട്ടി.
അമേരിക്കയിൽ ടിക്ടോക് നിരോധിക്കാനുള്ള ശ്രമങ്ങൾ ശക്തമായതോടെ, സുക്കർബർഗിന്റെ വിമർശനങ്ങളും വർദ്ധിച്ചു. ടിക്ടോക് ആഗോള സ്വതന്ത്ര അഭിപ്രായ പ്രകടനത്തിന് ഒരു ഭീഷണിയാകാമെന്നത് സുക്കർബർഗ് നേരത്തെ സൂചിപ്പിച്ചിരുന്നു. 2020-ൽ, ടിക്ടോക് നിരോധിക്കുന്നത് ഒരു തെറ്റായ മാതൃക സൃഷ്ടിക്കാമെന്ന് പറഞ്ഞെങ്കിലും, ദേശീയ സുരക്ഷാ ആശങ്കകൾക്ക് പിന്തുണയുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.